മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; അറിയാം നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് 4 രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെയും ജീവനക്കാരെയും ചേര്‍ത്തുപിടിക്കും-വി.ഡി.എസ്.

തിരുവനന്തപുരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരെയും സ്ഥാപനത്തെയും ചേര്‍ത്ത് പിടിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പുനല്‍കി. ഉത്തരമലബാറിലെ ആരോഗ്യ രംഗത്ത് യു.ഡി.എഫ് ഗവര്‍മെന്റിന്റെ സംഭാവനയായ മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജിനെയും ആ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ച … Read More

തളിപ്പറമ്പ ബ്ലോക്ക് അക്ഷരോന്നതി പുസ്തക വിതരണം

തളിപ്പറമ്പ്: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും, ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നടുവില്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കോട്ടയംതട്ട് സാമൂഹ്യ പഠന കേന്ദ്രത്തില്‍നടന്നു. തളിപ്പറമ്പ് … Read More

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കിളിയന്തറ സ്‌ക്കൂളിലെ സഹപാഠികളുടെ ആദരവ്.

ഇരിട്ടി: കിളിയന്തറ സെന്റ് തോമസ് ഹൈസ്‌കൂളിലെ 1968 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സഹപാഠിയായിരുന്ന ഇപ്പോഴത്തെ വൈദ്യുത മന്ത്രി സണ്ണി ജോസഫിനെ അദ്ദേഹത്തിന്റെ ഇരിട്ടിയിലെ തന്തോടുള്ള വസതിയില്‍ എത്തി ആദരിച്ചു. 58 വര്‍ഷം പിന്നിട്ട സ്‌കൂള്‍ വിദ്യാഭ്യാസ … Read More

പോഷൺ പക്വാഡ – 2026 ബോധവത്ക്കരണ ക്ലാസ്

തളിപ്പറമ്പ്: പോഷൺ പക്വാഡ – 2026 ന്റെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കുട്ടികളിലെ സ്ക്രീൻ സമയം കുറയ്ക്കുന്നതിൽ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയുംപങ്ക് എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. … Read More

തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. 88.1820 ഗ്രാം പിടികൂടി

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. 88.1820 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് സലാമത്ത്‌നഗറിലെ അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ചുള്ളിയോടന്‍വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ്(31)നൊണ് ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. ദില്‍ഷാദിന്റെ വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചതായി … Read More

മലിനജലം ഒഴുക്കി വിട്ടതിന് നാടുകാണി കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന ചക്ക ഫാക്ടറിക്ക് അരലക്ഷം പിഴ

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിലെ നാടുകാണി കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന ആര്‍ട്ടോകാര്‍പ്പസ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് മലിനജലം ഒഴുക്കി വിട്ടതിന് തദ്ദേശസ്വയംഭരണ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അര ലക്ഷം രൂപ പിഴ ചുമത്തി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് പ്രദേശവാസികള്‍ … Read More

രാമന്തളി സ്വദേശി എം.ഡി.എം.എയുമായി പിടിയില്‍.

പയ്യന്നൂര്‍: പയ്യന്നൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍; യുവാവില്‍ നിന്നും 5 ഗ്രാമോളം എം.ഡി.എം.എ പിടികൂടി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നുമാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും പയ്യന്നൂര്‍ പോലീസും സംയുക്തമായി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. … Read More

ഗാന്ധിപ്രതിമക്ക് കരിഓയില്‍ ഒഴിച്ചതില്‍ വ്യാപക പ്രതിഷേധം

പിലാത്തറ: കോക്കാട് ഗ്രാമീണ വായനശാലയ്ക്കും, ഗാന്ധി പ്രതിമക്കും നേരെ സമൂഹവിരുദ്ധരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗം കെ.പി.സി.സി മെമ്പര്‍ അഡ്വ:വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. എന്‍.ഇ.നിതിന്‍ അധ്യക്ഷത വഹിച്ചു. … Read More

നവവധുവായ നൃത്താധ്യാപിക കരിമ്പത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: നവവധുവായ നൃത്താധ്യാപിക ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു. കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര(22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് വിവാഹിതയായത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. … Read More