കടംവാങ്ങിയ തുക നല്‍കിയില്ല, ജ്വല്ലറി ഉടമക്ക് മര്‍ദ്ദനം.

തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ നല്‍കിയില്ല, ജ്വല്ലറിയുടമയുടെ കഴുത്തിന് കത്തികൊണ്ട് മുറിവേല്‍പ്പിച്ചതായി പരാതി. തളിപ്പറമ്പ് ചിറവക്കില്‍ പുതുതായി ജ്വല്ലറി ആരംഭിക്കുന്ന കണിച്ചാര്‍ മണത്തണയിലെ ചരുവിള പുത്തന്‍വീട്ടില്‍ സുബിന്‍ മനോഹരനാണ്(30)പരിക്കേറ്റത്. 27 ന് ഉച്ചക്ക് 1.30 ന് ജ്വല്ലറി കെട്ടിടത്തിന് മുന്നില്‍ വെച്ച് … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(29-01-2024)തിങ്കള്‍. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഇ.എന്‍.ടി, കണ്ണ് വിഭാഗം. മനോരോഗം, ദന്തല്‍, അസ്ഥിരോഗം, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക് ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍.

ഇരട്ടിലാഭം കൊതിച്ചു-ഉള്ളതുംപോയി-തളിപ്പറമ്പില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.

തളിപ്പറമ്പ്: ഇരട്ടിലാഭം കൊതിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചവര്‍ക്ക് കോടികള്‍ നഷ്ടമായി. ഇടപാടുകാരന്‍ നാട്ടില്‍ നിന്ന് മുങ്ങുകയും ചെയ്തു. തളിപ്പറമ്പ് സ്വദേശിയായ യുവാവാണ് മുങ്ങിയത്. പണം നിക്ഷേപിച്ചവരില്‍ ഒരു വ്യക്തിക്ക് മാത്രം അര കോടിയോളം രൂപ നഷ്ടമായതായാണ് വിവരം. യുവാവ് മുങ്ങിയതോടെ … Read More

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ പരിശോധന- പഴകിയ എണ്ണ, പഴകിയ പുളിച്ച മാവ് പിടിച്ചെടുത്തു. അടുക്കള മോശമെന്ന് ആരോഗ്യവിഭാഗം.

തളിപ്പറമ്പ്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് വീണ്ടും പരിശോധന  നടത്തി. തളിപ്പറമ്പ് ടൗണ്‍, പുളിമ്പറമ്പ്, ഏഴാംമൈല്‍ എന്നിവിടങ്ങളിലെ ഒന്‍പത് ഹോട്ടലുകളിലാണ് സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. പാഥേയം ഹോട്ടല്‍, വിനായക, പ്രഭാത്, … Read More

വീണ്ടും തളിപ്പറമ്പില്‍ ഓണ്‍ലൈന്‍ ചതിക്കുഴി-ആസാദ് നഗറിലെ ശബ്‌നത്തിന്റെ അഞ്ച്‌ലക്ഷത്തിലധികം പോയി.

പേര് പോലും അറിയില്ല, 5,92,200 രൂപ അയച്ചുകൊടുത്തു-മലയാളി ഡാ. തളിപ്പറമ്പ്: ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ വീണു, ശബ്‌നത്തിന് അഞ്ച് ലക്ഷത്തിലേറെ രൂപ നഷ്ടമായി. ഗൂഗിള്‍മാപ്പില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ റിവ്യുചെയ്ത് പണം സമ്പാദിക്കാമെന്നും പണം നിക്ഷേപിച്ചാല്‍ 30 ശതമാനം ലാഭം നല്‍കാമെന്നും വിശ്വസിപ്പിച്ച് തളിപ്പറമ്പ് … Read More

തളിപ്പറമ്പില്‍ ഹോട്ടലുകളില്‍ റെയിഡ്-പഴകിയ ഭക്ഷ്യവസ്തുക്കല്‍ പിടിച്ചെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഹോട്ടലുകളില്‍ പരിശോധന, പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ കെ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ചിറവക്കിലെ വിവിധ ഹോട്ടലുകളിലാണ് റെയിഡ് നടന്നത്. ഹോട്ടല്‍ ഹൈവേ-ഇന്‍, രാജരാജേസ്വര ഹോട്ടല്‍, ഹോട്ടല്‍ ഈറ്റ് ആന്റ് ഡ്രിങ്ക്, എ വണ്‍ … Read More

തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക്ചുറ്റും സൗരോര്‍ജ വിളക്കുകളുടെ സമര്‍പ്പണം നടന്നു

നിയോജക മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി തീര്‍ത്ഥാടന യാത്രകള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കുമെന്ന് എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ്: നിയോജക മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി തീര്‍ത്ഥാടന യാത്രകള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കുമെന്ന് എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പിന്റെ … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേവ്‌സ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(23-01-2024)ചൊവ്വ. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേവ്‌സ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ദന്തല്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ഇ.എന്‍.ടി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗക്ലിനിക്ക്. ഓഡിയോളജി & സ്പീച്ച് തെറാപ്പി.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്- നിയമനങ്ങളില്‍ തങ്ങളെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്പിലെ സഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ സംബന്ധിച്ച് തളിപ്പറമ്പ് നിയോജകണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭിപ്രായം തേടണമെന്ന് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഒഴിവുള്ള തസ്തികകളില്‍ നിയമനത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനോട് ആവശ്യപ്പെടാനും … Read More

ഇന്ന്(19-01-2024)വെള്ളി. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(19-01-2024)വെള്ളി. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. സര്‍ജറി, മനോരോഗം, ഇ.എന്‍.ടി, ദന്തല്‍. ഓഡിയോളജി &സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍ സാന്ത്വനപരിചരണം. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗക്ലിനിക്ക്.