അപകടകെട്ടിടം പൊളിച്ചുനീക്കും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ് ദേശീയപാതയിലെ അപകട കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം. കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ നാലുനില കെട്ടിടമാണ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെയാണ് നഗരസഭ സെക്രട്ടറി   ഈ വിവരം രേഖാമൂലം അറിയിച്ചത്. … Read More

തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രപ്പുരയുടെ ചാര്‍ജ് വാങ്ങുന്നത് തോന്നിയപോലെ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രപ്പുരയുടെ ചാര്‍ജ് വാങ്ങുന്നത് തോന്നിയപോലെയെന്ന് ആക്ഷേപം. മൂത്രപ്പുരക്കും കക്കൂസിനും 5 രൂപയാണ് ഈടാക്കുന്നത്. മൂത്രപ്പുരക്ക് 3 രൂപ ഈടാക്കാനാണ് നഗരസഭ പറഞ്ഞിരുന്നെതങ്കിലും ഇവിടെ ചാര്‍ജ് സംബന്ധിച്ച് പതിച്ചു വെച്ച അറിയിപ്പ് കീറിയ നിലയിലാണ്. ഈ … Read More

തളിപ്പറമ്പ് നഗരത്തില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം വീണ്ടും സജീവമായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം വീണ്ടും സജീവമായി. പൊതുവെ കയ്യേറ്റകച്ചവടം കാരണം കാല്‍നടയാത്രപോലും അസാധ്യമായ തളിപ്പറമ്പ് മെയിന്‍ റോഡില്‍ നടപ്പാതപോലും ഇപ്പോള്‍ പൂര്‍ണമായും കയ്യേറിയ നിലയിലാണ്. തൂക്കിയിടുന്ന സാധനങ്ങള്‍ തട്ടിമുട്ടി ആളുകള്‍ക്ക് സുരക്ഷിതമായി വഴിനടന്നുപോകാന്‍ പോലും സാധിക്കുന്നില്ല. നിരവധിതവണ … Read More

വ്യാപാരശബ്ദം മാസിക തളിപ്പറമ്പ് യൂണിറ്റ്തല പ്രകാശനം നടന്നു.

തളിപ്പറമ്പ്: വ്യാപാരശബ്ദം മാസികയുടെ തളിപ്പറമ്പ് യൂണിറ്റ്തല പ്രകാശനം നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികളുടെ വിഷയങ്ങള്‍, സര്‍ക്കാറിന്റെ ഉത്തരവുകള്‍ മറ്റു വ്യാപാരസംബന്ധ നിയമങ്ങളും യൂണിറ്റ് ജില്ലാ വാര്‍ത്തകളും അറിയുന്നതിന് വേണ്ടി പുറത്തിറക്കിയ മാസികയുടെ പ്രകാശനം … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് 115 വയസ് പൂര്‍ത്തിയായി

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് 115 വയസ് പൂര്‍ത്തിയായി. 1910 ജൂലായ്-1 നാണ് ചിറക്കല്‍ താലൂക്ക് ഓഫീസിന്റെ കീഴില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസായി തളിപ്പറമ്പ് താലൂക്ക് കച്ചേരി ആരംഭിച്ചത്. അന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനും സബ് ജയിലും ഇതേ കെട്ടിടത്തിലാണ് … Read More

തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും അടിച്ചു പിരിഞ്ഞു.

തളിപ്പറമ്പ്: ആക്രി സാധനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും അടിച്ചു പിരിഞ്ഞു. ഇന്ന്‌ രാവിലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ കൊമ്പുകോർത്തത്. ആക്രി ഇടപാടിൽ നഗരസഭാ സെക്ഷന്‍ … Read More

തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയപ്രേരിത നീക്കം-ചെയര്‍പേഴ്‌സന്‍.

തളിപ്പറമ്പ്: ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ജനാധിപത്യപരമല്ലെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി പ്രസ്താവനയില്‍ ആരോപിച്ചു. കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം തന്നെയാണ് ചോദ്യമായി എഴുതി തന്നത്. അതുകൊണ്ട് തന്നെ ആ ചോദ്യം അജണ്ടയില്‍ ഉള്‍പെടുത്താതിരിക്കാനുള്ള വിവേചനധികാരം ചെയര്‍പേഴ്‌സനുണ്ട്. … Read More

തട്ടിപ്പുകാര്‍ക്ക് ഇവിടെ താലോലം-വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തിനെതിരെ ഇടപാടുകാര്‍.

തളിപ്പറമ്പ്: ക്ഷേമപെന്‍ഷനില്‍പോലും കയ്യിട്ടുവാരിയ ജീവനക്കാരനില്‍ നിന്നും തട്ടിച്ചെടുത്ത തുക തിരിച്ചടപ്പിച്ച് കോംപ്ലിമെന്റാക്കിയ അധികൃതര്‍ക്കെതിരെ ഇടപാടുകാരില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയരുന്നു. തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പിഗ്മി കളക്ടറില്‍ നിന്നും പണം ഈടാക്കിയ ശേഷം അയാളെ ജോലിയില്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ള ശ്രീകോവിലിലെ തെക്കേപള്ളിയറയില്‍ ദുര്‍ഗയും ഭൂതഗണങ്ങളും, വടക്കേ പള്ളിയറയില്‍ ഗുരുവിനും പഞ്ചമൂര്‍ത്തികള്‍ക്കും സ്ഥാനം നല്‍കി മൂന്ന് വര്‍ഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും  ക്ഷേത്രനടയില്‍ നടന്ന താംബൂലപ്രശന ചിന്തയില്‍ … Read More

തളിപ്പറമ്പിലെ വിവാദ സഹകരണ ധനകാര്യസ്ഥാപനത്തില്‍ ക്രമക്കേട് പിടിച്ചു-കോംപ്ലിമെന്റാക്കിയെന്ന് അധികൃതര്‍

തളിപ്പറമ്പ്: ക്രമക്കേടുകള്‍ കൊണ്ട് വിവാദമായ തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനത്തില്‍ വീണ്ടും സാമ്പത്തിക തിരിമറി. നേരത്തെയും ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയനായ പിഗ്മി കളക്ടര്‍ തന്നെയാണ് വീണ്ടും സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്. പണം നിക്ഷേപിച്ചത് കൃത്യമായി ബാങ്കില്‍ അടക്കാതെ വഞ്ചന … Read More