ഇന്ന്(15-01-2024)തിങ്കള്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 24 മണിക്കൂര്‍കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്, ഡയറ്റീഷ്യന്‍. സര്‍ജറി, മെഡിസിന്‍, കുട്ടികളുടെ വിഭാഗം. മനോരോഗം, ഇ.എന്‍.ടി, കണ്ണ്, ദന്തല്‍. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി.  

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി.

ധര്‍മ്മശാല: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി വേണമെന്ന് … Read More

ലേലുഅല്ലൂ, വേലുഅല്ലു–മാപ്പാക്കണം മാപ്പാക്കണം-വനിതാനേതാവിനെ അപമാനിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മാപ്പുപറഞ്ഞ് തടിയൂരി.

തളിപ്പറമ്പ്: ആവേശപ്പുറത്ത് അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രാദേശികനേതാവ് ഒടുവില്‍ മാപ്പുപറഞ്ഞ് കേസില്‍ നിന്ന് തലയൂരി. കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റിയത് സംബന്ധിച്ചാണ് അധിക്ഷേപചാറ്റ് പുറത്തുവന്നത്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ഡയരക്ടറും നഗരത്തിലെ ഇലക്ട്രോണിക്‌സ് … Read More

ഇന്ന്(14-01-2024)ഞായര്‍. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ : 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.

തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക്ചുറ്റും സൗരോര്‍ജ വിളക്കുകളുടെ സമര്‍പ്പണം ജനുവരി 21 ന്.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രച്ചിറ ഇനി സൗരോര്‍ജ പ്രഭയില്‍ ഭക്തര്‍ക്ക് മികച്ച ആത്മീയാനുഭവമാകും. ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെ തെക്കുഭാഗത്തായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണി കഴിപ്പിക്കപ്പെട്ട ആശ്രാമത്ത് ചിറ തളിപ്പറമ്പിന്റെ ഏറ്റവും വലിയ ജലസ്രോതസ്സാണ്. ചിരപുരാതനമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക് … Read More

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍ മലബാറിന്റെ സാംസ്‌ക്കാരിക ഉല്‍സവം: ഷെറി ഗോവിന്ദന്‍.

ധര്‍മ്മശാല: തളിപ്പറമ്പില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവര്‍ മലബാറിന്റെ സാംസ്‌ക്കാരിക ഉല്‍സവമാക്കി മാറ്റണമെന്ന് കെ.എസ്.എഫ്.ഡി. ഡയരക്ടറും സംവിധായകനുമായ ഷെറി ഗോവിന്ദന്‍. ധര്‍മ്മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ചലച്ചിത്രമേളയുടെ വിജയത്തിനായി വിളിച്ചുചേര്‍ത്ത ബ്ലോഗര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

റോഡ് സ്തൂപം നഗരസഭാ അധികൃതര്‍ ഇടപെട്ട് നീ്കം ചെയ്യിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: നടപ്പാത തടസപ്പെടുത്തി ഡി.വൈ.എഫ്.ഐ സ്ഥാപിച്ച മനുഷ്യച്ചങ്ങല പ്രചാരണസ്തൂപം നീക്കം ചെയ്തു. തളിപ്പറമ്പ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാത തടസപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചത് വിവാദമായിരുന്നു. ദേശീയപാത ഡിവൈഡറില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ സംഘടനാ പ്രവര്‍ത്തകര്‍ നീക്കം ചെയ്തിരുന്നു. അതിനിടെ ഡി.വൈ.എഫ്.ഐയുടെ സ്തൂപം നിലനിര്‍ത്തി … Read More

ഇന്ന്(13-01-2024)ശനി-തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍: മെഡിസിന്‍, സര്‍ജറി, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, കണ്ണ് വിഭാഗം, ജനറല്‍ ഒ.പി. .24 മണിക്കൂര്‍ കാഷ്വാലിറ്റി ജീവിതശൈലിരോഗ ക്ലിനിക്ക്. പ്രതിരോധകുത്തിവെപ്പുകള്‍. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി.

അയ്യയ്യേ ഇത് നാണക്കേട് മാലിന്യമുക്തം നവകേരളം മാലിന്യമായി റോഡരികില്‍

പയ്യന്നൂര്‍: മാലിന്യമുക്തം നവകേരളം പ്രചരണത്തിന് വേണ്ടി ഉപയോഗിച്ച ഫ്ളക്സ് ബോര്‍ഡ് മാലിന്യമായി റോഡരികില്‍ തള്ളി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് മാലിന്യമായി കാടും വള്ളികളും നിറഞ്ഞ് പയ്യന്നുര്‍ കേളോത്ത് കൊറ്റി മേല്‍പ്പാലത്തിന് സമീപം … Read More

കിളി പറന്നകന്ന വയല്‍ കറുത്തു-ദേശീയപാത പൂര്‍ത്തിയാവുന്നു.

തളിപ്പറമ്പ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കീഴാറ്റൂരില്‍ നടന്ന ഐതിഹാസികമായ സമരങ്ങളും, വയല്‍ക്കിളികള്‍ എന്നറിയപ്പെട്ട സമരക്കാരും സമരങ്ങളില്‍ നിന്നും, പത്രമുഖങ്ങളില്‍ നിന്നും നിശബ്ദമായെങ്കിലും അവര്‍ സംരക്ഷിക്കാന്‍ ശ്രമിച്ച കീഴാറ്റൂരിലെ വയലുകള്‍ ഇന്ന് പുതിയ ദേശീയപാതയായി മാറി. പൊന്‍കതിര്‍ വിളയുന്ന … Read More