പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം, 40 ലക്ഷത്തിന്റെ നഷ്ടം.

തളിപ്പറമ്പ്: ആന്തൂരില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു, 40 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ഇന്നലെ ഉച്ചക്ക് ഒന്നോടെയായിശ്രുതിനിലയത്തില്‍ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള റെയിന്‍ബോ പാക്കേജിംഗ് എന്ന സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ ഉടന്‍തന്നെ ജീവനക്കാര്‍ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീ … Read More

കാട്ടാന ബൈക്ക് തകര്‍ത്തു-ചെത്തുതൊഴിലാളി രക്ഷപ്പെട്ടു.

ആറളം: ചെത്ത്‌തൊഴിലാളിയെ കാട്ടാന ആക്രമിച്ചു, ബൈക്ക് തകര്‍ത്തു. വിളക്കോട്ടെ ആര്‍.പി.സിനേഷിന്(32)നേരെയാണ് ആക്രമം നടന്നത്. ആറളം ഫാമിലെ കള്ള്‌ചെത്ത് തൊഴിലാളിയാണ്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ഫാമിലെ എക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സിനേഷിനെ കുട്ടിയാനയോടൊപ്പം പോകുകയായിരുന്ന പിടിയാനയാപിടിയാനയാണ്‌ ആക്രമിച്ചത്. ബൈക്ക് തകര്‍ത്തുവെങ്കിലും സിനേഷ് … Read More

സാജിദ ടീച്ചറും നവരംഗ് മഹിളാസമാജവും – തലോറയില്‍ പുതിയ ചരിത്രം-

പരിയാരം: ലക്ഷങ്ങള്‍ വിലമതിക്കുന്ന അഞ്ച് സെന്റ് സ്ഥലം സൗജന്യമായി അംഗന്‍വാടിക്ക് വിട്ടുനല്‍കി നവരംഗ് മഹിളാസമാജം പ്രവര്‍ത്തകര്‍. സര്‍ക്കാര്‍ സംവിധാനത്തില്‍ സ്വന്തം കെട്ടിടമില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന അംഗന്‍വാടിക്ക് ഇനി പുതിയ കെട്ടിടത്തിനുള്ള സ്ഥലം സ്വന്തം. പരിയാരം ഗ്രാമപഞ്ചായത്തിലെ തലോറ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുഷ്പഗിരിയിലെ … Read More

സര്‍ക്കാര്‍ തേക്ക് തടികളുടെ ചില്ലറ വില്‍പ്പന നവംബര്‍-21 ന്.

കാസര്‍ഗോഡ്: കാസര്‍ഗോഡ്, പരപ്പ ഗവ. ടിബര്‍ ഡെപ്പോയില്‍ വീട്ടാവശ്യത്തിനുള്ള തേക്ക് തടികളുടെ ചില്ലറ വില്പന നവംബര്‍ മാസം 21 ന് ആരംഭിക്കും. പരപ്പ 1958 തേക്ക് തോട്ടത്തില്‍ നിന്നുള്ള ഗുണമേന്മയുള്ള II ബി , III ബി ക്ലാസ്സില്‍ പ്പെട്ട 100 … Read More

കിണറില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി

പരിയാരം: കിണര്‍ നിര്‍മ്മാണത്തിനിടയില്‍ കയര്‍പൊട്ടി കിണറിലേക്ക് വീണ യുവാവിനെ പെരിങ്ങോം അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങോം-വയക്കര പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വങ്ങാട് മുകുന്ദന്‍ എന്നയാളുടെ പുതിയ വീടിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വീട്ടുകിണറ്റില്‍ റിംഗ് ഇറക്കുന്ന ജോലിയിലേര്‍പ്പെട്ട രഞ്ചിത്ത് തളിയില്‍ (40)എന്നയാള്‍ തിരികെ … Read More

കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു-കാനം

പരിയാരം: സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈ കടത്തുകയാണ് കേന്ദ്ര സർക്കാർ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരിയാരം കിട്ടേട്ടൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിലെ തർക്കങ്ങൾ അവസാനിപ്പിച്ച് ഇടതുപക്ഷ ഐക്യം കൊണ്ടുവരണം. സി.പി ഐ ജില്ലാ … Read More

നാളികേരത്തിനും വില സ്ഥിരത ഫണ്ട് പ്രഖ്യാപിക്കണം- കേരള കോണ്‍ഗ്രസ് (എം)

കണ്ണൂര്‍:പച്ചത്തേങ്ങ സംഭരണം പരാജയപ്പെടുകയും,തേങ്ങയുടെ വില തകരുകയും ചെയ്ത സാഹചര്യത്തില്‍ റബ്ബര്‍ മാതൃകയില്‍ നാളികേരത്തിനും വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തണമെന്നും, ഒരു കിലോ പച്ച തേങ്ങക്ക് 50 രൂപ തറവില നിശ്ചയിച്ച് മാര്‍ക്കറ്റ് വിലയുടെ മാര്‍ജിന്‍ തുക കൃഷിക്കാരുടെ അക്കൗണ്ടില്‍ നല്‍കുവാനുള്ള നടപടി പ്രഖ്യാപിക്കാന്‍ … Read More

കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു,

പരിയാരം: കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു, യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. നെരുവമ്പ്രം അതിയടം പാലോട്ടുകാവിന് സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. 20 അടിയോളം താഴ്ചയിലേക്കുള്ള വയലിലേക്കാണ് കാര്‍ മറിഞ്ഞത്. അതിയടം പാലോട്ട് കാവിന് സമീപത്ത് നിന്നും മെഡിക്കല്‍ കോളേജ് … Read More

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, ശ്രീഹരന്‍ എന്നിവരടക്കം 6 പേരെയും വിട്ടയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് … Read More

പ്രതികളെ കിട്ടിയെങ്കിലും സ്വര്‍ണം കിട്ടിയില്ല-

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ ആന്ധ്രസ്വദേശികളായ ആനന്ദിയേയും കനിമൊഴിയേയും പോലീസ് പിടികൂടിയെങ്കിലും മോഷ്ടിച്ച 3 പവന്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. ഇത് രക്ഷപ്പെട്ട വേറൊരു സ്ത്രീയുടെ കയ്യിലാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പ്രതികളെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ചോദ്യം … Read More