ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു, സംഭവത്തില്‍ ദുരൂഹത.

പയ്യന്നൂര്‍: കുന്നരു കാരന്താട് ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കാരന്താട് എം.സി.ഹൗസില്‍ ദിജിന്റെ കെ.എല്‍-86 ബി-5555 കാറാണ് കത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പൂര്‍ണമായി കത്തിനശിച്ചു. പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പ്രകാശ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് … Read More

നിയമം അറിയില്ല: വനിതാ എസ്.ഐക്ക് എസ്.പി വക ഇമ്പോസിഷന്‍.

പത്തനംതിട്ട: എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. വനിതാ എസ്ഐക്കാണ് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം ലഭിച്ചത്. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല. കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമമായ ബിഎൻഎസിലെ … Read More

ജമ്മു-കാശ്മീരില്‍ ഭീകരാക്രമണം നാല് സൈനികര്‍ക്ക് വീരമൃത്യു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഓഫീസര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ … Read More

കെ.എ.പി.പരേഡ് പവലിയന്‍ കാറ്റില്‍ പറന്നു- 10 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

മാങ്ങാട്ടുപറമ്പ്: കേരളാ ആംഡ്‌പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. പരേഡ് ഗ്രൗണ്ടിലെ പവലിയന്‍ ചുഴലിക്കാറ്റില്‍ പറന്നുപോയി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും 10 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. ഏതാണ്ട് 25 മീറ്റര്‍ നീളത്തിലുള്ള പവലിയനാണ് കാറ്റ് … Read More

ദേശീയപാതയുടെ ചിറവക്ക് ജംഗ്ഷനിൽ കേബിൾ കുഴി അപകട കുഴിയായി മാറുന്നു

തളിപ്പറമ്പ്: ദേശീയപാതയുടെ ചിറവക്ക് ജംഗ്ഷനിൽ കേബിൾ കുഴി അപകട കുഴിയായി മാറുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ കേബിളുകൾ ഇടുന്നതിന് വേണ്ടിയാണ് ദേശീയ പാതയിൽ കുഴിയെടുത്തത്. കുഴിക്ക് മുകളിൽ മണ്ണ് വാരിയിട്ട് നിറച്ചത് മഴ പെയ്തതോടെ ഒലിച്ചുപോയി. ഇവിടെയിപ്പോൾ നെടുനീളത്തിൽ രൂപപ്പെട്ട … Read More

ഇ.ഡി.അന്വേഷണം പ്രഖ്യാപിക്കണം-ബി.ജെ.പി നോതാവ് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്:തളിപ്പറമ്പിലെ സി.പി.എം ഭൂമി വിവാദവും സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരന്‍ ആവശ്യപ്പെട്ടു. വനിതാ സഹകരണ സംഘത്തിന്റെ മറവില്‍ നടന്ന ഈ വന്‍ ഇടപാടുകള്‍ സഹകരണ പ്രസ്ഥാനത്തിന് തന്നെ നാണക്കേടായിരിക്കുകയാണെന്നും സാധാരണക്കാര്‍ക്ക് സഹകരണ … Read More

നാല് കിലോ കഞ്ചാവ് സഹിതം 2 യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂര്‍: നാല് കിലോഗ്രാം കഞ്ചാവ് സഹിതം രണ്ടുപേര്‍ അറസ്റ്റില്‍. ചിറക്കല്‍ ആശാരിക്കമ്പനിക്ക് സമീപത്തെ കെ.കെ.ഹൗസില്‍ കെ.കെ.മഹ്‌സൂക്ക്(27), കൊല്ലറത്തിങ്കല്‍ ജുമാ മസ്ജിദിന് സമീപത്തെ എ.സാജിദ്(34) എന്നിവരെയാണ് കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീന്റെ … Read More

ബദരീനാഥില്‍ പുതിയ റാവല്‍ജി ചുമതലയേറ്റു- സ്ഥാനാരോഹണ ചടങ്ങില്‍ വിജയ് നീലകണ്ഠനും.

ബദ്രീനാഥ്: ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ വൈഷ്ണവക്ഷേത്രമായ ബദരീനാഥ് ധാമില്‍ പുതിയ റാവല്‍ജിയെ അവരോധിച്ചു. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം കുളപ്രത്ത് വാരണക്കോട് ബ്രഹ്‌മശ്രീ. അമര്‍നാഥ് നമ്പൂതിരിയാണ് റാവല്‍ജി (ബദരീനാഥ് മുഖ്യപുരോഹിതര്‍) ആയി സ്ഥാനാരോഹണം ചെയ്തത്. 16 വര്‍ഷമായി ബദരിനാഥില്‍ റാവര്‍ജിയായി ബദ്രീശ്വരനെ സേവിക്കുന്ന റാവല്‍ജി … Read More

സാധുക്കളെ സഹായിക്കലാണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാനുള്ള കവാടം: സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍.

പരിയാരം: സാധുക്കളെ സംരക്ഷിക്കലാണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാനുള്ള കവാടമെന്നും, ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരെ അള്ളാഹു ഒരിക്കലും കൈവെടിയില്ലെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. പരിയാരം എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടുവം കെ.പി.അബൂബക്കര്‍ മുസലിയാര്‍ … Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 54,000ന് മുകളില്‍ എത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 54,000ന് മുകളില്‍ എത്തി. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54,000 കടന്നത്. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ?ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More