അതിഥി തൊഴിലാളികളുടെ പണം വച്ചുള്ള ശീട്ടുകളി പിടിച്ചു

തളിപ്പറമ്പ്: കുറുമാത്തൂർ കൂനത്ത് നിന്നും, ചൊർക്കളയിൽ നിന്നും പണം വച്ചുള്ള ശീട്ടുകളി പിടിച്ചു. ആസാം സ്വദേശികളായ അതിഥി തൊഴിലാളികളെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് അമ്പതിനായിരം രൂപയും പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഐപി കെ.പി ഷൈനിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് … Read More

നാടുകടത്തിയ പ്രതി നാട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തിയതിന് അറസ്റ്റിലായി. വാരം എളയാവൂരിലെ ചന്ദ്രോത്ത്പീടികക്ക് സമീപം പുതിയപുരയില്‍ വീട്ടില്‍ പി.വിനീതാണ്(25) പോലീസിന്റെ പിടിയിലാത്. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 26 നാണ് ഇയാളെ ആറ് … Read More

പി.കെ.ഡി നമ്പ്യാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.

കടന്നപ്പള്ളി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അന്തരിച്ച പ്രമുഖ വ്യവസായിയും ദേശീയ ചാനലുകളിലെ സജീവ സാന്നിധ്യവുമായ പി.കെ.ദീപു എന്ന പി.കെ.ഡി നമ്പ്യാരുടെ മൃതദേഹം ഞായറാഴ്ച്ച സംസ്‌കരിച്ചു. രാവിലെ ദീപു സ്വന്തം പിതാവിന്റെ സ്മരണക്ക് പണിതുയര്‍ത്തിയ കടന്നപ്പള്ളി തുമ്പോട്ടയിലെ കെ.ആര്‍.ബാലന്‍ നമ്പ്യാര്‍ സ്മാരക മന്ദിരത്തില്‍ … Read More

മഴുര്‍ ബലഭദ്രസ്വാമി ക്ഷേത്രോല്‍സവവും ഭാഗവതസപ്താഹവും ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് 6 വരെ.

മഴൂര്‍: നീണ്ട വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മഴൂര്‍ ധര്‍മ്മികുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തില്‍ ഉല്‍സവാഷോഷവും ശ്രീമദ് ഭാഗവത സപ്താഹവും ഫിബ്രവരി 27 മുതല്‍ മാര്‍ച്ച്-6 വരെ നടക്കും. പെരികമന ശ്രീകാന്ത് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 27 ന് വൈകുന്നേരം 4.30 ന് പൂമംഗലം സോമേശ്വരി … Read More

നിക്ഷേപസമാഹരണം: സി.അശോക് കുമാറിന് ഒന്നാം സ്ഥാനം.

കണ്ണൂര്‍: സഹകരണ നിക്ഷേപസമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ജീവനക്കാരില്‍ ഒന്നാം സ്ഥാനം സി.അശോക് കുമാറിന്. 44-ാമത് സഹകരണ നിക്ഷേപസമാഹണത്തില്‍ കണ്ണൂര്‍ സഹകരണ സര്‍ക്കിളിന് കീഴിലാണ് പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ അശോക് കുമാര്‍ മികവ് നേടിയത്. സര്‍ക്കിള്‍ സഹകരണ യൂണിയന്റെ … Read More

ഞങ്ങളൊന്ന്-ഒറ്റക്കെട്ടെന്ന് സതീശനും സുധാകരനും-

  ആലപ്പുഴ: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളില്‍ വിവാദത്തിന് സ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് സമരാഗ്നി ജാഥയ്ക്കിടെ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിനിടെ കെപിസിസി അധ്യക്ഷന്‍ നടത്തിയ മോശം പദപ്രയോഗത്തിലായിരുന്നു വി.ഡി.സതീശന്റെ വിശദീകരണം. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. … Read More

അദ്ധ്യാപനം സമാനതകളില്ലാത്ത ശുശ്രൂഷ-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

തളിപ്പറമ്പ്: അധ്യാപനം സമാനതകളില്ലാത്ത ഒരു ശുശ്രുഷയാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനി. തലശേരി അതിരൂപത കോര്‍പറേറ്റ് എഡുക്കേഷണല്‍ ഏജന്‍സിയുടെ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് വിതരണവും റിട്ടയര്‍മെന്റ് സമ്മേളനവും തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

മയക്കുമരുന്നുകേസില്‍ രണ്ട് പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവ്.

വടകര: .മയക്കുമരുന്ന് കേസില പ്രതികള്‍ക്ക് 12 വര്‍ഷം തടവ്. ഉളിയില്‍ സ്വദേശി എസ്.എം.ജസീര്‍(42), നരയന്‍പാറ സ്വദേശി പി.കെ.സമീര്‍ (39)എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2022 ലാണ് ഇവരെ 300 ഗ്രാം മാരക മയക്കു മരുന്നായ മെത്താഫിറ്റമിന്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് … Read More

തീരുമാനം നിയമവിരുദ്ധവും ജനാധിപത്യ മര്യാദകളുടെ ലംഘനവും: ടി.ടി.കെ ദേവസ്വം പാരമ്പര്യ ട്രസ്റ്റിമാര്‍.

തളിപ്പറമ്പ്: മൂന്ന് പാരമ്പര്യ ട്രസ്റ്റിമാരെ പങ്കെടുപ്പിക്കാതെ ടി.ടി.കെ ദേവസ്വം ട്രസ്റ്റിമാരുടെ യോഗം വിളിച്ചുചേര്‍ത്തതില്‍ പ്രതിഷേധം. ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ നിയമപ്രകാരമുള്ള യോഗം ഫിബ്രവരി 26 ന് നടക്കാനിരിക്കെ ദേവസ്വം ഭരണസമിതിയിലെ 3 സര്‍ക്കാര്‍ നോമിനികളും ഒരു പാരമ്പര്യ ട്രസ്റ്റിയും എക്‌സിക്യുട്ടീവ് … Read More

കാല്‍നടക്കാരെ കുരുക്കി വീഴ്ത്താന്‍ സിറ്റി റസിഡന്‍സിയുടെ കയര്‍കുരുക്ക്.

തളിപ്പറമ്പ്: ദേശീയപാതയില്‍ കാല്‍നടക്കാരെ കയറില്‍ കുരുക്കാന്‍ ടൂറിസ്റ്റ്‌ഹോം ഉടമ. ഹൈവേ പള്ളിക്ക് സമീപം തിരക്കേറിയ സ്ഥലത്താണ് സിറ്റി റസിഡന്‍സി എന്ന ടൂറിസ്റ്റ് ഹോമിന് മുന്നിലായി കയര്‍ വലിച്ചുകെട്ടി കാല്‍നടയാത്രക്ക് തടസം സൃഷ്ടിക്കുന്നത്. ദേശീയപാതയുടെ സ്ഥലം കയ്യേറി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുറമെയാണ് … Read More