ബ്രീസിന്റെ സമയത്ത് സൈനബ് പോയി-വീനീതിന് ശ്രീരാഗിന്റെ അടി.

പഴയങ്ങാടി: സമയക്രമം പാലിക്കാതെ ബസ് പുറപ്പെട്ടത് ചോദ്യം ചെയ്ത സ്വകാര്യബസ് കണ്ടക്ടറെ ബസ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തെ കിഴക്കിലോട്ട് വീട്ടില്‍ കെ.വി.വിനീതിനാണ്(27)മര്‍ദ്ദനമേറ്റത്. 8 ന് വൈകുന്നേരം 3.45 നായിരുന്നു സംഭവം. പഴയങ്ങാടി ബസ്റ്റാന്റില്‍ വെച്ച് ബ്രീസ് ബസ് പോകേണ്ട … Read More

നാളെയും മറ്റന്നാളും ബാബുവിന്റെ കാരുണ്യയാത്ര– സുഹൃത്തിന്റെ മകന്റെ ചികില്‍സക്കാണ് കാരുണ്യയാത്ര.

ഓലയമ്പാടി: സുഹൃത്തും സഹപ്രവര്‍ത്തകനുമായ ചന്ദ്രശേഖരന്റെ മകന്റെ ചികില്‍സക്ക് പണം കണ്ടെത്താന്‍ ബാബു അരയമ്പത്ത് കാരുണ്യയാത്ര നടത്തും. ഓലയമ്പാടിയിലെ ഓട്ടോ ഡ്രൈവര്‍ ബാബു അരയമ്പത്തിന്റെ കെ.എല്‍-13 ടി 1298 ഓട്ടോറിക്ഷയാണ് നാളെയും മറ്റന്നാളും 11, 12 (തിങ്കള്‍, ചൊവ്വ) കാരുണ്യയാത്ര നടത്തുന്നത്. എരമം-കുറ്റൂര്‍ … Read More

കാനൂല്‍ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബര്‍-10 ന്

ബക്കളം: കാനൂല്‍ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം 2024 നവംബര്‍ 10 ഞായറാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 6 മണിക്ക് ഗണപതി ഹോമം. രാവിലെ 10 മണിക്ക് കാവില്‍ പാലും അരിയും കയറ്റല്‍ ചടങ്ങ് നടക്കും. … Read More

കെ.എസ്.ഇ.ബി ക്യാഷ്‌കൗണ്ടര്‍ പ്രവര്‍ത്തനം പഴയതുപോലെ ക്രമീകരിക്കണം.

തളിപ്പറമ്പ്: കെ.എസ്.ഇ.ബിയില്‍ വൈദ്യുതി ബില്ല് അടക്കാനുള്ള സമയം വെട്ടിച്ചുരുക്കിയതില്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ക്യാഷ് കൗണ്ടറിന്റെ പ്രവര്‍ത്തനം പഴയതുപോലെ ക്രമീകരിക്കമമെന്നാവശ്യപ്പെട്ട് ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, ടി.ജയരാജ് എന്നിവര്‍ ചേര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിവേദനം നല്‍കി.

സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്ദ്യാര്‍ത്ഥികള്‍ക്കായി ലാബ് വിസിറ്റും ബോധവത്കരണ ക്ലാസ്സും നടത്തി

തളിപ്പറമ്പ്: മന്നയിലെ ദി നീതി ബയോലാബ് സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോകെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ലാബ് സന്ദര്‍ശനവും രക്തപരിശോധനയുടെ ഗുണമേന്മയെ കുറിച്ചുള്ള ബോധവക്കാരണ ക്ലാസും സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  

മുസ്ലിംലീഗ് പൂവത്ത് പന്തം കൊളുത്തി പ്രകടനം നടത്തി

പൂവം: എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നവംബര്‍ 4 തിങ്കളാഴ്ച്ച രാവിലെ കണ്ണൂരില്‍ നടത്തുന്ന കലക്ടറുടെ വസതിയിലേക്കുള്ള മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ … Read More

തളിപ്പറമ്പ് മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 ന് നടത്തുന്ന മരത്തോണിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ ലോഞ്ച് ആരംഭിച്ചു. നവംബര്‍ 3 മുതല്‍ ഡിസംബര്‍ 20 വരെയാണ് രജിസ്‌ട്രേഷന്‍. ഔദ്യോഗിക പരിപാടി … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന്.

തളിപ്പറമ്പ്: നവംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതിയുടെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പാംകോസ് വിജയോല്‍സവം-2024 സംഘടിപ്പിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പ്.സൊസൈറ്റി (പാംകോസ്) വിജയോത്സവം 2024 സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിലും സൊസൈറ്റിയിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി-പ്ലസ്ടു വിജയികളേയും സംസ്ഥാനതലത്തില്‍ നടത്തിയ പരീക്ഷകളിലും മത്സരങ്ങളിലും വിജയികളായ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. മെഡിക്കല്‍ എജുക്കേഷന്‍ ഹാളില്‍ … Read More

രാഘവന്‍ കടന്നപ്പള്ളിയെ തെക്കേക്കര എന്‍.എസ്.എസ് കരയോഗം അനുമോദിച്ചു.

കടന്നപ്പള്ളി: തെക്കേക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ രംഗങ്ങളില്‍ നേട്ടം കൈവരിച്ച സമുദായ അംഗങ്ങളെയും കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയ മാധ്യമ പ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളിയേയും ആദരിച്ചു. കണ്ണൂര്‍ താലൂക്ക് യൂനിയന്‍ സെക്രട്ടറി പി.കനകരാജന്‍ ഉദ്ഘാടനം ചെയ്തു. … Read More