മുസ്ഥഫക്ക നാടിന്റെ മുത്ത്-ഇത്തരം ആളുകള്‍ നമ്മുടെ അഭിമാനം.

തളിപ്പറമ്പ്: കുഴിയിലെ അത്യാപത്തുകള്‍ മറ്റുള്ളവര്‍ക്ക് ബാധിക്കരുതെന്ന് കരുതുന്ന ഒരാള്‍. ഏഴോം സ്വദേശി മുസ്തഫ. പയ്യന്നൂരിലേക്ക് പോകുന്ന ഭാഗത്ത് കുപ്പം പാലം കഴിഞ്ഞ ഉടനെയുള്ള ദേശീയപാതയിലാണ് റോഡില്‍ വന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍ വീണപ്പോള്‍ ഉണ്ടായ പ്രശ്‌നം മറ്റൊരാള്‍ക്ക് … Read More

രാജവെമ്പാല കുഞ്ഞിനെ കര്‍ണാടകയിലെ ചാര്‍മടിഘാട്ടില്‍ കണ്ടെത്തി.

തളിപ്പറമ്പ്: അത്യപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന രാജവെമ്പാല കുഞ്ഞിനെ കര്‍ണാടകയിലെ ചാര്‍മടി ഘാട്ടില്‍ കണ്ടെത്തി. പ്രമുഖ ഉരഗഗവേഷകനും പാമ്പ് സംരക്ഷകനുമായ വിജയ് നീലകണ്ഠനാണ് കഴിഞ്ഞ ദിവസം പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. മുട്ടവിരിഞ്ഞിറങ്ങി ഒരു വര്‍ഷമാകുന്നതുവരെ ഇവയെ കാണാന്‍ കഴിയുക വളരെ അപൂര്‍വ്വമാണ്. … Read More

മാടപ്രാവിന് ഈറ്റില്ലമൊരുക്കി കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വായനശാല പ്രവര്‍ത്തകര്‍ മാതൃകയായി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മാടപ്രാവിന് മുട്ടവിരിയിക്കാന്‍ സുരക്ഷിത സൗകര്യമൊരുക്കി കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വായനശാല പ്രവര്‍ത്തകര്‍ മാതൃകയായി. വായനശാലയുടെ മുകള്‍ നിലയിലെ ഓഡിറ്റോറിയത്തിലാണ് തുറന്നുകിടന്ന ജനാലയിലൂടെ മാടപ്രാവ് അകത്തെത്തിയത്. ചുള്ളിക്കമ്പുകളുമായി പറന്നെത്തിയ മാടപ്രാവിനെ ആദ്യഘട്ടത്തില്‍ വായനശാല പ്രവര്‍ത്തകര്‍ ഓടിച്ചുവിടുകയും ചുള്ളിക്കമ്പുകള്‍ എടുത്തുമാറ്റി ശുചീകരണം … Read More

മനുഷ്യ സാഹോദര്യത്തിന്റെ മാതൃകയായി ളാവില്‍ ക്ഷേത്രവും തേര്‍ളായി ദ്വീപും-

  ചെങ്ങളായി: മനുഷ്യനാണ് വലുതെന്ന സന്ദേശവുമായി ഇരു മതവിഭാഗങ്ങളും ളാവില്‍ ശിവക്ഷേത്രത്തിന്റെ നവീകരണത്തിനായി കൈകോര്‍ക്കുന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ തേര്‍ളായി ദ്വീപിലെ ഈ ശിവക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെങ്കിലും ഏറെ ശോചനീയാവസ്ഥയിലാണ്. തേര്‍ളായി ദ്വീപിലെ ഉയര്‍ന്ന പ്രദേശമായ മോലോത്തും കുന്നിലുള്ള ഈ … Read More

ചരിത്രം സൃഷ്ടിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ-ഏഴ് വര്‍ഷം 60 കച്ചേരി-പങ്കെടുത്തത് മഹാപ്രതിഭകള്‍.

തളിപ്പറമ്പ്: കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ഭാരതമെങ്ങുമുള്ള പ്രശസ്ത സംഗീതപ്രതിഭകളുടെ വിസ്മയകരമായ 60 സംഗീതസദസ്സുകള്‍ക്ക് ‘പെരിഞ്ചല്ലൂര്‍ സംഗീതസഭ” ഇതിനകം രംഗവേദിയായി. ഉത്തര മലബാറിന്റെ അഭിമാനമായി പെരുഞ്ചെല്ലൂര്‍ സംഗീത സഭ. പുരാതന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവത്തിന്റെ നാടും … Read More

മോഷ്ടാക്കളുടെ സ്വര്‍ഗരാജ്യം-പരിയാരം

പരിയാരം: മോഷ്ടാക്കളുടെ സ്വര്‍ഗം എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശമേത് എന്ന ചോദ്യത്തിന് മുലകുടി മാറാത്ത കുഞ്ഞുപോലും പറയുന്ന ഉത്തരമെന്തായിരിക്കും? സംശയിക്കണ്ട, പരിയാരം തന്നെ. പരിയാരം പോലീസ് സ്‌റ്റേഷനില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, പ്രമാദമായ കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ചു. എസ്.എച്ച്.ഒ പ്രമോഷായി പോയിട്ട് ആറ് … Read More

കൈ ഒടിഞ്ഞിട്ടും പൊരുതിക്കയറി മുഹമ്മദ് അദ്‌നാന്‍ ജില്ലാ കായികമേളയുടെ താരമായി മാറി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പരിശീലനത്തിനിടയില്‍ വീണ് ഇടതുകൈ ഒടിഞ്ഞിട്ടും മുഹമ്മദ് അദ്‌നാന്‍ പൊരുതിക്കയറി, സംസ്ഥാന കായികമേളയിലേക്ക് അര്‍ഹത നേടി. മാങ്ങാട്ടുപറമ്പിലെ കെ.എ.പി സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2022-23 ലാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഈ കൊച്ചുമിടുക്കന്റെ അസാധാരണ … Read More

മലയാറ്റൂരിന്റെ തുടക്കവും എം.ഒ ജോസഫിന്റെ ഒടുക്കവും

          കരിമ്പം.കെ.പി.രാജീവന്‍.  പ്രശസ്ത നോവലിസ്റ്റും റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം സിനിമാ സംവിധാന രംഗത്തേക്ക് കടക്കാന്‍ തീരുമാനിച്ചു. നേരത്തെ 1968 ല്‍ ലക്ഷപ്രഭു എന്ന പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് … Read More

ആവശ്യമുണ്ട് വായനക്കാരെ, തളിപ്പറമ്പില്‍ പുതിയ വായനശാല കെട്ടിടം വേണമെന്ന ആവശ്യം ശക്തമായി.

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഒരു കാലത്ത് വായനക്കാര്‍ തിങ്ങിനിറഞ്ഞ തളിപ്പറമ്പ് നഗരസഭാ വായനശാലയുടെ പ്രവര്‍ത്തനം നഗരസഭയുടെ കെടുകാര്യസ്ഥത കാരണം താളം തെറ്റി. സായാഹ്ന പത്രങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലേയും ഇംഗ്ലീഷിലേയും എല്ലാ പത്രങ്ങളും എത്തുന്ന വായനശാലയില്‍ പരമാവധി പ്രധാനപ്പെട്ട ആനുകാലികങ്ങളും വരുന്നുണ്ടെങ്കിലും വായനക്കാര്‍ … Read More

വിളക്കിനെ കെണിയാക്കി കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം.

തളിപ്പറമ്പ്: നെല്ലിലെ പ്രധാന കീടങ്ങളായ മുഞ്ഞ, തണ്ടു തുരപ്പന്‍, ഓല ചുരുട്ടി, കുഴല്‍പ്പുഴു തുടങ്ങിവയെ നിയന്ത്രണ വിധേയമാക്കാനുള്ള സോളാര്‍ വിളക്കു കെണികള്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിക്ര പദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ മുങ്ങം പാടശേഖരത്തില്‍ സ്ഥാപിച്ചു. രണ്ടു ഹെക്ടര്‍ … Read More