കാഴ്ച്ചയില്ലാത്തവരെ സഹായിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്- ഹരിത രമേശന്‍.

കൈതപ്രം: കാഴ്ചയില്ലാത്തവരെ സമ്മൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍. കേരളാ ഫെഡേറഷന്‍ ഓഫ് ദി ബ്ലയിന്റ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദനവും കൈതപ്രം പൊതുജന വായനശാലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ … Read More

പുള്ളിമുറിക്കാരായ ഏഴംഗസംഘം പെരിങ്ങോംപോലീസിന്റെ പിടിയില്‍.

പെരിങ്ങോം: പുള്ളിമുറി ശീട്ടുകളി നടത്തിയ ഏഴംഗസംഘം പിടിയില്‍. കുപ്പോള്‍ കോളനിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് ഇവരെ പെരിങ്ങോം എസ്.ഐ പി.ഷമീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മാടക്കാംപൊയിലിലെ കെ.വി.രതീഷ്(42), കുപ്പോളിലെ കല്ലേന്‍ രാജന്‍(37), മാറനടിയില്‍ എം.സന്തോഷ്(48), അടുക്കത്തില്‍ … Read More

തനത്ഫണ്ട്-യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സര്‍ക്കാര്‍തടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് അംഗങ്ങള്‍ നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. കൊടിയില്‍ സലീമിന്റെ അധ്യക്ഷയതയില്‍ യുഡിഎഫ് മുന്‍സിപ്പല്‍ കമ്മറ്റി … Read More

പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധ ധര്‍ണ നടത്തി.

പരിയാരം: പഞ്ചായത്ത് തനത് ഫണ്ട് ട്രഷറിയിലേക്ക് അടപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി.സി.എം അഷറഫ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ പി.വി.സജീവന്‍, പി.വി.അബ്ദുല്‍ … Read More

മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം പ്രകാശനം ചെയ്തു.

മാതമംഗലം: പിന്നിട്ട വഴിയിലെ മികവിന്റെ ചരിത്രമെഴുതി കുടുംബശ്രീ. എരമം- കുറ്റൂര്‍ കുടുംബശ്രീ ചരിത്രം മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം എന്ന 25 വര്‍ഷത്തെ ചരിത്രരചന പ്രസിദ്ധീകരിച്ചു. പുസ്തക പ്രകാശനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ … Read More

തൃച്ചംബരം ഉല്‍സവം-കലാ സാം്‌സ്‌ക്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരം  ശ്രീകൃഷ്ണക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ശബരിമല മുന്‍ മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരി നിര്‍വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കാമ്പ്രത്ത് ഇല്ലത്ത് രാജേഷ് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ടി.ടി.കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് … Read More

തൃച്ചംബരം ഉല്‍സവം കൊടിയേറി-ഇനി 14 ദിവസം രാമ-കൃഷ്ണലീലകള്‍.

തളിപ്പറമ്പ്: മലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങളാണ് ഇനി തളിപ്പറമ്പില്‍. ഉച്ചക്ക് ഒന്നോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തി കൊടിയേറ്റ് നിര്‍വഹിച്ചത്. പുലര്‍ച്ച ഒന്നോടെ മഴൂര്‍ ബലഭദ്ര സ്വാമി … Read More

സൗപര്‍ണിക ജ്വല്ലറി നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി.

കരിമ്പം: കരിമ്പത്തെ പ്രമുഖ സ്വര്‍ണ്ണം-വെള്ളി വ്യാപാര സ്ഥാപനമായ സൗപര്‍ണിക ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ ജ്വല്ലറിയുടമ കെ.വി.നന്ദകുമാറിന്റെ മക്കളായ വൃന്ദയും ശ്രീനന്ദയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഗവ.ആശുപത്രിക്ക് സമീപം … Read More

പൊതുജനാരോഗ്യ സംരക്ഷണത്തില്‍ വായനശാലകള്‍ക്കുള്ള പങ്ക് നിസ്തുലം: പി.രാജീവന്‍

കുറുമാത്തൂര്‍: കേവലം വായന പരിപോഷിപ്പിക്കുന്നതിനപ്പുറം ആരോഗ്യ സംബന്ധിയായ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുക കൂടിയാവണം വായനശാലകളുടെ ലക്ഷ്യമെന്ന് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവന്‍. പൊതുജന വായനശാല മലരട്ടയും തളിപ്പറമ്പ് നേത്ര ജ്യോതി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച … Read More

സി.പി.ഐ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കോമത്ത് മുരളീധരന് എതിരായ വധശ്രമത്തില്‍ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അക്രമിസംഘത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന എക്‌സി.അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം സിക്രട്ടറി … Read More