സല്‍മാന് 20 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

  വടകര: കണ്ണൂരില്‍ മെത്താംഫിറ്റമിനും എല്‍.എസ്.ഡി സ്റ്റാമ്പും കടത്തിയ കേസില്‍ പിടിയിലായ പ്രതിക്ക് കോടതി 20 വര്‍ഷം കഠിന തടവും, രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 ആഗസ്റ്റ് മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. … Read More

വ്യവസായ സംരംഭകത്വ പരിശീലനം ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ വ്യവസായ സംരംഭകര്‍ക്കുള്ള 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി ആരംഭിച്ചു. ഇന്ന് രാവിലെ തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ കെ.പി.ഗിരീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. … Read More

ഗവര്‍ണര്‍V/s എസ്.എഫ്.ഐ–ശനിയാഴ്ച്ച മുതല്‍ തിങ്കളാഴ്ച്ച വരെ കോഴിക്കോട് സര്‍കലാശാല ഗസ്റ്റ്ഹൗസില്‍ താമസിക്കുെമന്ന് ഗവര്‍ണര്‍-

കോഴിക്കോട്: സംസ്ഥാനത്തെ ഒരു കാമ്പസിലും കയറ്റില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിയെ നേരിടാന്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശനിയാഴ്ച്ച കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ തിങ്കളാഴ്ച്ച വരെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസില്‍ താമസിക്കും. നേരത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നായിരുന്നു തീരുമാനം. എസ്എഫ്‌ഐയുടെ പ്രഖ്യാപനത്തിന് … Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. രാഹുല്‍, അനുരാജ്, പ്രണവ്, പ്രജീഷ് എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിനാണ്(28)മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 11 ന് രാത്രി പത്തോടെ നാലുപേരും ചേര്‍ന്ന് … Read More

തലസ്ഥാനത്ത് ഗുണ്ടാഭരണമെന്ന് ഗവര്‍ണര്‍-

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സംഘപരിവാര്‍ വല്‍ക്കരണത്തിന് എതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍, തന്നെ … Read More

തീപ്പൊരിനേതാവ് മോഹന്‍ യാദവ് മധ്യപ്രദേശിനെ നയിക്കും

ഭോപ്പാല്‍: മോഹന്‍യാദവ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാവും. ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകട്ടെയെന്ന തീരുമാനത്തിലേക്ക് ബിജെപി ദേശീയ നേതൃത്വം എത്തിയത്. ശിവരാജ് സിങ് ചൗഹാന്റെ പിന്‍മുറക്കാരന്‍ അതേവിഭാഗത്തില്‍ നിന്നുള്ളയാള്‍ തന്നെയാകണമെന്ന ബിജെപിയുടെ നിര്‍ബന്ധവും മോഹന്‍യാദവിന് ‘സഹായകരമായി. ആര്‍എസ്എസ് ദേശീയ … Read More

ഇടതുസര്‍ക്കാറിന്റെ ഭരണത്തില്‍ എല്ലാവരും ദുതിതമനുഭവിക്കുന്നു: അഡ്വ.സജീവ് ജോസഫ്.

തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും ഇടതു സര്‍ക്കാറിന്റെ ഭരണത്തില്‍ ദുരിതമനുഭവിക്കുകയാണെന്ന് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ നയിക്കുന്ന … Read More

15 വയസുകാരിക്ക് പീഡനം-കൂവേരിയിലെ ദിഗേഷിന് 57 വര്‍ഷം ജയില്‍.

തളിപ്പറമ്പ്: 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 54 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. കൂവേരി തേറണ്ടിയിലെ കരുണാകരന്റെ മകന്‍ പീടികവളപ്പില്‍ ദിഗേഷിനെയാണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2020 മെയ് … Read More

ക്ഷേത്രമതിലും ഭണ്ഡാരവും വാഹനമിടിച്ച് തകര്‍ന്നതിന് ഗൂഡ്സ് ട്രക്ക് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ക്ഷേത്രമതിലും ഭണ്ഡാരവും വാഹനമിടിച്ച് തകര്‍ന്നതിന് ഗൂഡ്സ് ട്രക്ക് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍.59 ഡബ്ല്യു-2055 നമ്പര്‍ വാഹനമോടിച്ച ഹമീദിന്റെ പേരിലാണ് കേസ്. ഡിസംബര്‍-8 ന് പുലര്‍ച്ചെ 5.35 നായിരുന്നു സംഭവം. നാടുകാണി ശിവക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടിയും കല്‍മതിലും ഇരുമ്പ്പൈപ്പ് കൊണ്ട് … Read More

ബാങ്ക് അക്കൗണ്ട് സസ്‌പെന്റ് ചെയ്തു-വ്യാജസന്ദേശങ്ങളില്‍ വീഴരുതെന്ന് പോലീസ്.

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ … Read More