പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് വൈകീട്ടാണ് അപകടം ഉണ്ടായത്. ഒരുവീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളാണ്. ഇവരെ ഉടന്‍ തന്നെ … Read More

രാമന്തളിയില്‍ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: രാമന്തളിയില്‍ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ(56), മകന്‍ പാചക തൊഴിലാളി കലാധരന്‍(36) കലാധരന്റെ മക്കളായ ഹിമ(6), കണ്ണന്‍(2) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ … Read More

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരിന് സമീപം നഞ്ചന്‍കോട്ട് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. അപകടസമയത്ത് ബസില്‍ 44 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ … Read More

സാമ്പത്തിക ബാധ്യതമുലം ഗൃഹനാഥന്‍ നാടുവിട്ടു.

പരിയാരം: സാമ്പത്തിക ബാധ്യതമുലം ഗൃഹനാഥന്‍ നാടുവിട്ടു. അമ്മാനപ്പാറ പുളിയൂല്‍ റോഡ് ജംഗ്ഷനിലെ ചൈതന്യയില്‍കെ.വി.കുഞ്ഞിരാമനെയാണ്(61)വീട്ടില്‍ നിന്നും പോയ ശേഷം കാണാതായത്. ഡിസംബര്‍ 9 ന് രാവിലെ 5 ന് വീട്ടില്‍ നിന്ന് പോയ കുഞ്ഞിരാമന്‍ തിരികെ വന്നില്ലെന്ന ഭാര്യ കെ.വി.ഉഷാകുമാരിയുടെ പരാതിയില്‍ പരിയാരം … Read More

ശബരിമലയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസ് മറിഞ്ഞു. നാലുപേര്‍ക്ക് പരിക്കേറ്റു.

പത്തനംതിട്ട: ശബരിമലയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസ് മറിഞ്ഞു. നാലുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയില്‍ വെച്ചായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല പാതയില്‍ പെരുനാടിനും വടശ്ശേരിക്കരയ്ക്കും ഇടയില്‍ ചെമ്പോണ്‍ എന്ന … Read More

പട്ടുവം വെള്ളിക്കീല്‍ വയോധികനെ കാണാതായി.

തളിപ്പറമ്പ്: വയോധികനെ കാണാതായി. പട്ടുവം വെള്ളിക്കീല്‍ റേഷന്‍ കടക്ക് സമീപത്തെ കരിക്കന്‍ വീട്ടില്‍ കണ്ണനെയാണ്(85)കാണാതായത്. 13 ന് രാവിലെ എട്ടരക്ക് വീട്ടില്‍ നിന്നും കാണാതായ കണ്ണനെ കണ്ടെത്തിയില്ലെന്ന മകന്‍ രമേശന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

മുയ്യത്ത് മധ്യവയസ്‌ക്കന്‍ വീട്ടില്‍ വീണുമരിച്ച നിലയില്‍

തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു. മുയ്യം ചെപ്പിനൂലിലെ കപ്പണപ്പറമ്പില്‍ വീട്ടില്‍ കെ.പി.ഹരിയാണ്(47)മരിച്ചത്. 13 ന് പുലര്‍ച്ചെ 12.30 നാണ് ഹരിയെ സ്റ്റെയര്‍കേസിന്റെ താഴെ വീണുകിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും നില … Read More

കരിമ്പം ഇ.ടി.സിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു.

തളിപ്പറമ്പ്: കരിമ്പം ഇ.ടി.സിയില്‍ നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴ വീണ് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു. ജയ്പാല്‍ഗുരി ജില്ലയിലെ ബാരാഘാരിയ സ്വദേശി സ്വപന്റായി(36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്നും പലക … Read More

ആലക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു.

ആലക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം 5.55 ന് വായാട്ടുപറമ്പ് ഓര്‍ക്കയത്താണ് സംഭവം. വെള്ളാട് കാവുംകുടിയിലെ മുതുപുന്നക്കല്‍ ജിന്റോ ജോസഫിന്റെ കെ.എല്‍-59 ബി-5525 മാരുതി എസ്റ്റിലോ കാറാണ് പൂര്‍ണമായി കത്തിനശിച്ചത്. പ്ലാസ്റ്റിക് വയര്‍ കത്തിഎരിയുന്ന മണം വന്നതോടെ ജിന്റോ ജോസഫ് … Read More

ഉല്‍സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി.

പരിയാരം: ഉല്‍സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി. അടുത്തില മൃഗാശുപത്രിക്ക് മീപത്തെ പുതിയവീട്ടില്‍ പി.വി.ലക്ഷ്മിക്കുട്ടിയുടെ(72)മാലയാണ് മോഷണംപോയത്. ഇന്നലെ രാവിലെ ഒന്‍പതിനും ഉച്ചക്ക് ഒന്നിനുമിടയിലായിരുന്നു സംഭവം. ലക്ഷ്മിക്കുട്ടി രാമപുരം ക്ഷേത്രത്തിലെ ഉല്‍സവത്തിന് പോയപ്പോള്‍ തിരക്കിനിടയില്‍ ആരോ മാല മോഷ്ടിച്ചതായാണ് സംശയിക്കുന്നത്. … Read More