സൂക്ഷിക്കുക ! വാട്ടര്‍ അതോറിറ്റിയുടെ അപകടക്കുറ്റി റോഡിലുണ്ട്.

തളിപ്പറമ്പ്: കണ്ടിവാതുക്കല്‍-അര്‍ത്തൂട്ടി റോഡ് വഴി രാജരാജേശ്വര ക്ഷേത്രം റോഡിലേക്ക് വരുന്നവര്‍ ശ്രദ്ധിച്ചേപറ്റൂ, കാല്‍നടക്കാരെയും വാഹനയാത്രികരേയും ഒരുപോലെ വീഴ്ത്താന്‍ കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഒരു അപകടക്കുറ്റി റോഡിന് നടുവിലുണ്ട്. പൊതുവെ വെളിച്ചം കുറഞ്ഞ ഈ റോഡില്‍ രാത്രികാലങ്ങളില്‍ ഈ കുറ്റിയില്‍ തടഞ്ഞ് വീഴുന്നവരുടെ … Read More

തളിപ്പറമ്പ് നഗരം ചെങ്കടലാവും-15,000 ചുവപ്പുവളണ്ടിയര്‍മാരുടെ മാര്‍ച്ച്-സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം-ഫിബ്രവരി 01 മുതല്‍ 03 വരെ.

തളിപ്പറമ്പ്: സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെ.കെ.എന്‍ പരിയാരം സ്മാരക ഹാളില്‍) പൊതുസമ്മേളനം ഫിബുവ്രരി 3-ന് വൈകുന്നേരം 4 മണി മുതല്‍ സീതാറാം … Read More

അമ്പമ്പോ സ്വര്‍ണ്ണം എങ്ങോട്ടേക്ക്-ഇന്ന് 240 രൂപ കൂടി-പവന്-60,440 രൂപ.

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ … Read More

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും.

മാതമംഗലം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും. 28 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ വിവിധങ്ങളായ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായി മഹോല്‍സവകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 25 ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന സമ്മേളനം … Read More

യുവതിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ മൊട്ടുസൂചി പുറത്തെടുത്തു.

തളിപ്പറമ്പ്: യുവതിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ മൊട്ടുസൂചി പുറത്തെടുത്തു. തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വെച്ചാണ് മൊട്ടുസൂചി ശസ്ത്രക്രിയയിലൂടെ  പുറത്തെടുത്തത്. കണ്ണൂര്‍ നരിക്കോട് മിന്‍ഹാസിലെ ജുമൈലയുടെ ശ്വാസനാളത്തിലാണ് അബദ്ധത്തില്‍ സൂചി കുടുങ്ങിയത്. കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവരെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇഎന്‍.ടി.സര്‍ജന്‍ … Read More

കാല്‍നടക്കാര്‍ ജാഗ്രതൈ ! ഏത് സമയത്തും ചുമര് നടപ്പാതയിലേക്ക് വീഴാം.

തളിപ്പറമ്പ്: കാല്‍നടക്കാര്‍ ജാഗ്രതൈ ! ഏത് സമയത്തും ചുമര് നടപ്പാതയിലേക്ക് വീഴാം, തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയിലാണ് അപകടം പതിയിരിക്കുന്നത്. താലൂക്ക് ഓഫീസ് വളപ്പില്‍ റവന്യൂടവറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കയാണ്. പഴയ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന മതിലിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്. … Read More

പണിമുടക്കില്‍ പങ്കെടുക്കാത്ത പ്രവര്‍ത്തകന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ ഭീഷണിയും തെറിയും.

ചെമ്പന്തൊട്ടി: പണിമുടക്കില്‍ പങ്കെടുക്കാത്തതിന് മൃഗാസ്പത്രി അറ്റന്‍ഡര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ വക ഭീഷണിയും തെറിവിളിയും. ചെമ്പന്തൊട്ടി മൃഗാസ്പത്രിയിലെ അറ്റന്‍ഡര്‍ ഷാജഹാനെയാണ് തെറിവിളിച്ചത്. നായിന്റെ മോനേ അടിച്ച് നിന്റെ കാല് തല്ലിയൊടിക്കും എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് ഷാജഹാന്‍ പറയുന്നു. നിനക്ക് ജോലി … Read More

പ്രമുഖ നര്‍ത്തകി ഹരിത തമ്പാന് ദേശീയ ഫെല്ലോഷിപ്പ്

പിലാത്തറ: പ്രമുഖനര്‍ത്തകി ഹരിത തമ്പാന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് ജൂനിയര്‍ ഫെല്ലോഷിപ്പ്. നൃത്തത്തില്‍ ഉത്തരമലബാറിന്റെ സംഭാവനക്കും കല്‍പ്പനമോഹനി എന്ന നൃത്തസങ്കല്‍പ്പാവിഷ്‌ക്കരണത്തിനുമാണ് ഫെല്ലോഷിപ്പ്. കോറിയാഗ്രാഫറും ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിലെ അസി.പ്രഫസറുമാണ്. ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിന്റെ … Read More

60,000 കടന്ന് കുതിപ്പ്; സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍-പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,200 രൂപയിലെത്തി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7525 രൂപയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31-ന് രേഖപ്പെടുത്തിയ … Read More

അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് ആനക്കര ?ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് … Read More