എം.എസ്.എഫ് നേതാവിന് മര്‍ദ്ദനം-12 എസ്.എഫ്.ഐക്കാരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: സിനിമകാണാന്‍ പോയ എം.എസ്.എഫ് നേതാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വാരംകടവ് റോസ് മഹലിലെ മുഹമ്മദ് ജദീറിനാണ്(20) പരിക്കേറ്റത്. ജദീറിന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഇന്നലെ … Read More

എല്ലാ സ്‌കൂളും ഹൈടെക്- പരിയാരം മാത്രം ലോ-ടെക്‌—പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

  പരിയാരം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ ഹൈടെക്കായി മാറുമ്പോഴും പരിയാരം കെ.കെ..എന്‍.പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലോടെക്കായി തുടരുന്നു. ഹൈടെക് വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി പരിയാരം കെ.കെ..എന്‍ പരിയാരം സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2018 ല്‍ രണ്ടുകോടി … Read More

142 കിലോ ചന്ദനം പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോഗ്രാം ചന്ദനം കണ്ണൂര്‍ തോട്ടടയില്‍ പോലീസ് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ മുള്ളൂര്‍ സ്വദേശി മുഹമ്മദ് സുഫൈല്‍, കാസര്‍ഗോഡ് കുണ്ടംകുഴിയിലെ സിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എടക്കാട് പോലീസ് നടത്തിയപരിശോധനയിലാണ് ചന്ദനമരം പിടികൂടിയത്. … Read More

റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം. ചെനയന്നൂരിലെ പാര്‍വ്വതി ഹൗസില്‍ ആര്‍.ഉഷയുടെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുക പുരയില്‍ ഉണങ്ങാനിട്ട റബ്ബര്‍ ഷീറ്റുകള്‍ തീപിടിച്ചു കത്തുകയായിരുന്നു. പുകപുരയില്‍ ഉണ്ടായിരുന്ന ഒരു ക്വിന്റലോളം ഷീറ്റിനും സമീപത്ത് സൂക്ഷിച്ച ഏകദേശം 8 ക്വിന്റലോളം … Read More

ഹോംഗാര്‍ഡിന് തെറിവിളി ബസ് ജീവനക്കാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഹോംഗാര്‍ഡിനോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ കെ.എച്ച്.ജി 185 സി.ശേഖരന്റെ പരാതിയിലാണ് കേസ്. കെ.എല്‍.59 എല്‍-1414 ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്തത്. ഇന്നലെ തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം.   … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് അനുസ്മരണപരിപാടി തളിപ്പറമ്പ് പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനത്ത് നടന്നു

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ കൊമ്മെമ്മൊറേഷന്‍ ഡേ ആചരണം തളിപ്പറമ്പ് പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനത്ത് നടന്നു. രാവിലെ നടന്ന പരിപാടിയില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് അനുസ്മരണ സ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് സേവനത്തിനിടയില്‍ … Read More

സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ വൈകുന്നു-

തളിപ്പറമ്പ്: കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ക്ഷേമപെന്‍ഷനുകള്‍ വൈകുന്നത് വൃദ്ധ ജനങ്ങളില്‍ ആശങ്കപരത്തുന്നു. സാധാരണഗതിയില്‍ എല്ലാ മസവും 10 ന് മുമ്പ് ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ ഇത്തരത്തില്‍ വൈകുന്നത് ഏറെ നാളുകള്‍ക്ക് ശേഷമാണെന്ന് പെന്‍ഷന്‍കാര്‍ പറയുന്നു. 1600 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷനായി … Read More

ക്വാറി ഹൈക്കോടതി ഇടപെട്ട് പൂട്ടിച്ചു-

പരിയാരം:  ക്വാറിയുടെ പ്രവര്‍ത്തനം ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെപ്പിച്ചു. പാണപ്പുഴ വില്ലേജിലെ ഇരൂളിനടുത്തുള്ള വെള്ളരിയാനത്തെ കുറുമുണ്ടയില്‍ എസ്റ്റേറ്റില്‍ ഉള്‍പ്പെടുന്ന 12 ഏക്കര്‍ ഭൂമിയിലെ ലാറ്ററൈറ്റ് ഖനനമാണ് ഹൈക്കോടതിയുടെ WP(c)26264/2021(s) നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ നിര്‍ത്തിവെപ്പിച്ചത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, … Read More

വിവരാവകാശ ബോര്‍ഡ് പുതുക്കി സ്ഥാപിച്ച് അധികൃതര്‍- കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: മെഡിക്കല്‍ കോളേജ് അധികൃതര്‍ ഒടുവില്‍ വിവരാവകാശ ബോര്‍ഡ് തിരുത്തി. വിവരാവകാശ നിയമം സംബന്ധിച്ച ബോര്‍ഡില്‍ സ്ഥലംമാറിപ്പോയ അപ്പലറ്റ് അതോറിറ്റിയുടെ പേരില്‍ മാറ്റം വരുത്താത്തത് പൊതുജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ദുരിതമായി മാറിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍-3 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് … Read More

മന്ത്രിസ്ഥാനമൊഴിഞ്ഞതോടെ ഗോവിന്ദന്‍മാസ്റ്ററുടെ സ്വപ്‌നപദ്ധതി പാതിവഴിയിലായി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മന്ത്രിസ്ഥാനമൊഴിഞ്ഞതോടെ എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ സ്വപ്‌നപദ്ധതിക്ക് മങ്ങലേല്‍ക്കുന്നു, അന്താരാഷ്ട്ര പഠന കോളേജില്‍ ഈ വര്‍ഷം കോഴ്‌സ് ഇല്ല. കരിമ്പത്തെ കില കോളേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഈ വര്‍ഷം കോഴ്‌സുകള്‍ തുടങ്ങില്ല. ഇക്കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി … Read More