റിമി തിരി കൊളുത്തി-ലിയോ ലാബ് തുറന്നു-

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മെഡിക്കല്‍ ലാബ് ലിയോ ലാബ്‌സ് പ്രവര്‍ത്തനം തുടങ്ങി. അത്യാധുനിക സൗകര്യങ്ങളുള്ള ലാബിന്റെ ഉദ്ഘാടനം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഗായികയും അവതാരകയുമായ റിമി ടോമി നിര്‍വ്വഹിച്ചു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ഐ.എം.എ സംസ്ഥാന … Read More

പെരിങ്ങോം അഗ്നിശമനനിലയം-പുതിയകെട്ടിടം ഉദ്ഘാടനം ഉടനെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ.

പെരിങ്ങോം: പെരിങ്ങോം അഗ്നിശമനനിലയം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പുതുതായി നിര്‍മ്മിച്ച കെട്ടിടം പയ്യന്നൂര്‍ എം എല്‍ എ ടി.ഐ.മധുസൂദനന്‍ സന്ദര്‍ശിച്ചു. കെട്ടിടം ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എം എല്‍ എ പറഞ്ഞു. 2.5 കോടി … Read More

ആധുനിക കാലത്ത് പ്രാദേശികവാര്‍ത്തകള്‍ക്ക് പ്രസക്തി കൂടുന്നു-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

മാട്ടൂല്‍: ആധുനിക കാലഘട്ടത്തില്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും, അതുകൊണ്ടു തന്നെ പ്രാദേശിക ലേഖകരുടെ പ്രാധാന്യം കൂടുകയാണെന്നും സംസ്ഥാന തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാട്ടൂല്‍ ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍-കെ.ജെ.യു-കണ്ണൂര്‍ ജില്ലാ നേതൃത്വക്യാമ്പ് ഉദ്ഘാടനം … Read More

വാര്‍ത്തകള്‍ക്കും ലേഖകര്‍ക്കും പ്രാദേശിക-ദേശീയ വകഭേദം നില്‍കുന്നത് ശരിയല്ലെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി.

മാട്ടൂല്‍: നാടിന്റെ പ്രശ്‌നങ്ങള്‍ വാര്‍ത്താരൂപത്തില്‍ ജനശ്രദ്ധയിലും അധികൃത ശ്രദ്ധയിലും എത്തിക്കുന്ന പ്രാദേശിക പത്രലേഖകര്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ അത്തരമൊരു പരിഗണന കിട്ടുന്നില്ലെന്നത് ഖേദകരമാണെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി. കേരളാ ജര്‍ണലിസ്റ്റ്‌സ് യൂണിയന്‍-കെ.ജെ.യു- കണ്ണൂര്‍ ജില്ലാ കുടുംബസംഗമം മാട്ടൂല്‍ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് … Read More

പരിയാരം എന്‍.എസ്.എസ് വേറെ ലെവലാണ്-രക്തദാനക്യാമ്പ് മാതൃകയായി.

പരിയാരം: കെ.കെ.എന്‍. പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രി രക്തബാങ്കിലക്കാണ് രക്തം ദാനം ചെയ്തത്. രക്തദാനം ജീവദാനം എന്ന സന്ദേശമുയര്‍ത്തിയാണ് കെ.കെ.എന്‍. പരിയാരം ഗവ: … Read More

മുള്ളന്‍പന്നി ഇറച്ചിയുമായി പിടികൂടിയ മൂന്നംഗസംഘം റിമാന്‍ഡിലായി.

തളിപ്പറമ്പ്: മുള്ളന്‍പന്നി ഇറച്ചിയുമായി പിടികൂടിയ മൂന്നംഗസംഘം റിമാന്‍ഡിലായി. പാപ്പിനിശ്ശേരി തുരുത്തിയിലെ കല്ലക്കുടിയന്‍ സുജിത്ത്കുമാര്‍ (46), ചാത്തമ്പള്ളി ഹൗസില്‍ ഐവാന്‍ (45) കൃസ്റ്റ്യന്‍ ഹൗസില്‍ ജോഷിന്ദ് ജോര്‍ജ്ജ് (44) എന്നിവരെയാണ് തളിപ്പറമ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ഫാത്തിമ … Read More

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം-24,25,26 തീയതികളില്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ വിളംബരഘോഷയാത്ര നടന്നു. 24, 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിനായി നടന്ന വിളംബരഘോഷയാത്രക്ക് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, കെ.നാരായണന്‍, സി.എം.കൃഷ്ണന്‍, … Read More

സര്‍ഗ്ഗസംഗമം ഒക്ടോബര്‍-23 ന്

തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗ്ഗസംഗമം 2022-ഒക്ടോബര്‍ 23 ന് ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1.30 മുതല്‍ തളിപ്പറമ്പ് അക്കിപ്പറമ്പ് യു പി സ്‌കൂളില്‍ വെച്ച് നടക്കുെമന്ന് സംഘാടകസമിതി ഭാരവാഹികളായ സി.അബ്ദുല്‍കരീം, പി.സി.റഷീദ്, കെ.പി.എം.റിയാസുദ്ദീന്‍ കണ്ണൂര്‍ … Read More

സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുയ്യത്തെ മണ്ണന്‍ചാല്‍ എം.പി.അബ്ദുള്‍റഷീദിനെതിരെയാണ്(47)എസ്.ഐ റുമേഷിന്റെ പരാതിയില്‍ കേസെടുത്തത്. 19 ന് രാവിലെ 9.45 ന് കെ.എല്‍-59 പി 1949 സ്‌കൂട്ടറിലെത്തിയ റഷീദ് സര്‍സയ്യിദ് കോളേജിന് പിറകുവശത്ത് ജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ … Read More

ലഹരിക്കെതിരെ സംഗീതശില്‍പ്പവുമായി പരിയാരം ഗവ.ഹയര്‍സെക്കണ്ടറി എന്‍.എസ്.എസ്.യൂണിറ്റ്.

പരിയാരം: പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ലഹരിക്കെതിരെ സംഗീതശില്പം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങള്‍, ലഹരി സമൂഹ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ഇവയെല്ലാം ഓര്‍മ്മപ്പെടുത്തുന്നതാണ് സംഗീതശില്പം. നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ … Read More