കച്ചേരിക്കടവ് സ്വദേശി തളിപ്പറമ്പില്‍ കിണറില്‍ മരിച്ച നിലയില്‍.

  തളിപ്പറമ്പ്: കിണറില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി കിണറിലേക്ക് വീണ് കച്ചേരിക്കടവ് സ്വദേശി മരിച്ചു. പാലമറ്റത്തില്‍ ലിജോ ജോര്‍ജ്(38)ആണ് മരിച്ചത്. കുറുമാത്തൂരിലെ പ്ലൈമൗണ്ട് പ്ലൈവുഡ് ഫാക്ടറിയില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലിചെയ്തുവരുന്ന ലിജോ കൂനത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. 19 ന് ഞായറാഴ്ച്ച … Read More

കലി കക്കൂസുകളോട്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ശുചിമുറി ക്ലോസെറ്റുകള്‍ തകര്‍ത്ത നിലയില്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുതായി പണിത ശുചിമുറിയിലെ ക്ലോസെറ്റുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യദ്രോഹികളെ കണ്ടെത്തി, പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പരിയാരം പോലിസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു. സംസ്ഥാന … Read More

പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ പാമ്പുകടിയേറ്റ് മരിച്ചു. വളക്കൈ അംബേദ്കര്‍ കോളനിയിലെ കല്ലേന്‍ നാരായണന്‍(67)ആണ് മരിച്ചത്. ഇന്ന്   വൈകുന്നേരം മൂന്നോടെ കണ്ണപ്പിലാവില്‍ വെച്ച് പറമ്പില്‍ കയ്യാലകെട്ടുന്നതിന് വേണ്ടി മറ്റ് തൊഴിലാളികളോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. … Read More

1921 പുഴമുതല്‍ പുഴവരെ-ചരിത്രത്തോട് നീതിപുലര്‍ത്തിയ സിനിമ-സ്വാമി സാധുവിനോദന്‍.

പയ്യന്നൂര്‍: ചരിത്രത്തോട് നീതിപുലര്‍ത്തിയ തനതായ ചലച്ചിത്രാവിഷ്‌ക്കാരമാണ് രാമസിംഹന്റെ 1921 പുഴമുതല്‍ പുഴവരെ എന്ന ചലച്ചിത്രമെന്ന് ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധുവിനോദന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ ചെന്ന് കണ്ട സിനിമ മതമൈത്രി ആഗ്രഹിക്കുന്ന എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. … Read More

വീടിന് നേരെ ബോംബേറ്

കല്യാശേരി: വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി സെന്‍ട്രല്‍ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി സജീവന്റെ കരിക്കാട്ട് മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെ ബോംബേറ്. പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. പൊലീസ് കമ്മീഷണന്‍ അജിത് കുമാര്‍, എ സി പി ടി. കെ.രത്‌നകുമാര്‍, … Read More

ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനകം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗ്രന്ഥാലയത്തിന്റെ- ശിലാഫലകം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം തകര്‍ത്തു-

തളിപ്പറമ്പ്: ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്ന്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗ്രന്ഥാലയത്തിന്റെ ശിലാഫലകം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്തു, സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കൂവേരി, പട്ടത്താരി സിജിേേനഷ് എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി … Read More

രോഗിയുമായി വരികയായിരുന്ന കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു, മൂന്നുപേര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: രോഗിയുമായി വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ ഇന്ന് പുലര്‍ച്ചെ 4.45 നായിരുന്നു അപകടം. അപസ്മാരബാധിതനായ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കെ.ല്‍െ.8 എ.ടി 6433 ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. ചുഴലി … Read More

സഹോദരങ്ങള്‍ക്ക് പ്രകൃതി വിരുദ്ധ പീഡനം-പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 41 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യ യുവാവിന് രണ്ട് കേസുകളിലായി ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 41 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം കാഞ്ഞിരപൊയിലിലെ അടുക്കാടന്‍ വീട്ടില്‍ എ.വിശ്വനാഥിനാണ്(40) … Read More

സിസ്റ്റര്‍ വി.കെ.മോളിക്ക് പണികിട്ടി-വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.

കണ്ണൂര്‍: വിവരാവാകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നതിന് കണ്ണൂര്‍ സെന്റ് തെരേസാസ് സ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസിന് 25,000/- രൂപ പിഴ ഒടുക്കാന്‍ വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചു. സ്‌കൂളില്‍ 2016-ല്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നല്‍കിയ കുട്ടികളുടെ എണ്ണവും വിശദവിവരങ്ങളും ചോദിച്ചുകൊണ്ട് കണ്ണൂര്‍ … Read More

കക്കൂസ്മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി പിടികൂടി.

തളിപ്പറമ്പ്: അര്‍ദ്ധരാത്രിയില്‍ കക്കൂസ്മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി പ്രദേശവാസികളുടെ സമര്‍ത്ഥമായ നീക്കത്തില്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വെള്ളാരംപാറയിലാണ് സംഭവം. കെ.എല്‍.32 ഡി 8106 നമ്പര്‍ മിനി ടാങ്കര്‍ ലോറിയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വെളളാരംപാറ പടക്കശാല … Read More