കൂറ്റന്‍ ആല്‍മരത്തിന് തീപിടിച്ചു.

തളിപ്പറമ്പ്: കൂറ്റന്‍ ആല്‍മരം തീ പിടിച്ച് കത്തിനശിച്ചു. പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് … Read More

കുഞ്ഞികൃഷ്ണന്‍ വന്നു-കുറ്റ്യേരിയിലെ കോണ്‍ഗ്രസ് കലങ്ങുന്നു

.തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് എസ്സിലേക്ക് കൂടുമാറിയ എന്‍.വി.കുഞ്ഞികൃഷ്ണന്റെ തിരിച്ചുവരവില്‍ കുറ്റ്യേരിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു. ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെയും ജന.സെക്രട്ടെറി മുഹമ്മദ് ഫൈസലിന്റെയും ഏകാധിപത്യം അംഗീകരിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതിഷേധസൂചകമായി പരിയാരത്ത് യൂത്ത് കോണ്‍ഗ്രസിലും കൂട്ടരാജി. യൂത്ത് കോണ്‍ഗ്രസ് … Read More

ജൂണ്‍-5 ന് വേണ്ടി ഔഷധി റെഡിയായി-വിതരണത്തിനായി തയ്യാറാക്കിയത് ഒരു ലക്ഷത്തോളം ഔഷധചെടികള്‍.

പരിയാരം: ഔഷധി മേഖലാ കേന്ദ്രം ഇത്തവണ പരിസ്ഥിതിദിന വിതരണത്തിനായി തയ്യാറാക്കിയത് ഒരു ലക്ഷത്തോളം ഔഷധചെടികള്‍. പരിയാരം ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ ഔഷധ സസ്യ നേഴ്സറിയിലാണ് തൈകള്‍ തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും സന്നദ്ധ സംഘടനകള്‍ക്കും പരിസ്ഥിതിദിനത്തോടു ബന്ധിച്ച് വിതരണത്തിനായിട്ടാണ് തൈകള്‍ തയ്യാറായിരിക്കുന്നത്. … Read More

പൂക്കോത്ത്‌കൊട്ടാരം പ്രതിഷ്ഠാദിന മഹോല്‍സസവും ഭഗവതിസേവയും മെയ്-29, 30 തീയതികളില്‍ നടക്കും-ഊട്ടുപുര സമര്‍പ്പണം മെയ്-30 ന്.

തളിപ്പറമ്പ്: പൂക്കോത്ത്‌കൊട്ടാരം പ്രതിഷ്ഠാദിന മഹോല്‍സസവും ഭഗവതിസേവയും മെയ്-29, 30 തീയതികളില്‍ നടക്കും. നാളെ 29 ന് വൈകുന്നേരം 6.30 നാണ് ഭഗവതിസേവ. ഭഗവതിസേവയില്‍ പങ്കെടുക്കുന്നത് കുടുംബ ഐശ്വര്യത്തിനും ചൊവ്വ, ശനി, രാഹു എന്നീ പാപഗ്രഹങ്ങളുടെ ദോഷങ്ങള്‍ അകറ്റുന്നതിനും മാംഗല്യയോഗം, ശത്രുദേഷ നിവാരണം, … Read More

കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ നേതൃത്വ ക്യാമ്പ്- ജൂണ്‍ 3 ന് ഇരിട്ടിയില്‍.

  ഇരിട്ടി: കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 3 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ സി.എം. മാണി നഗറില്‍ (ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച്) ജില്ലാ ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് … Read More

കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന എന്‍.വി കുഞ്ഞികൃഷ്ണനെ കോണ്‍ഗ്രസില്‍ തിരിച്ച് എടുക്കുന്നചടങ്ങില്‍ കുറ്റ്യേരി മണ്ഡലം ഭാരവാഹികള്‍ ബഹിഷ്‌ക്കരിച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന എന്‍.വി.കുഞ്ഞികൃഷ്ണനെ കോണ്‍ഗ്രസില്‍ തിരിച്ച് എടുക്കുന്ന പരിപാടിയില്‍ നിന്ന് കുറ്റ്യേരി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ വിട്ടുനിന്നു. വെള്ളാവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ അടുത്ത് വിളിച്ച് ചേര്‍ക്കുന്ന മണ്ഡലം കോണ്‍ഗ്രസ് … Read More

എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരും സഹപ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

തളിപ്പറമ്പ്: കോണ്‍ഗ്രസ (എസ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരും സഹപ്രവര്‍ത്തകരും വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെത്തി. അംഗത്വം സ്വീകരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടനാ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം … Read More

കര്‍ണാടക-പോണ്ടിച്ചേരി മദ്യം-ഒരാള്‍ അറസ്റ്റില്‍

.തളിപ്പറമ്പ്: മൂന്ന് ലിറ്റര്‍ കര്‍ണ്ണാടക മദ്യവും അരലിറ്റര്‍ പോണ്ടിച്ചേരി മദ്യവും സഹിതം ഒരാള്‍ അറസ്റ്റില്‍. കുറുമാത്തൂര്‍ തേര്‍ളായിയിലെ പറമ്പന്‍ വീട്ടില്‍ രാജന്‍(55)നെയാണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പൊക്കുണ്ടില്‍ വെച്ച് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ … Read More

അമ്മാവന് അടുപ്പിലും ആവാം–നഗരസഭക്ക് പ്ലാസ്റ്റിക്കും കത്തിക്കാം.

തളിപ്പറമ്പ്: മാലിന്യം കത്തിച്ചതായി എവിടെ നിന്നെങ്കിലും വിവരം കിട്ടിയാല്‍ പരിവാരസമേതം വന്ന് പിഴയീടാക്കാന്‍ മല്‍സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്ക് പക്ഷെ, എന്തും ചെയ്യാം. തളിപ്പറമ്പ് നഗരത്തില്‍ ശുചീകരണ തൊഴിലാളികള്‍ റോഡുകള്‍ അടിച്ചുവാരി തീയിടുന്നത് തുടരുകയാണ്. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായതിനാല്‍ ഇത് ആരുടെയും … Read More

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്ത് നടന്നു. കേരളാ പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ … Read More