ഉത്തരവിട്ടവര്‍ തന്നെ ദിനാഘോഷം മറന്നു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് ഇന്ന് 30 വയസ്.

പരിയാരം: ആഘോഷങ്ങളില്ലാതെ സ്ഥാപകദിനാഘോഷം. ഒക്ടോബര്‍-16 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സ്ഥാപകദിനമായി ആചരിക്കുമെന്ന ഉത്തരവ് പാഴ്‌വാക്കായി. മെഡിക്കല്‍ കോളേജ് അലുംനി അസോസിയേഷന്‍ 2023 ഡിസംബര്‍ 19 ന് പ്രിന്‍സിപ്പാളിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് 2024 ജനുവരി 12 ന് ചേര്‍ന്ന കോളേജ് മാനേജ്‌മെന്റ് … Read More

നവീന്‍ ബാബുവിന്റെ മൃതദേഹം കൊണ്ടുപോയത് ഇന്ന് പുലര്‍ച്ചെ 1.15 ന്.

പരിയാരം: തൂങ്ങിമരിച്ച എ.ഡി.എം നവീന്‍ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും പത്തനംതിട്ടയിലേക്ക് കൊണ്ടുപേയത് ഇന്ന് പുലര്‍ച്ചെ 1.15 ന്. 12.30 ഓടെയാണ് ബന്ധുക്കള്‍ പരിയാരത്ത് എത്തിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ ജനക്കൂട്ടമാണ് ആദരാഞ്ജലിയര്‍പ്പിക്കാനായി മെഡിക്കല്‍ കോളേജ് … Read More

പ്രശാന്തിനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്- എന്‍.ജി.ഒ അസോസിയേഷന്‍.

പരിയാരം: എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിന് ആധാരമായി പറയപ്പെടുന്ന പെട്രോള്‍ പമ്പ് ഉടമയായ ടി വി പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ … Read More

രണ്ട് ദിവസത്തിനകം നിങ്ങളെല്ലാം അറിയും-പി.പി.ദിവ്യയുടെ വിവാദ പ്രസംഗം

കണ്ണൂര്‍: താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ഇന്നലെ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. സമ്മേളനത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെ … Read More

കണ്ണൂര്‍-മലപ്പുറം ജില്ലകളില്‍ കനത്ത മഴ-ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള … Read More

അച്ഛനൊപ്പം കാറില്‍ ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല’, ബൈജുവിന്റെ മകള്‍ ഐശ്വര്യ

തിരുവനന്തപുരം: നടന്‍ ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മകള്‍ ഐശ്വര്യ. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാറപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല. … Read More

കുത്തിയിരിപ്പിനിടയില്‍ ശമ്പളമെത്തി-നാളെ മുതല്‍ വിതരണം ചെയ്യും. എന്‍.ജി.ഒ.യൂണിയന്‍ സമരം വന്‍ വിജയം.

പരിയാരം: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള എന്‍ ജി ഒ യൂണിയന്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചതായി പരിയാരം ഏരിയാ ജന.സെക്രട്ടെറി പി.ആര്‍.ജിജേഷ് അറിയിച്ചു. ശമ്പള വിതരണത്തിന് ആവശ്യമായ തുക രാവിലെ 11.30 … Read More

ശമ്പളമില്ല-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭരണകക്ഷി യൂണിയന്റെ കുത്തിയിരിപ്പ് സമരം-പ്രതിപക്ഷം നാളെ കണ്ണൂര്‍ ബസ്റ്റാന്റില്‍ പിച്ചതെണ്ടല്‍ സമരം നടത്തും.

പരിയാരം: ശമ്പളമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭരണകക്ഷി സംഘടനയുടെ കുത്തിയിരിപ്പ് സമരം. രണ്ടാഴ്ച്ച പിന്നിട്ടിട്ടും സപ്തംബര്‍മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥ … Read More

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ … Read More

യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന റെയില്‍വെ ജീവനക്കാരന്‍ അറസ്റ്റില്‍.

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് റെയില്‍വെ പൊലീസ്. സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ … Read More