മോഷ്ടിച്ച ബൈക്കുകളിലത്തി വര്‍ക്ക്ഷോപ്പില്‍ നിന്ന് കാര്‍ മോഷ്ടിച്ചു.

പരിയാരം: രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് വര്‍ക്ക് ഷോപ്പിലെത്തി കാര്‍ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ 2.40 ന് പിലാത്തറ ചുമടുതാങ്ങിയിലെ കാര്‍വാഷ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് … Read More

കാറില്‍ താക്കോല്‍ കൊണ്ട് കുത്തിവരഞ്ഞ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു.

വളപട്ടണം: കാറില്‍ താക്കോല്‍കൊണ്ട് വരഞ്ഞ് വികൃതമാക്കി 30,000 രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ വളപട്ടണം പോലീസ് കണ്ടാലറിയാവുന്ന ഒരാളുടെ പേരില്‍ കേസെടുത്തു. ഇന്നലെ രാത്രി 7.10 ന് വളപട്ടണം മന്നയിലെ പൂട്ടിയിട്ട അപ്പൂസ് കഫെ എന്ന മില്‍മ ബൂത്തിന് സമീപത്താണ് സംഭവം … Read More

പയ്യന്നൂര്‍ ഓടിക്കൊണ്ടിക്കുന്ന കാര്‍ കത്തിനശിച്ചു.

പയ്യന്നൂര്‍: ഓടിക്കൊണ്ടിക്കുന്ന കാര്‍ കത്തിനശിച്ചു. കോറോം സെന്‍ട്രലില്‍ ഇന്ന് രാത്രി എട്ടേകാലോടെയാണ് സംഭവം. പാടിച്ചാല്‍ സ്വദേശിയുടെ കെ.എല്‍- 13 ഇസഡ് 0794 മാരുതി റിറ്റ്‌സ് കാറാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കാറിലുണ്ടായിരുന്ന നാലുപേര്‍ കാറില്‍ നിന്ന് പുക ഉയരവെ പുറത്തിറങ്ങി രക്ഷപ്പെട്ടിരുന്നു. … Read More

കാറും ബസും-ചീത്തവിളി അടിപിടി, പോലീസ് കേസ്.

പയ്യന്നൂര്‍: ബസ് അപകടകരമായി കാറിനെ ഓവര്‍ടേക്ക് ചെയ്തുെവന്നാരോപിച്ചുണ്ടായ തര്‍ക്കത്തില്‍ കാര്‍ ഡ്രൈവറും ബസ് ജീവനക്കാരും ഏറ്റുമുട്ടി, പോലീസ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. 15 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. കെ.എല്‍-13 എ ക്യു 7599 പീക്കെ ബസ് കണ്ടക്ടര്‍ കുറ്റിയാട്ടൂര്‍ പാവന്നൂര്‍മൊട്ടയിലെ … Read More

കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് ആലക്കോട് സ്വദേശിയുടെ ആറര ലക്ഷം തട്ടിയെടുത്തതായി പരാതി.

ആലക്കോട്: കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒ.എല്‍.എക്‌സില്‍ 12.5 ലക്ഷം രൂപ വിലയുള്ള കാര്‍ വില്‍പ്പനക്കുണ്ടെന്ന് പരസ്യം നല്‍കിയ ഗുരുവായൂര്‍ വടക്കന്‍ തുള്ളിയില്‍ വീട്ടില്‍ ആരോമല്‍ രാജ്, പിതാവ് വി.വി.രാജു എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്. … Read More

കാറിന്റെ ഡോറിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

തളിപ്പറമ്പ്: റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന് ഇടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാറോടിച്ചയാള്‍ക്കെതിരെ കേസ്. കെ.എല്‍-13 എ.പി-2891 നമ്പര്‍ കാര്‍ ഡ്രൈവര്‍ ഷംസുവിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 14 ന് വൈകുന്നേരം … Read More

ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു, സംഭവത്തില്‍ ദുരൂഹത.

പയ്യന്നൂര്‍: കുന്നരു കാരന്താട് ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കാരന്താട് എം.സി.ഹൗസില്‍ ദിജിന്റെ കെ.എല്‍-86 ബി-5555 കാറാണ് കത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പൂര്‍ണമായി കത്തിനശിച്ചു. പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പ്രകാശ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് … Read More

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട്-ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്നിശമന സേനയെത്തി തീ … Read More

പ്രതിപക്ഷ നേതാവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഞ്ചരിച്ച കാര്‍ പള്ളിക്കര പൊട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാര്‍ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോടേക്ക് പോകുന്നതിനിടയില്‍ ഇന്ന് വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.  

ബൈക്ക് യാത്രക്കാരന്‍ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായി പരാതി

തളിപ്പറമ്പ്: ബൈക്കില്‍ കാര്‍ തട്ടിയതായി ആരോപിച്ച് ബൈക്ക് യാത്രികന്‍ കാറിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് അടിച്ച്തകര്‍ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. ഇന്നലെ അര്‍ദ്ധരാത്രി 12.30 ന് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. പുളിമ്പറമ്പില്‍ നിന്നും കരിമ്പത്തേക്ക് കുടുംബസമേതം കാറില്‍ … Read More