ഡ്രൈവര്‍ നിയമനത്തില്‍ മറനീക്കിയത് മുസ്ലിംലീഗിലെ ഗ്രൂപ്പ്‌പോര്-അജണ്ട മാറ്റിവെപ്പിച്ച് ഭരണകക്ഷി കൗണ്‍സിലര്‍മാര്‍.

തളിപ്പറമ്പ്: ഡ്രൈവര്‍ നിയമനത്തെചൊല്ലി തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്ത് ചേരിതിരിവ്, ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ അവസാനത്തെ അജണ്ടയായി നിശ്ചയിച്ച ഡ്രൈവര്‍ നിയമനത്തെ ചൊല്ലിയായിരുന്നു ഗ്രൂപ്പ് പോര് മറനീക്കിയത്. നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നത് സംബന്ധിച്ച അജണ്ടയെ ഭരണകക്ഷിയംഗങ്ങള്‍ … Read More

ക്ഷേത്രച്ചിറയില്‍ യുവാവ് മുങ്ങിമരിച്ചു.

തളിപ്പറമ്പ്: ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അസിന്‍(21)ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ അംഗമായ അസിന്‍ ഇന്ന് രാവിലെ കടമ്പേരി ചുഴലിഭഗവതിക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായാണ് അപകടം സംഭവിച്ചത് .  

പരിയാരത്ത് വന്‍ കവര്‍ച്ച- 35 പവന്‍ സ്വര്‍ണ്ണവും പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.

പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച, 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പിടിച്ച രേഖകളും മോഷണംപോയി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്തപള്ളിയില്‍ നബിദിനാഘോഷ … Read More

പരിയാരത്ത് ഒരു ഭയങ്കരമായ ബോംബ്-ഒടുവില്‍ പൊട്ടി–

പരിയാരം: പരിയാരം ഏമ്പേറ്റില്‍ ബോംബ് ഭീഷണി. കള്ള് ഷാപ്പ് മതിലിന് മുകളില്‍ കണ്ടെത്തിയ ബോംബ് പരിയാരം പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയതിന് ശേഷമാണ് വ്യാജനാണെന്ന് സ്ഥിരീകരിച്ചത്. ഇത് മാരക പ്രഹരശേഷിയുള്ള ബോംബാണെന്ന സംശയം ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ഇന്ന് … Read More

പ്രകൃതിവിരുദ്ധന്‍ അജയകുമാറിന് 30 വര്‍ഷം ജയിലും 1.25 ലക്ഷം പിഴയും.

തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കള്ള് ചെത്ത് തൊഴിലാളി മധ്യവസ്‌ക്കന് 3 വകുപ്പുകളിലായി 30 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി പൂപ്പറമ്പിലെ പാറക്കടവന്‍ വീട്ടില്‍ അജയകുമാറിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

ബൈക്ക് കത്തിച്ചു-സംഭവം രാമന്തളി കുരിശുമുക്കില്‍.

രാമന്തളി: രാമന്തളി കുരിശുമുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. കുരിശുമുക്കിലെ എം.പി.ഷൈനേഷിന്റെ ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് കത്തിച്ചത്. ബൈക്ക് പെട്രോള്‍ കഴിച്ച് കത്തിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ … Read More

പ്രസവ ചികില്‍സക്കിടയില്‍ യുവതി മരിച്ചു.

പരിയാരം: പ്രസവസംബന്ധമായ ചികില്‍സക്കിടയില്‍ യുവതി മരിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പനങ്ങാട്ടൂരിലെ ലിബിഷ(24)ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് പരാതിയുണ്ട്.    

വാഹന പരിശോധനയുടെ 3000 ലേറെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തളിപ്പറമ്പ്: ബസില്‍ നിന്നും 3000 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ഷിജിന്‍കുമാറിന്റെ നേതൃത്വത്തില്‍ കരിവെള്ളൂരില്‍ നടത്തിയ പരിശോധനയിലാണ് മംഗളൂരു ഭാഗത്തുനിന്നും എത്തിയ സ്വകാര്യ ബസില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. … Read More

20 കുപ്പി വിദേശമദ്യവുമായി നിഷാന്ത് അറസ്റ്റില്‍.

തളിപ്പറമ്പ്: 20 കുപ്പി വിദേശ മദ്യവുമായി യുവാവ് ഓട്ടോ റിക്ഷ സഹിതം എക്‌സൈസ് കസ്റ്റഡിയില്‍. ടി.വി.നിഷാന്ത്(42)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും ചേര്‍ന്ന് പിടികൂടിയത്. ശ്രീകണ്ഠാപുരം, പയ്യാവൂര്‍, പാറക്കടവ്, കണ്ടകശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് പാറക്കടവ് … Read More

ട്രാവലര്‍ മോഷണം 2 പേര്‍ അറസ്റ്റില്‍

.മയ്യില്‍: ട്രാവലര്‍ മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റ്യാടി ദേവര്‍കോവിലിലെ ആഷിഫ് അബ്ദുള്‍ ബഷീര്‍(30), തൊട്ടില്‍പാലം കാവിലുംപാറയിലെ ചുണ്ടമ്മല്‍ വീട്ടില്‍ സുബൈര്‍(35) എന്നിവരെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ.രത്‌നകുമാറിന്റെ മേല്‍ നോട്ടത്തില്‍ മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ്, എസ്‌ഐ മാരായ അബൂബക്കര്‍ സിദ്ദിഖ്, അബ്ദുല്‍റഹ്‌മാന്‍, … Read More