താലൂക്ക് വികസനസമിതി യോഗത്തെ ഉപയോഗപ്പെടുത്താന്‍ യുവാക്കള്‍ തയ്യാറാവണം-പി.കെ.സുബൈര്‍

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി യോഗത്തില്‍ യുവാക്കളും പങ്കെടുക്കണമെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍. ചെയര്‍പേഴ്‌സനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യത്തെ തളിപ്പറമ്പ് താലൂക്ക്വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് താലൂക്ക് പരിധിയിലെ സുപ്രധാനമായ പരാതികള്‍ പലതും ഉന്നയിച്ച് അതിന് പരിഹാരം … Read More

എം.ഡി.എം.എ കോള്‍മൊട്ട സ്വദേശിയായ യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: കോള്‍മൊട്ടയില്‍ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. കോള്‍മൊട്ട ശ്രേയസില്‍ നാരായണന്റെ മകന്‍ പി.കെ.ശ്രീരാഗിനെയാണ്(32)തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.20 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെയാണ് 3.6309 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. ഗ്രേഡ് … Read More

പരിയാരം പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

പരിയാരം:പരിയാരം പ്രസ് ക്ലബ്ബ് ജനറല്‍ബോഡി യോഗം സന്‍സാര്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്നു. ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ കടന്നപ്പള്ളി, ഒ.കെ.നാരായണന്‍ നമ്പൂതിരി, പപ്പന്‍ കുഞ്ഞിമംഗലം, നജ്മുദ്ദീന്‍ പിലാത്തറ, ഷനില്‍ ചെറുതാഴം, ദിനേശന്‍ മറുവന്‍സ്, റഫീക്ക് പാണപ്പുഴ, എം.വി.ഉമേഷ്, ഭാസ്‌കരന്‍ വെള്ളൂര്‍, അജ്മല്‍ … Read More

തൃച്ചംബരം ക്ഷേത്രപരിസരത്ത് സൗജന്യ ചുക്കുകാപ്പി-പലഹാരവിതരണം ആരംഭിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രപരിസരത്ത് സൗജന്യ ചുക്കുകാപ്പി-പലഹാരവിതരണം ആരംഭിച്ചു. അഖില ഭാരത അയ്യപ്പസേവാസംഘം പാലകുളങ്ങര യൂണിറ്റ് ഇത് 15-ാം വര്‍ഷത്തിലാണ് ഇത് തുടരുന്നത്. തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് കെ. സി.സോമന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി … Read More

ഇന്റര്‍നെറ്റ് ഡി.റ്റി.പി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഐ.ഡി.പി.ഡബ്ല്യൂ.എ) ജില്ലാ സമ്മേളനം നാളെ പയ്യന്നൂരില്‍

പയ്യന്നൂര്‍: ഓണ്‍ലൈന്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല സംഘടനയായ ഇന്റര്‍നെറ്റ്-ഡി.റ്റി.പി-ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ(ഫിബ്രവരി-7) പയ്യന്നൂരില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവതീ-യുവാക്കള്‍ സ്വയംതൊഴിലെന്ന നിലയിലാണ് ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് … Read More

തളിപ്പറമ്പില്‍ വീട് കുത്തി തുറന്ന് മോഷണശ്രമം

തളിപ്പറമ്പ്: അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി. കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോഹന്‍രാജിന്റെ വീട്ടിലാണ് കവര്‍ച്ച. കഴിഞ്ഞ ഒരു മാസമായി മോഹന്‍രാജ് മകളുടെ കൂടെ പൂനെയിലാണ്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഷെല്‍ഫിലുള്ള സാധങ്ങളെല്ലാം … Read More

പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി.

തളിപ്പറമ്പ്: പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റഫീഖ്, റഷീദ്, റസിയ. മരുമക്കള്‍: മൈമൂനത്ത്, ഹനീഫ, നുസൈബ. കബറടക്കം രാവിലെ 11 മണിക്ക്.  

മുയ്യത്തെ ആഷിഖിന്റെ സൈബര്‍വലയില്‍ വായാട്ടെ മുഹമ്മദ് അഷ്‌ക്കറും

പരിയാരം: സൈബര്‍ സാമ്പത്തിക തട്ടിപ്പില്‍ രണ്ടുപേര്‍ക്കെതിരെ കൂടി പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. മുയ്യം പള്ളിവയല്‍ സ്വദേശി ആഷിഖ്, പരിയാരം വായാട്ടെ റംസാന്റെ മകന്‍ കുണ്ടിലെ പുരയില്‍ കെ.പി.മുഹമ്മദ് അഷ്‌ക്കര്‍(24) എന്നിവരുടെ പേരിലാണ് കേസ്. സമാനസംഭവത്തില്‍ നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആഷിഖിന് … Read More

സൈബര്‍ തട്ടിപ്പ്- പരിയാരത്ത് ജോബിയും ബേബിയും റോഷ്‌നി സോമനും സാക്ഷി ജയ്‌സ്വാളും പ്രതികള്‍

പരിയാരം: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പില്‍ പരിയാരത്ത് നാലുക്കെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ഒളവറയിലെ ജോബി ജോര്‍ജ്, ഏഴിലോട് സര്‍വീസ് സ്‌റ്റേഷന് സമീപം അന്ന ഹൗസില്‍ എ.ജെ.ബേബി(48) എന്നിവരുടെ പേരിലാണ് പരിയാരം മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്. സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഭാഗമായി ബേബിയുടെ കേരള … Read More

കഞ്ചാവ് ബീഡിവലിച്ച മൂന്ന് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി.

തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച മൂന്ന് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. പട്ടുവം മുറിയാത്തോട് അരിയില്‍ യു.പി സ്‌ക്കൂളിന് സമീപത്തെ ഇന്ദീപരത്തില്‍ പി.പി.മുരളീധരന്റെ മകന്‍ ആദിത്യന്‍ മുരളി(21), വെള്ളിക്കീല്‍ റോഡ് ജംഗ്ഷനിലെ തിരുവാതിരയില്‍ ഈച്ച പ്രദീപന്റെ മകന്‍ കാര്‍ത്തിക് പ്രദീപ്(21), പാപ്പിനിശേരി എന്തോട് … Read More