ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം മെയ്-14 ന് തുടങ്ങും

  പിലാത്തറ: ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം14 മുതല്‍ 24 വരെ നടക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും.തുടര്‍ന്ന് ആധ്യാത്മിക സഭ. 21 … Read More

കേരള ക്ഷേത്രകലാ അക്കാദമി-ചെണ്ടമേളം അരങ്ങേറ്റം ഏപ്രില്‍ 13ന് മണ്ടൂരില്‍.

പിലാത്തറ: കേരള ക്ഷേത്ര കലാ അക്കാദമിയുടെ കീഴില്‍ ചെറുതാഴം വാദ്യ ഗ്രാമത്തില്‍ പരിശീലനം നേടിയ 30 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം ഏപ്രില്‍ 13 ന് മണ്ടൂര്‍ ശങ്കരവിലാസം എല്‍.പി.സ്‌ക്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കാനും ജനകീയവല്‍ക്കരിക്കാനുമായി കേരള … Read More

നവീകരണം ഉടന്‍ പൂര്‍ത്തീകരിക്കണം: കെ.സുധാകരന്‍ എം.പി.വെച്ചിയോട്ട് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: കത്തിനശിച്ച വെച്ചിയോട്ട് ഭഗവതിക്ഷേത്രം ഉടന്‍തന്നെ പുനര്‍നിര്‍മ്മിച്ച് ആരാധന നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ അങ്ങേയറ്റം ദു:ഖമുണ്ടെന്നും എം.പി.പറഞ്ഞു. ഇന്ന് രാത്രി എട്ടോടെയാണ് കെ.സുധാകരന്‍ ക്ഷേത്രത്തിലെത്തിയത്. കോണ്‍ഗ്രസ് നേതാവും നഗരസഭാ … Read More

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വെച്ചിയോട്ട് ക്ഷേത്രം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: തീപിടുത്തത്തില്‍ നശിച്ച കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും ആവശ്യമായ തുക ലഭ്യമാക്കുന്ന കാര്യം ആലോചിക്കാമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. കത്തിനശിച്ച ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍എ. ഇക്കാര്യത്തില്‍ നാട്ടുകാരുടെ ഭാഗത്തുനിന്നും ആവശ്യമായ സഹായം … Read More

ക്ഷേത്രം കത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി-ബി.ജെ.പി നോതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ക്ഷേത്രം കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി തീപിടുത്തം അറിഞ്ഞ ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. തളിപ്പറമ്പിലെ പുരാണപ്രസിദ്ധമായ കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രമാണ് പൂര്‍ണായി കത്തിനശിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പൂരാഘോഷ പരിപാടികള്‍ … Read More

പാണപ്പുഴ കളരിക്കാല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം കളിയാട്ടം ഡിസംബര്‍-1, 2 തീയതികളില്‍.

മാതമംഗലം: പാണപ്പുഴ കളരിക്കാല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം കളിയാട്ട ഉത്സവം ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ മാതമംഗലം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കളിയാട്ട ഉത്സവം നടത്തുന്നത്. ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ആചാര സ്ഥാനികരും, … Read More

അഞ്ച് ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ന്നു-പരിയാരം പോലീസ് പരിധിയില്‍ വീണ്ടും മോഷണം.

പിലാത്തറ:ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കവര്‍ന്ന നിലയില്‍. റോഡരികിലെയും ക്ഷേത്ര മതിലിനകത്തെയും രണ്ട് ഭണ്ഡാരങ്ങള്‍ പൊളിക്കാത്ത നിലയിലുണ്ട്. എല്ലാ മാസവും സംക്രമ അടിയന്തരത്തിനാണ് ഭണ്ഡാരങ്ങള്‍ തുറക്കുക പതിവ്. അതു പ്രകാരം ബുധനാഴ്ച അടിയന്തരക്കാരും ഭാരവാഹികളും വന്നപ്പോഴാണ് ഭണ്ടാരങ്ങള്‍ പൊളിച്ച് … Read More

 അത്ഭുത മുതല ബബിയ യാത്രയായി

  മണിമേഖല കുമ്പള. കുമ്പള: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ യാത്രയായി  ഇന്നലെ രാത്രിയാണ് മുതലയുടെ മരണം സംഭവിച്ചത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് ഭക്തര്‍ക്ക് അത്ഭുതമായിരുന്നു . 75 … Read More

നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്-വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: തൃച്ചംബരത്ത് ഇത്തവണ നവരാത്രി ആഘോഷവും ചേരിതിരിഞ്ഞ്. ശ്രീകൃഷ്ണ സേവാസമിതിയും ടി.ടി.കെ.ദേവസ്വവും പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. നേരത്തെ തൃച്ചംബരം ക്ഷേത്രോല്‍സവ സമയത്തും ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിപ്പോര് നടന്നിരുന്നു. ശ്രീകൃഷ്ണ സേവാസമിതിയുടെ ആഘോഷം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ … Read More

ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട്–ദാ വഴിയിലായി-

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട് ക്ഷേത്രത്തിലെ ഗര്‍ഭഗൃഹങ്ങളുടെ പടിക്ക് പുറത്താവുന്നതായി ആക്ഷേപം. ദേവസ്വത്തിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ക്ഷേത്രത്തിലും ഇതാണ് സ്ഥിതി. ഭക്തര്‍ നിറഞ്ഞ മനസോടെ ദൈവത്തിന് സമര്‍പ്പിക്കുന്ന നെയ്‌വിളക്ക് വഴിപാടുകള്‍ ആദ്യകാലങ്ങളില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ … Read More