ടാഗോര്‍ വിദ്യാനികേതന്‍-കാമ്പസ് റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കും: കെ.സുധാകരന്‍ എം.പി.

തളിപ്പറമ്പ: ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള കാമ്പസ് റോഡ് നവീകരണ പ്രവൃത്തി എം.പി.ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ടാഗോര്‍ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കണ്ണൂര്‍ ലോക്‌സഭാംഗം കെ.സുധാകരന്‍ പറഞ്ഞു. … Read More

പിലാത്തറ ബസ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി.

പിലാത്തറ: പിലാത്തറ ബസ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചുനല്‍കി. ഇന്ന്  രാവിലെ പഴയങ്ങാടിയിലെ എസ്.ടി.യു ചുമട്ട് തൊഴിലാളികളായ എ.മഷൂദ്, എ.മെഹറൂപ് എന്നിവര്‍ പഴയങ്ങാടിയിലേക്ക് പോകവേ പിലാത്തറ സ്റ്റാന്‍ഡില്‍ല്‍നിന്നുമാണ് സ്വര്‍ണ്ണാഭരണം വീണുകിട്ടിയത്. വിവരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലത്തറയെ അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ … Read More

കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ

മാതമംഗലം: കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ നടക്കും. 12 ന് വൈകിട്ട് 5 ന് തിരുനാള്‍ കൊടിയേറ്റം. തുടര്‍ന്ന് ജപമാല ദിവ്യബലി നൊവേന എന്നി കര്‍മങ്ങള്‍ക്ക് ഫാ.ജോര്‍ജ് പൈനാടത്ത് കാര്‍മികത്വം വഹിക്കും. 13 … Read More

മുനമ്പത്തിന് ഐക്യദാര്‍ഡ്യം

തളിപ്പറമ്പ്: വഖഫ് ബോര്‍ഡിന്റെ അവകാശവാദം മൂലം റവന്യു അവകാശം നഷ്ടപ്പെട്ട മുനമ്പം പള്ളിയുടെയും, ജനതയുടെയും സ്വത്തുക്കള്‍ക്ക് റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിക്കുക എന്ന മുദ്രാവാകും ഉയര്‍ത്തി മുനമ്പത്തെ 610 കുടുംബങ്ങള്‍ ഒരു മാസത്തോളമായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് തളിപ്പറമ്പ് … Read More

സൗന്ദര്യം കുറഞ്ഞുപോയി, കൂടുതല്‍ സ്ത്രീധനംവേണം–ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്

പഴയങ്ങാടി: സൗന്ദര്യം കുറഞ്ഞുപോയി, കൂടുതല്‍ സ്ത്രീധനംവേണം-ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു. അഴീക്കോട്ടെ ടി.വി.ഷാനിദിന്റെ പേരിലാണ് കേസ്. മാട്ടൂല്‍ സൗത്തിലെ മുക്രി വീട്ടില്‍ എം. മുംതാസിന്റെ(24)പരാതിയിലാണ് കേസ്. 2023 ജൂണില്‍ വിവാഹിതരായ ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിച്ചുവരവെ … Read More

ബ്രീസിന്റെ സമയത്ത് സൈനബ് പോയി-വീനീതിന് ശ്രീരാഗിന്റെ അടി.

പഴയങ്ങാടി: സമയക്രമം പാലിക്കാതെ ബസ് പുറപ്പെട്ടത് ചോദ്യം ചെയ്ത സ്വകാര്യബസ് കണ്ടക്ടറെ ബസ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തെ കിഴക്കിലോട്ട് വീട്ടില്‍ കെ.വി.വിനീതിനാണ്(27)മര്‍ദ്ദനമേറ്റത്. 8 ന് വൈകുന്നേരം 3.45 നായിരുന്നു സംഭവം. പഴയങ്ങാടി ബസ്റ്റാന്റില്‍ വെച്ച് ബ്രീസ് ബസ് പോകേണ്ട … Read More

നാളെയും മറ്റന്നാളും ബാബുവിന്റെ കാരുണ്യയാത്ര– സുഹൃത്തിന്റെ മകന്റെ ചികില്‍സക്കാണ് കാരുണ്യയാത്ര.

ഓലയമ്പാടി: സുഹൃത്തും സഹപ്രവര്‍ത്തകനുമായ ചന്ദ്രശേഖരന്റെ മകന്റെ ചികില്‍സക്ക് പണം കണ്ടെത്താന്‍ ബാബു അരയമ്പത്ത് കാരുണ്യയാത്ര നടത്തും. ഓലയമ്പാടിയിലെ ഓട്ടോ ഡ്രൈവര്‍ ബാബു അരയമ്പത്തിന്റെ കെ.എല്‍-13 ടി 1298 ഓട്ടോറിക്ഷയാണ് നാളെയും മറ്റന്നാളും 11, 12 (തിങ്കള്‍, ചൊവ്വ) കാരുണ്യയാത്ര നടത്തുന്നത്. എരമം-കുറ്റൂര്‍ … Read More

കാനൂല്‍ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബര്‍-10 ന്

ബക്കളം: കാനൂല്‍ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം 2024 നവംബര്‍ 10 ഞായറാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 6 മണിക്ക് ഗണപതി ഹോമം. രാവിലെ 10 മണിക്ക് കാവില്‍ പാലും അരിയും കയറ്റല്‍ ചടങ്ങ് നടക്കും. … Read More

കെ.എസ്.ഇ.ബി ക്യാഷ്‌കൗണ്ടര്‍ പ്രവര്‍ത്തനം പഴയതുപോലെ ക്രമീകരിക്കണം.

തളിപ്പറമ്പ്: കെ.എസ്.ഇ.ബിയില്‍ വൈദ്യുതി ബില്ല് അടക്കാനുള്ള സമയം വെട്ടിച്ചുരുക്കിയതില്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ക്യാഷ് കൗണ്ടറിന്റെ പ്രവര്‍ത്തനം പഴയതുപോലെ ക്രമീകരിക്കമമെന്നാവശ്യപ്പെട്ട് ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, ടി.ജയരാജ് എന്നിവര്‍ ചേര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിവേദനം നല്‍കി.

സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്ദ്യാര്‍ത്ഥികള്‍ക്കായി ലാബ് വിസിറ്റും ബോധവത്കരണ ക്ലാസ്സും നടത്തി

തളിപ്പറമ്പ്: മന്നയിലെ ദി നീതി ബയോലാബ് സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോകെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ലാബ് സന്ദര്‍ശനവും രക്തപരിശോധനയുടെ ഗുണമേന്മയെ കുറിച്ചുള്ള ബോധവക്കാരണ ക്ലാസും സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.