ഇ കെ ജി അനുസ്മരണം നാളെ.

പരിയാരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരിയാരത്തെ ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍( ഇ.കെ.ജി) അനുസ്മനരണം നാളെ. ആറാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തിങ്കളാഴ്ച രാവിലെ 7.30 ന് തൊണ്ടന്നൂര്‍ കൈരളിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിക്കുന്നു. … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ള ശ്രീകോവിലിലെ തെക്കേപള്ളിയറയില്‍ ദുര്‍ഗയും ഭൂതഗണങ്ങളും, വടക്കേ പള്ളിയറയില്‍ ഗുരുവിനും പഞ്ചമൂര്‍ത്തികള്‍ക്കും സ്ഥാനം നല്‍കി മൂന്ന് വര്‍ഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും  ക്ഷേത്രനടയില്‍ നടന്ന താംബൂലപ്രശന ചിന്തയില്‍ … Read More

നാലമ്പലയാത്രയുമായി അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പ-ജൂലായ് 21, 22 തീയതികളില്‍.

ഓലയമ്പാടി: അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പിന്റെ നാലമ്പലയാത്ര ജൂലായ് 21-22എന്നീ തീയതികളില്‍ നടക്കും. 21 ന് തിങ്കള്‍ വൈകുന്നേരം 6.30ന് ഓലയമ്പാടിയില്‍ നിന്നും പുറപ്പെടുന്നു. മാതമംഗലം, പിലാത്തറ, പഴയങ്ങാടി വഴിയാണ് യാത്ര കടന്നുപോകുന്നത്. കര്‍ക്കിടകമാസത്തെ രാമായണ മാസമായാണ് നമ്മള്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ … Read More

ഓടുന്ന ബസിലെ ഡ്രൈവറെ ആക്രമിച്ച് ബസ് അപകടത്തിലാക്കിയ പ്രതി അറസ്റ്റില്‍.

പഴയങ്ങാടി: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രലിലെ മാവിന്റെ കീഴില്‍ വീട്ടില്‍ കെ.ഷബീറിനെയാണ്(40) പഴയങ്ങാടി എസ്.ഐ കെ.സുഹൈല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12.20 ന് മാട്ടൂല്‍ ചര്‍ച്ച് റോഡിലാണ് സംഭവം നടന്നത്. കണ്ണൂര്‍-മാട്ടൂല്‍ റൂട്ടില്‍ … Read More

ആലക്കോട് പൂട്ടിയിട്ട വീട്ടുവളപ്പില്‍ തലയോട്ടിയും അസ്ഥികളും

ആലക്കോട്: പൂട്ടിക്കിടക്കുന്ന വീട്ടുവളപ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വായാട്ടുപറമ്പിലെ കാവാലത്ത് ജോയി എന്നയാളുടെ വിദേശത്തുള്ള ബന്ധുവിന്റെ വീട്ടുവളപ്പിലാണ് ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടവും തലയോട്ടിയും പഴയ വസ്ത്രങ്ങളും കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചോടെ വെള്ളാട്ടെ ശാസ്താംപടവില്‍ മെല്‍വിന്‍മാത്യു പറമ്പില്‍ ശുചീകരണ പ്രവൃത്തി … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍. വലിയപറമ്പ് മാവിലാകടപ്പുറം ഒരിയാറയിലെ അഞ്ജലി നിവാസില്‍ നാരായണിയുടെ മകള്‍ എം.ഗീതാഞ്ജലിയെയാണ് (40) ചന്തേര ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് മാവിലാകടപ്പുറം ഗവ.എല്‍.പി സ്‌ക്കൂളിന് … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം നാളെ.

തളിപ്പറമ്പ്: ഉത്തരകേരളത്തിലെ പ്രമുഖ ദേവീക്ഷേത്രമായ തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ താംബൂലപ്രശ്നം നാളെ. രാവിലെ 8.30 മുതലാണ് ക്ഷേത്രസന്നിധിയില്‍ പ്രശ്‌നചിന്ത ആരംഭിക്കുക. പ്രഗല്‍ഭ ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി താംബൂല പ്രശ്നത്തിന് കാര്‍മികത്വം വഹിക്കും.  

ബസില്‍ 15 കാരിക്ക് പീഡനം പി.ആര്‍.ഷിജുവിന് മൂന്ന് വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഒടുവില്‍ തവക്കല്‍ ബസ്സിലെ കണ്ടക്ടര്‍ പി.ആര്‍.ഷീജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(36)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് മൂന്ന് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. 2023 … Read More

പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു.

പരിയാരം: പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ അഞ്ചുവയസുകാരന്‍ മരിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. തമിഴ്‌നാട് സേലം സ്വദേശി ഹരിത്ത് ആണ് മരിച്ചത്. ഇക്കഴിഞ്ഞ 17 നാണ് കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് റഫര്‍ ചെയ്തത്. പയ്യാമ്പലത്തുവെച്ചാണ് തെരുവ് … Read More

ക്ഷേമപെന്‍ഷനിലും കയ്യിട്ടുവാരി-വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ വീണ്ടും പരാതി

തളിപ്പറമ്പ്: സാമ്പത്തിക ക്രമക്കേടുകള്‍ കൊണ്ട് വിവാദമായ തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനത്തിലെ പിഗ്മി കളക്ടര്‍ ക്ഷേമപെന്‍ഷന്‍ തുകയിലും കയ്യിട്ടുവാരിയതായി ആക്ഷേപം. ഇദ്ദേഹം പെന്‍ഷന്‍ വിതരണം ചെയ്യുന്ന പ്രദേശത്തുള്ളവര്‍ക്ക് ഇതേവരെ പെന്‍ഷന്‍ ലഭിച്ചിട്ടില്ല. പരാതിയുമായി നിരവധി പേര്‍ സ്ഥാപനത്തില്‍ എത്തുന്നതായാണ് വിവരം. മറ്റൊരാളെ … Read More