എസ്.ബി.ഐയുടേത് കാര്‍ഷിക വായ്പയോ കഴുത്തറുപ്പ് വായ്പയോ?

തളിപ്പറമ്പ്: കാര്‍ഷിക വായ്പ പുതുക്കുന്നതിന് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങി എസ്.ബി.ഐയുടെ കഴുത്തറുപ്പ്. തളിപ്പറമ്പ് എസ്.ബി.ഐയില്‍ നിന്നും 3 ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയെടുത്ത കേരളാ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ജെയിംസ് മരുതാനിക്കാടാണ് എസ്.ബി.ഐയുടെ കൊള്ളക്കിരയായത്. നേരത്തെ … Read More

ഷാജി പട്ടേരി തളിപ്പറമ്പിലും എം.പി.വിനീഷ്‌കുമാര്‍ പരിയാരത്തും പുതിയ ഇന്‍സ്‌പെക്ടര്‍മാര്‍, 444 പേരെ മാറ്റി നിയമിച്ചു.

തിരുവനന്തപുരം: തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടറായി ഷാജി പട്ടേരിയേയും പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്‌പെക്ടറായി എം.പി.വിനീഷ്‌കുമാറിനേയും നിയമിച്ചു. സംസ്ഥാനത്ത് 444 പോലീസ് ഇന്‍സ്‌പെക്ടര്‍മാരെയാണ് വിവിധ സ്‌റ്റേഷനുകളിലേക്ക് മാറ്റി നിയമിച്ചത്. തളിപ്പറമ്പില്‍ നിന്നും എം.എല്‍.ബെന്നിലാലുവിനെ കോഴിക്കോട് റൂറലിലെ മാറാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. … Read More

കെ.വി.വേണുഗോപാല്‍ കണ്ണൂര്‍ അഡീ.എസ്.പി.

കണ്ണൂര്‍: കൂത്തുപറമ്പ് അസി.പോലീസ് കമ്മീഷണര്‍ കെ.വി.വേണുഗോപാലിനെ പ്രമോട്ട് ചെയ്ത് കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പിയായി മാറ്റി നിയമിച്ചു. നേരത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ച വേണുഗോപാല്‍ നിരവധി പ്രമാദമായ കേസുകളിലെ കുറ്റവാളികളെ കണ്ടെത്തിയതിന് ദേശീയ-സംസ്ഥാന പോലീസ് ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചീമേനി സ്വദേശിയാണ്.  

കുറുമാത്തൂരില്‍ നിന്നും ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചവര്‍ ഇരിട്ടിയില്‍ പിടിയില്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ട് ടൗണില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി പട്ടാപ്പകല്‍ മോഷ്ടിച്ച സംഘം ഇരിട്ടി പോലീസിന്റെ പിടിയിലായി. മട്ടന്നൂര്‍ പഴശിയിലെ കെ.റൗഫ്(35), കല്ലൂരിലെ പി.റമീസ്(34) എന്നിവരാണ് പിടിയിലായത്. 27 ന് രാവിലെ കരിക്കോട്ടക്കരിയിലെ തോമസിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിക്കവെയാണ് സി.സി.ടി.വി കാമറയില്‍ … Read More

ഷഹര്‍ബാനയുടെ മൃതദേഹം കിട്ടി, സൂര്യക്കായി തെരച്ചില്‍ തുടരുന്നു.

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും … Read More

കെ.വിനോദ്കുമാര്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി.

തിരുവനന്തപുരം: പയ്യന്നൂര്‍ ഡിവൈ.എസ്.പിയായി കെ.വിനോദ്കുമാറിനെ നിയമിച്ചു. വടകര ഡിവൈ.എസ്.പിയായിരുന്നു. നേരത്തെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ബ്രാഞ്ചില്‍ ഡിവൈ.എസ്.പിയായിരുന്നു. തളിപ്പറമ്പിലും പയ്യന്നൂരിലും സി.ഐയായും പ്രവര്‍ത്തിച്ചിരുന്നു.

പ്രദീപന്‍ കണ്ണിപ്പൊയില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി-147 പേര്‍ക്ക് സ്ഥലംമാറ്റം.

തിരുവനന്തപുരം: സംസ്ഥാനത്ത് 147 ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥലംമാറ്റം, 15 ഡി.വൈ.എസ്.പിമാരെ അഡീഷണല്‍ എസ്.പിമാരായി ഉയര്‍ത്തി. 15 ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റവും നല്‍കി. പ്രദീപന്‍ കണ്ണിപ്പൊയിലാണ് പുതിയ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വിനോദ്കുമാറിനെ പയ്യന്നൂരിലേക്കും എ.വി.ജോണിനെ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു. കെ.ഇ.പ്രേമചന്ദ്രനെ കണ്ണൂര്‍ … Read More

മൂന്നുമാസത്തിന് ശേഷം താലൂക്ക് വികസനസമിതി യോഗം ജൂലൈ-6 ന്.

മൂന്നുമാസത്തിന് ശേഷം താലൂക്ക് വികസനസമിതി യോഗം ജൂലൈ-6 ന്. തളിപ്പറമ്പ്: മൂന്നുമാസത്തെ ഇടവേളക്ക് ശേഷം തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ജൂലൈ 6 ന് നടക്കും. രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുക. പൊതുജനങ്ങള്‍ക്ക് സമിതിയുടെ പരിഗണനക്കായി … Read More

മുടങ്ങികിടന്ന ഡി എ മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി നാല് ജില്ലാ സമ്മേളനം

ധര്‍മ്മശാല: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം ബറ്റാലിയന്‍ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പോലീസ് … Read More

വാഷ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 25 ലിറ്റര്‍ വാഷ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ എക്‌സൈസസ് സംഘം അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്നിലെ കല്ല വീട്ടില്‍ സി.കെ.ഗിരീഷ്(35) ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. … Read More