പ്രതികളിലേക്ക് എത്തിയത് കുടിയാന്‍മല പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണം.

കടിയാന്‍മല: പ്രജുല്‍ വധക്കേസില്‍ കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയി അറസ്റ്റ് ചെയ്ത നടുവില്‍ പോത്തുകുണ്ട് റോഡിലെ അബ്ദുള്‍ അസീസിന്റെ മകന്‍ വയലിനകത്ത് മിഥിലാജ്(26)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂട്ടുപ്രതിയായ നടുവില്‍ കിഴക്കേ കവലയിലെ ഷാക്കിര്‍ ഒളിവിലാണ്. ഇയാള്‍ പോലീസ് വലയിലാണെന്നും സൂചനകളുണ്ട്. സൈബര്‍സെല്ലിന്റെ … Read More

കുവൈത്തിൽ കുത്തേറ്റു മരിച്ചദമ്പതിമാരിൽ ഭർത്താവ്നടുവിൽ മണ്ടളം സ്വദേശി

നടുവിൽ: കുവൈത്തിലെ അബ്ബാസിയ നഗരത്തിലെ ഫ്ളാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ട മലയാളി ദമ്പതിമാരിൽ ഭരത്താവ് കണ്ണൂർ നടുവിൽ മണ്ടളം സ്വദേശി സൂരജ് കെ ജോൺ. മണ്ടളം സ്വദേശികളായ പരേതനായ കുഴിയാത്ത് ജോൺ ,തങ്കമ്മ ദമ്പതികളുടെ മകനാണ്. മരിച്ച ഭാര്യ ബിൻസി … Read More

മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ചു.

നടുവില്‍: മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു. നടുവിലിലെ തങ്കമണി, മകന്‍ പ്രവീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. നേന്ത്രവട്ടത്തെ കണിയാന്‍ തടത്തില്‍ കെ.യു.കുമാരിക്കാണ്(56)മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം 2.30 നാണ് സംഭവം നടന്നത്. കുമാരിയുടെ മകന്റെപള്ളിത്തട്ടിലെ രാജീവ് … Read More

യുവതി വീട്ടിനകത്തെ ബെഡ്‌റൂം കുളിമുറിയില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: യുവതി വീട്ടിനകത്തെ ബെഡ്‌റൂമിലെ ബാത്ത്‌റൂം വെന്റിലേറ്റര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു. നടുവില്‍ അരങ്ങ് പുളിക്കക്കുന്നേല്‍തോമസിന്റെ മകള്‍ ടിന്‍ഷ തോമസ്(31)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് ഇവരെ കോട്ടക്കടവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ആലക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. .

നടുവില്‍ ക്ഷീരസംഘം സെക്രട്ടെറിയേയും ഭാരവാഹികളേയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണി.

നടുവില്‍: നടുവില്‍ ക്ഷീരസംഘത്തില്‍ കയ്യാങ്കളിയും പോലീസ് കേസും. ഓഫീസില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കെ ക്ഷീരസംഘം സെക്രട്ടെറിയേയും ഭാരവാഹികളേയും വാതില്‍ പറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുടിയാന്‍മല പോലീസ് കൊക്കായിയിലെ പനക്കല്‍ മാര്‍ട്ടിന്‍ ജോസഫിന്റെ(50)പേരില്‍ കേസെടുത്തു. മെയ്-3 ന് രാത്രി 7.30 … Read More

കുഴല്‍കിണര്‍ നിര്‍മ്മാണ ലോറി കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം.

നടുവില്‍: കുഴല്‍കിണര്‍ കുഴിക്കുന്ന ലോറി കത്തിനശിച്ചു, 50 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ചെമ്പന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നിടിയേങ്ങയില്‍ കുഴല്‍കിണറിന്റെ പണി കഴിഞ്ഞ് കമ്പല്ലൂരിലേക്ക് പോകുകയായിരുന്ന ടി.എന്‍. 20 ബി.എല്‍-5567 സ്വരാജ് മസ്ദ ലോറിയാണ് തീപിടിച്ച് … Read More

നടുവില്‍ നെയ്യമൃത് മഠം വാസ്തൂപൂജയും ഗൃഹപ്രവേശനവും ഡിസംബര്‍ 16, 18 തീയതികളില്‍.

നടുവില്‍: ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് കീഴില്‍ വെള്ളാട്, പയ്യാവൂര്‍ നെയ്യമൃത സംഘങ്ങളുടെ വ്രതാനുഷ്ഠാന ആവശ്യാര്‍ത്ഥം പാരമ്പര്യ താന്ത്രികവിധിപ്രകാരം പുതുതായി നിര്‍മ്മിച്ച നെയ്യമൃത മഠത്തിന്റെ വാസ്തുപൂജയും ഗൃഹപ്രവേശവും ബ്രഹ്മശ്രീ മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികതത്തില്‍ ഡിസംബര്‍ 16 വെള്ളി, 19 തിങ്കള്‍ ദിവസങ്ങളിലായി നടക്കുമെന്ന് … Read More

നടുവില്‍ ബസ്റ്റാന്റില്‍ മരിച്ചത് പാണത്തൂര്‍ പട്ടുവം സ്വദേശി.

നടുവില്‍: വയോധികനെ ബസ്റ്റാന്റിലെ ഷെല്‍ട്ടററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പട്ടുവത്തെ കറുകപ്പള്ളി ഹൗസില്‍ വര്‍ഗീസ് തോമസ്(79)ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ബസ്റ്റാന്റിലെ ഷെല്‍ട്ടറിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയും മക്കളുമുള്ള ഇദ്ദേഹം   വര്‍ഷങ്ങളായി ബന്ധുക്കളുമായി … Read More

നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് യോഗം ചേരാനാവാതെ കമ്മറ്റി പിരിച്ചുവിട്ടു.

നടുവില്‍: യോഗം പോലും ചേരാനാവാതെ നടുവില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. കെ-റെയില്‍ വിരുദ്ധസമരത്തെ കുറിച്ച് ആലോചിക്കാന്‍ വിളിച്ച് ചേര്‍ത്ത നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗമാണ് ഭാരവാഹികളെപ്പോലും വിളിക്കാതെ ചേരുന്നതിലെ അനൗചിത്യം ചുണ്ടിക്കാണിച്ച് പങ്കെടുത്ത ഭൂരിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിരിച്ച് … Read More

കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ കിട്ടേണ്ടത് കിട്ടി.—-കളി വേണ്ട പഞ്ചായത്തിനോട്–

നടുവില്‍: കെട്ടിട നികുതി അടക്കാതെ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച കമ്പനിക്ക് കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ പത്തിമടക്കി. നടുവില്‍ പഞ്ചായത്ത് 12-ാം വാര്‍ഡായ മണ്ടളത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചി കേന്ദ്രമായ ഇന്‍ഡസ് ടവേഴ്‌സ് എന്ന മൊബൈല്‍ ടവര്‍ കമ്പനിയാണ് പഞ്ചായത്തിലേക്ക് നികുതിയടക്കാതിരുന്നത്. ഇത് സംബന്ധിച്ച് നിരവധി … Read More