തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ കാലവധി കഴിഞ്ഞ മരുന്നുവിതരണം ഗുരുതരമായ അനാസ്ഥ: ബിജെപി

തളിപ്പറമ്പ്: മുന്‍സിപ്പാലിറ്റിയില്‍ വ്യാപകമായ മഞ്ഞപ്പിത്തം പടരുമ്പോള്‍ ചികില്‍സ തേടി എത്തുന്ന രോഗികള്‍ക്ക് നല്‍കുന്നത് ആറുമാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍. മഞ്ഞപ്പിത്തം കരളിനെ ബാധിക്കാതിരിക്കാന്‍ നല്‍കുന്ന മരുന്നുകള്‍ കലാവധി കഴിഞ്ഞ് ആറ് മാസം പഴക്കമുള്ളവയാണ്. രോഗികളുടെ ജീവന്‍ സ്വകാര്യ മരുന്ന് കമ്പനികള്‍ക്ക് … Read More

ആന്തൂര്‍ നഗരസഭ പുഷ്പഗ്രാമം പദ്ധതി:ചെണ്ടുമല്ലി ചെടി നടീല്‍ ഉല്‍സവം ഉല്‍ഘാടനം ചെയ്തു.

ധര്‍മ്മശാല:ആന്തൂര്‍ നഗരസഭയുടെ പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞരയാല്‍ വാടി രവി സ്മാരക വായനശാല നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ ചെടി നടീല്‍ ഉല്‍സവം സി.എച്ച്.നഗറിലെ പരേതനായ ടി.സി.ഗോപാലന്റെ കൃഷിയിടത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.സതീദേവി അധ്യക്ഷത … Read More

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഒറ്റയടിക്ക് പവന് 560 രൂപയാണ് കൂടിയത്. 53,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഒറ്റയടിക്ക് പവന് 560 രൂപയാണ് കൂടിയത്. 53,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി … Read More

സി.പി.എം പാര്‍ട്ടി ഓഫീസിനകത്ത് തൂങ്ങിമരണം: കുറ്റൂര്‍ ഗ്രാമത്തെ ഞെട്ടിച്ചു.

പെരിങ്ങോം: പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഓഫീസിനകത്ത് മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചത് കുറ്റൂര്‍ പ്രദേശത്തെ ഞെട്ടിച്ചു. രകാവിലെ 9.15 ന് ഓഫീസിുലെത്തിയവരാണ് താഴത്തെ ഹാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കുറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.രഘു(54)നെയാണ് ഇന്ന് രാവിലെ ഓഫീസിനകത്ത് … Read More

സ്വത്ത്ഭാഗം വെച്ച് വാങ്ങാത്തിന് ഭാര്യക്ക് പീഡനം-ഭര്‍ത്താവിന്റെ പേരില്‍ കേസ്.

പയ്യന്നൂര്‍: സ്വത്ത് ഭാഗംവെച്ച് വാങ്ങാത്തതിനിന് ഭാര്യയെ ശാരീരികമായും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്. പെരുമ്പ സിവോയിസ്റ്റ് ഫ്‌ളാറ്റിലെ സബീര്‍ മോഹിക്കെതിരെയാണ് കേസ്. ഭാര്യ കാങ്കോല്‍ പപ്പാരട്ട ഖാദികേന്ദ്രത്തിന് സമീപത്തെ വലിയ പീടികയില്‍ വീട്ടില്‍ വി.പി.കമരിയ(29)യുടെ പരാതിയിലാണ് കേസ്. 2013 ഒക്ടോബര്‍ … Read More

സൈബര്‍ അധിക്ഷേപം-മുഖ്യമന്ത്രി പിണറായിക്ക് ത്വാഹ മുഹമ്മദിനെതിരെ സൈബര്‍കേസ്.

കണ്ണൂര്‍: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് പ്രസിദ്ധീകരിച്ച ത്വാഹ മുഹമ്മദിന്റെ പേരില്‍ കേസെടുത്തു. മെയ്-25 ന് കണ്ണൂര്‍ റേഞ്ച് സൈബര്‍ ടീം നടത്തിയ സൈബര്‍ പട്രോളിംഗിന് ഇടയില്‍ മാനവീയം തെരുവിടാം എന്ന പേജില്‍ മുഖ്യമന്ത്രിയെ അശ്ലീലഭാഷയില്‍ ഇകഴ്ത്തി പോസ്റ്റിട്ടതിനാണ് കേസ്. ഇത് സംബന്ധിച്ച് … Read More

കത്തോലിക്കാ കോണ്‍ഗ്രസ് പരിസ്ഥിതി ദിനം ആചരിച്ചു.

തളിപ്പറമ്പ്: കത്തോലിക്കാ കോണ്‍ഗ്രസ് തളിപ്പറമ്പ് യൂണിറ്റ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ദേവാലയ അങ്കണത്തില്‍ പ്ലാവ് നട്ടു. ഫൊറോന വികാരിഫാ. മാത്യു ആശാരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് .അഡ്വ. കെ.ഡി.മാര്‍ട്ടിന്‍ കൊട്ടാരത്തില്‍, സിക്രട്ടറി സജീവ് മുക്കാട്ടുകുന്നേല്‍, … Read More

കുറുമാത്തൂരില്‍ യു.ഡി.എഫിന് മേല്‍ക്കൈ

കുറുമാത്തൂര്‍: എല്‍.ഡി.എഫ് ശക്തികേന്ദ്രമായി സി.പി.എം ഉയര്‍ത്തിക്കാട്ടുന്ന കുറുമാത്തൂര്‍ പഞ്ചായത്തില്‍ വന്‍ യു.ഡി.എഫ് മുന്നേറ്റം. 10,348 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. എല്‍.ഡി.എഫിന് 9090, ബി.ജെ.പിക്ക് 2214 എന്നിങ്ങനെയാണ് വോട്ടുനില. ഇവിടെ 1258 വോട്ട് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. പന്നിയൂര്‍ വില്ലേജില്‍ യു.ഡി.എഫിന് 4126 … Read More

പരിസ്ഥിതി ദിനത്തില്‍ പൂജാപുഷ്പങ്ങള്‍ക്കായി ചെടികള്‍ നട്ടു.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വത്തില്‍ പെട്ട രാജരാജേശ്വര ക്ഷേത്രത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂജാപുഷ്പങ്ങള്‍ക്കായി ചെടികള്‍ നടുന്നതിന്റെ ഉദ്ഘാടനം രാജരാജേശ്വര വാര്‍ഡ് കൗണ്‍സിലര്‍ പി.ഗോപിനാഥന്‍ നിര്‍വഹിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് കെ.ഇ. രാമന്‍ നമ്പൂതിരി, ബോര്‍ഡ് മെമ്പര്‍ കെ.വി.കൃഷ്ണന്‍, സി.പി.ബലദേവന്‍ എന്നിവര്‍ സംസാരിച്ചു. … Read More

അന്തര്‍ധാര കല്യാശേരിയിലും സജീവമായിരുന്നതായി വാട്‌സ്ആപ്പ് പോസ്റ്റുകള്‍.

പിലാത്തറ: എങ്ങിനെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടു കുറഞ്ഞു സഖാവെ പഠിക്കണം. കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്ത് 1058 വോട്ട് മാത്രം ഭൂരിപക്ഷം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എങ്ങിനെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടു … Read More