എസ്.വൈ.എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലിമെന്റ് മാര്‍ച്ച് 19 ന് മണ്ടൂരില്‍-

പിലാത്തറ: എസ് വൈ എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലിമെന്റ് മാര്‍ച്ച് 19 ഞായറാഴ്ച മണ്ടൂരില്‍ നടക്കും. മണ്ടൂര്‍ എ.എല്‍.പി.സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മുന്നൂറ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി … Read More

25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നുപേര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: പയ്യന്നൂരില്‍ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 6936 പേക്കറ്റ് കൂള്‍ലിപ്പും 30,000 പാക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. കണ്ണൂര്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സി.ഐ യും കണ്ണൂര്‍ … Read More

രണ്ട് പശുക്കള്‍ ചത്തു- ഏഴെണ്ണം ഗുരുതരനിലയില്‍

പയ്യന്നൂര്‍: ഭക്ഷ്യവിഷബാധയെന്ന് സംശയം രണ്ട് പശുക്കള്‍ ചത്തു ഏഴ് പശുക്കള്‍ അവശ നിലയില്‍. പയ്യന്നൂര്‍ മഠത്തുംപടി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ എ.പി.അനില്‍ എന്ന ക്ഷീര കര്‍ഷകന്റെ വീട്ടുപറമ്പിലാണ് ഈ ദയനീയ കാഴ്ച്ച. അധികം കഞ്ഞിയും വെള്ളവും നല്‍കിയതാണ് ഈ കാരണമെന്നാണ് … Read More

പയ്യന്നൂര്‍ അഗ്നിരക്ഷാസേനക്ക് ഇന്ന് വിശ്രമമില്ലാത്ത ദിവസം– ഒരു മരംവീഴല്‍ മൂന്ന് തീപിടുത്തം ഒരു ബോധവല്‍ക്കരണം.

പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്നിശമനസേനക്ക് ഇന്ന് വിശ്രമമില്ലാത്ത ദിവസം. രാവിലെ ഒന്‍പതോടെ കാളീശ്വരം ഭാഗത്ത് മരം റോഡിന് കുറുകെ പൊട്ടിവീണ് ഗതാഗതം മുടങ്ങിയ വിവരമറിഞ്ഞ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘം മരം വെട്ടിമാറ്റി തിരിച്ചെത്തിയപ്പോഴേക്കും പിലാത്തറ കോ- ഓപ്പറേറ്റീവ് കോളേജിന് … Read More

പയ്യന്നൂര്‍ മാലിന്യയാര്‍ഡില്‍ വന്‍ തീപിടുത്തം.

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്കാണ് ഇന്നുച്ചക്ക് ഒരു ഒരു മണിയോടെ  തീപിടിച്ചത്. അന്നൂരിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീ പടര്‍ന്നുപിടിച്ചതോടെ പ്രദേശം മുഴുവനും കനത്ത പുകയില്‍ മുങ്ങിയിരിക്കയാണ്. പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ … Read More

മരം വീണു-ഗതാഗതം മുടങ്ങി.

മാത്തില്‍: കശുമാവ് റോഡിലേക്ക് പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി. കാങ്കോല്‍-ആലപ്പടമ്പിലെ കാളീശ്വരത്ത് ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. കെ.പി.സുകുമാരന്‍ എന്നയാളുടെ പറമ്പിലെ കൂറ്റന്‍ കശുമാവിന്റെ ശാഖയാണ് കാങ്കോല്‍-സ്വാമിമുക്ക്-മാത്തില്‍ റോഡിലേക്ക് വീണത്. പയ്യന്നൂര്‍ അഗ്നിശമനനിലയം അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മരം … Read More

വാട്ടര്‍ഫോഴ്‌സായി ഫയര്‍ഫോഴ്‌സ്-കുടിവെള്ളപൈപ്പിലെ ചോര്‍ച്ചയടച്ച് അഗ്നിരക്ഷാസേന.

പയ്യന്നൂര്‍: കുടിവെള്ള പൈപ്പ് പൊട്ടിയത് വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി, ഒടുവില്‍ അഗ്നിശമനസേന ഇടപെട്ട് താല്‍ക്കാലിക പരിഹാരം കണ്ടു. ദേശീയപാതയില്‍ വെള്ളൂരിലാണ് സംഭവം. ഇന്നലെ സന്ധ്യയോടെയാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഈ ഭാഗത്തെ കുടിവെള്ള പൈപ്പ് പൊട്ടിയത്. റോഡിലേക്ക് വെള്ളം ചീറ്റിയൊഴുകിയതോടെ വാഹനഗതാഗതത്തിന് … Read More

പയ്യന്നൂരില്‍ തളിപ്പറമ്പ് സ്വദേശിയുടെ കടക്ക് തീപിടിച്ചു.

പയ്യന്നൂര്‍: ഷോപ്പിംഗ്‌കോംപ്ലക്‌സില്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക സൂചന. പയ്യന്നൂര്‍ അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ഇന്ന് പൂലര്‍ച്ചെ 1.35 നാണ് സംഭവം പഴയ ബസ്റ്റാന്റിന് സമീപത്തെ വൈറ്റ്‌സിറ്റി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിലെ അടച്ചിട്ട കടയില്‍ തീപിടുത്തമുണ്ടായത്. തളിപ്പറമ്പിലെ ജാഫറിന്റെ … Read More

ലഹരിയെ അതിജീവിക്കാന്‍ സര്‍ഗാത്മകതക്ക് കഴിയും-ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്.

പയ്യന്നൂര്‍: സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്ന തലമുറയ്ക്ക് ലഹരിയടെ ലോകത്തേക്ക് വഴി പിഴയ്ക്കാന്‍ സമയമുണ്ടാകില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്.  റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ സര്‍ഗജാലകം സംഘടിപ്പിച്ച ചടങ്ങില്‍ സദാശിവന്‍ ഇരിങ്ങലിന്റെ കഥാസമാഹാരമായ കവര്‍ സ്‌റ്റോറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

സര്‍ഗജാലകം പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും-(ഡിസംബര്‍-4 ന്).ഞായറാഴ്ച്ച.

പയ്യന്നൂര്‍: സര്‍ഗജാലകം കലാ-സാഹിത്യ-സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച്ച പയ്യന്നൂരില്‍ പുസ്തക പ്രകാശനവും ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് പുസ്തക പ്രകാശനവും ഉദ്ഘാടനവും നിര്‍വഹിക്കും. സദാശിവന്‍ … Read More