തളിപ്പറമ്പില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: അജ്ഞാതന്‍ വീണുമരിച്ചനിലയില്‍. ഏകദേശം 65 വയസു തോന്നിക്കുന്നയാളെയാണ് ഇന്നലെ വൈകുന്നേരം 5.50 ന് ചിറവക്ക് രാജരാജേശ്വരക്ഷേത്രം നടപ്പാതയില്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രജീഷ് കൃഷ്ണന്റെ നേതൃത്വത്തിലാണ് ഇയാളെ ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ രണ്ട് കിണറുകളിലും മാലിന്യം നിറഞ്ഞു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ രണ്ട് കിണറുകളും മാലിന്യകൂമ്പാരത്തില്‍. ഒരു കിണറിലെ വെള്ളം മുഴുവന്‍ മാലിന്യത്തില്‍ മുങ്ങിനില്‍ക്കുകയാണെങ്കില്‍ മറ്റൊരു കിണര്‍ കാടുമൂടിയ നിലയിലാണ്. ഇത് ഉപയോഗിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നതെങ്കിലും രണ്ട് കിണറുകളിലും മോട്ടോറും പൈപ്പുകളുമുണ്ട്. മാടപ്രാവുകളുടെ കാഷ്ഠം നിറഞ്ഞുനില്‍ക്കുന്ന കിണറില്‍ … Read More

പകുതിവില സ്‌ക്കൂട്ടര്‍-തളിപ്പറമ്പില്‍ ആദ്യ കേസെടുത്തു.

തളിപ്പറമ്പ്: പകുതിവിലക്ക് സ്‌ക്കൂട്ടര്‍ തട്ടിപ്പില്‍ തളിപ്പറമ്പില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. ആന്തൂര്‍ പറശിനിക്കടവ് കൊവ്വല്‍ കപ്പള്ളി വീട്ടില്‍ കെ.വി,രഞ്ജിനിയുടെ(41) പരാതിയിലാണ് തളിപ്പറമ്പ് പോലീസ് അനന്തു കൃഷ്ണന്‍, ആന്തൂര്‍ സീഡ് സൊസൈറ്റി പ്രമോട്ടര്‍ രാജശ്രീ എന്നിവരുടെ പേരില്‍ കേസെടുത്തത്. 2024 സപ്തംബര്‍ … Read More

വെദിരമന വിഷ്ണുനമ്പൂതിരിയെ ആദരിച്ചു.

പിലാത്തറ: യോഗക്ഷേമസഭ അറത്തില്‍ ഉപസഭയുടെ നേതൃത്വത്തില്‍ സാമൂഹ്യ- സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സക്രിയ സാന്നിധ്യമായ കേശവതീരം ആയുര്‍വേദ ഗ്രാമം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരിയെ ആദരിച്ചു. കോഴിക്കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും സ്വസ്തി മാസിക ജനറല്‍ മാനേജരുമായ ടി.വി.ദിവാകരന്‍ നമ്പൂതിരി പൊന്നാട … Read More

ടി.ടി.കെ ദേവസ്വത്തെ കറവപശു ആക്കാനുള്ള സി പി എം ശ്രമത്തെ എന്ത് വില കൊടുത്തും തടയും-എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: പി.ഗോപിനാഥന്റെ പ്രതികരണത്തിന് എ.പി.ഗംഗാധരന്റെ മറുപടി പൂര്‍ണ്ണരൂപത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു- മുല്ലപ്പള്ളി നാരായണന്‍ എന്ന ദേവസ്വത്തിലെ വെറും ജൂനിയറായ എല്‍.ഡി ക്ലാര്‍ക്കിനെ എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ അവരോധിച്ച് പകല്‍കൊള്ള തുടരാനുള്ള സി പി എം നീക്കങ്ങള്‍ നിയമപരമായി തടയപ്പെട്ടതിന്റെ വെപ്രാളമാണ് പി.ഗോപിനാഥന്‍ … Read More

കലാലയസ്മരണക്കൊപ്പം ബജറ്റ് ചര്‍ച്ചയും സജീവമാക്കി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം.

പിലാത്തറ: നാല്‍പ്പത് വര്‍ഷം മുമ്പുള്ള കലാലയ സ്മരണകള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന ബഡ്ജററുകള്‍ ചര്‍ച്ചയാക്കി സാമ്പത്തിക ശാസ്ത്രബിരുദ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. തളിപ്പറമ്പ് ചിന്മയ മിഷന്‍ കോളേജ് 1984-87 വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് കൂടിച്ചേര്‍ന്നത്. പിലാത്തറയില്‍ നടന്ന പരിപാടി എം.രാധ (കോഴിക്കോട്) … Read More

അള്ളാംകുളം അപകടത്തില്‍-അടിയന്തിര നവീകരണം ആവശ്യം

തളിപ്പറമ്പ്: നവീകരിച്ച കുളത്തിന് ചുറ്റും ഇരിപ്പിടം, വിളക്കുകള്‍, പ്രഭാതസവാരിക്കാര്‍ക്കായി വാക്ക്‌വേ–കരിമ്പം പ്രദേശത്തെ പൗരാണികമായ ചരിത്രപശ്ചാത്തലമുള്ള അള്ളാംകുളം 2018 ല്‍ നവീകരിക്കുമ്പോള്‍ നഗരസഭാ അധികൃതര്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങളാണിവയൊക്കെ. ഒടുവില്‍ പവനായി ശവമായി എന്നുതന്നെ പറയേണ്ട അവസ്ഥയിലായി. അള്ളാംകുളം. നിര്‍മ്മാണസമയത്ത് പ്രതീക്ഷകള്‍ക്ക് അധികൃതര്‍ … Read More

ടി.ടി.കെ ദേവസ്വം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണനെതിരെയുള്ള ബി.ജെ.പി നേതാവിന്റെ ദുഷ്പ്രചാരണം തള്ളിക്കളയണം-പി.ഗോപിനാഥന്‍.

തളിപ്പറമ്പ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ ടി ടി കെ ദേവസ്വം പണം കൊള്ളയടിച്ചു എന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി. നേതാവിന്റെ പ്രസ്താവന നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാനിടയായി. പ്രസ്തുത വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ തികച്ചും അവാസ്തവവും രാഷ്ട്രീയ ഉദ്ദേശത്തോടെയുമുള്ളതാണെന്ന് മലബാര്‍ … Read More

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

കേളകം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കേളകം മേഖലയിലെ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കേളകം എസ്.ഐ റഷീദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.ബാബു അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് അബ്ദുള്‍ അസീസ്, കേരള പത്രപ്രവര്‍ത്തക … Read More

പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്. മാലോത്ത് കോവിലകത്ത് വീട്ടില്‍ അബിന്‍ റെജിയുടെ(20)പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 4.35 ന് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്റെ നേതൃത്വത്തില്‍ പാത്തിക്കര ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് സംഭവം. ചുള്ളി-പാത്തിക്കര റോഡില്‍ കെ.എല്‍-60 … Read More