തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ ഭൂമിയേറ്റെടുത്ത് റോഡ് വീതികൂട്ടും-ഡിസൈന്‍ സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.

തളിപ്പറമ്പ്: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാവുന്നു, തളിപ്പറമ്പ്-ആലക്കോട് റോഡില്‍ മന്ന ഭാഗത്ത് സ്ഥലം അക്വയര്‍ചെയ്ത് റോഡ് വീതികൂട്ടി ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നു. മന്ന ജംഗ്ഷനില്‍ ഇന്ന് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഡിസൈന്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്‌സ് വിഭാഗം നാറ്റ്പാക്കിനോട് ആവശ്യപ്പെട്ടു. … Read More

മെയിന്‍ റോഡ് വഴി ബസുകളോടിക്കാന്‍ നടപടിയെടുക്കുമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍  റോഡ് വഴി ബസുകള്‍ ഓടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനപ്പള്ളി ഗോപാലന്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതി പരിഗണിക്കവെയാണ് ഈ ആവശ്യമുയര്‍ന്നത്. സര്‍വകക്ഷിയോഗം … Read More

പിടിച്ചതിനേക്കാള്‍ വലിയത് മാളത്തില്‍—നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ ഹോട്ടല്‍ പരിശോധന-വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം ഇന്ന് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ വിവാദം കൊഴുക്കുന്നു. ഏഴ് പ്രധാന ഹോട്ടലുകളിലും മൂന്ന് ചെറുകിട ഹോട്ടലുകളിലും പഴകിയ ഭക്ഷ്യവസ്തുക്കള്‍ക്ക് വേണ്ടിയും വൃത്തിഹീനമായ ചുറ്റുപാടുകള്‍ കണ്ടെത്തുന്നതിനുമായിരുന്നു പരിശോധന. ഇതില്‍ ഏഴാംമൈലിലെ ചെമ്പരത്തി ബാര്‍ ഹോട്ടലില്‍ … Read More

ജോസ് കെ. മാണി എം.പിയും മന്ത്രി റോഷി അഗസ്റ്റിനും അഡ്വ.ജോര്‍ജ് മേച്ചേരിയുടെ വസതി സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പിയും, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് അഡ്വ.ജോര്‍ജ് മേച്ചേരിയുടെ വസതി സന്ദര്‍ശിച്ചു. യൂത്ത്ക്യാമ്പിനും ഒരു വിവാഹചടങ്ങിലും സംബന്ധിക്കുന്നതിനാണ് ഇരുവരും കണ്ണൂരിലെത്തിയത്. ജില്ലാ ജന.സെക്രട്ടറി സജി കുറ്റിയാനിമറ്റം, … Read More

15 കാരിക്ക് പീഡനം-യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും.

തളിപ്പറമ്പ്: പതിനഞ്ചുവയസുകാരിയെ വീട്ടുവളപ്പില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ചു. വയത്തൂര്‍ കുണ്ടേരിയിലെ കാരിമാക്കിയില്‍ സിബി എന്ന ഷിബിയെയാണ്(45)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ പോക്‌സോ ഏഴാം വകുപ്പ് പ്രകാരം ശിക്ഷിച്ചത്. 2016 … Read More

കാടു പൂത്തേ—കടമ്പ് പൂത്തേ–കുപ്പം പുഴയുടെ തീരങ്ങളില്‍ കടമ്പ് പൂക്കളുടെ വസന്തം

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വേനല്‍ മഴ പെയ്തു ഭൂമി തണുത്തപ്പോള്‍ കടമ്പു വൃക്ഷങ്ങള്‍ക്ക് പൂക്കാലം! അതീവ ജൈവ വൈവിധ്യ സമ്പന്നമായ കുപ്പം പുഴയുടെ തീരങ്ങളില്‍ ഇപ്പോള്‍ കടമ്പു പൂക്കളുടെ വസന്ത കാലം! ജലാശയങ്ങളുടെ തീരത്തു വളരുന്ന ഒരു നിത്യഹരിത സസ്യമാണ് കടമ്പ്. റൂബിയേസിയ … Read More

ഏഴും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം-തളിപ്പറമ്പ് മുക്കോല സ്വദേശി പോക്‌സോ പ്രകാരം അറസ്റ്റില്‍.

പഴയങ്ങാടി: പഴം വില്‍പ്പനക്കെത്തി ഏഴും എട്ടും വയസുള്ള പെണ്‍കുട്ടികളെ ഗ്രില്‍സിനുള്ളിലൂടെ കടന്നുപിടിച്ച തളിപ്പറമ്പ് മുക്കോല സ്വദേശിയെ പോക്‌സോ നിയമപ്രകാരം പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മുക്കോല ഞാറ്റുവയല്‍ കുറ്റ്യേരി വീട്ടില്‍ കെ.അഷറഫ്(48)  പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എം.ഇ.രാജഗോപാല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ(ഏപ്രില്‍-21) ഉച്ചക്കായിരുന്നു … Read More

അഞ്ച് രൂപയില്ലേ–അതിദരിദ്രനോ ? .തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എല്ലാവരോടും ഫീസ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അന്ത്യോദയാ കാര്‍ഡ് ഉടമകളോടും ഒ.പി.ഫീസ് വാങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗമാണ് എല്ലാവരോടും 5 രൂപ ഒ.പി ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ അന്ത്യോദയാ കാര്‍ഡ് ഉടമകളെ ഒ.പി.ഫീസ് … Read More

എം.പി.വിനോദ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു.

തളിപ്പറമ്പ്: തളിപ്പറമ്പ് ഡി.വൈ.എസ്.പിയായി എം.പി.വിനോദ് ഇന്ന് രാവിലെ ചുമതലയേറ്റു.   നേരത്തെ കണ്ണൂര്‍ റൂറലില്‍ സ്‌പെഷ്യല്‍ ഡി.വൈ.എസ്.പിയായിരുന്നു.   പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിയാണ്.  

ജലം അമൂല്യമാണ്–തളിപ്പറമ്പില്‍ കിണറിനും പൂട്ട്-

  Kannur Online News–(Taliparamba Bureau) തളിപ്പറമ്പ്: കിണറിനും പൂട്ട്. തളിപ്പറമ്പ് പാലകുളങ്ങര റോഡ് ജംഗ്ഷനിലാണ് കിണറിന് പൂട്ട് വീണത്. നേരത്തെ ഇവിടെ നിലനിന്നിരുന്ന തറവാട് വീട് പൊളിച്ചുമാറ്റി പകരം വാണിജ്യകേന്ദ്രം ഉയര്‍ന്നതോടെയാണ് വറ്റാത്ത വെള്ളമുണ്ടായിരുന്ന കിണറിന് പൂട്ട് വീണത്. നേരത്തെ … Read More