കവര്‍ച്ച; രാജ പിടിയില്‍.

പയ്യന്നൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് മേട്ടുപ്പാളയം കരുമാക്കല്‍ സ്വദേശി ചിന്നത്തമ്പിയുടെ മകന്‍ രാജ (59) യാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. മേട്ടുപ്പാളയത്ത് വെച്ചാണ് പയ്യന്നൂര്‍ എസ്.ഐ … Read More

നഷ്ടപ്പെട്ടത് അത്രമേല്‍ പ്രിയപ്പെട്ടതാണ് സാര്‍- 21 വര്‍ഷമായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി നേവി ഉദ്യോഗസ്ഥന്‍

  തളിപ്പറമ്പ്:  മോഷ്ടാവ് കവര്‍ന്ന സ്വര്‍ണ സമ്പാദ്യം തേടി 21 വര്‍ഷത്തെ കാത്തിരിപ്പിന്റെ തുടര്‍ച്ചയായി പതിവ് തെറ്റിച്ച് രാമകൃഷ്ണന്‍ ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. രണ്ടു പതിറ്റാണ്ടു മുമ്പ് ജീവിത സമ്പാദ്യം നഷ്ടപ്പെട്ടപ്പോഴുള്ള അതേ നൊമ്പരവും ഹൃദയവ്യഥയും തെല്ലും കുറയാതെ രാമകൃഷ്ണന്‍ … Read More

മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച, രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

തളിപ്പറമ്പ്: മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച, രണ്ട് കള്ളന്‍മാരെ നാട്ടുകാര്‍ ഓടിച്ച് പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. മുയ്യം വഗഡൂല്‍ ലക്ഷ്മിനാരായണക്ഷേത്രം, ഇരട്ടതൃക്കോവില്‍ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഭണ്ഡാരങ്ങള്‍  തകര്‍ത്തും ഓഫീസുകളുടെ പൂട് പൊളിച്ചുമാണ് കവര്‍ച്ച … Read More

പരിയാരം പോലീസ് മുഖം രക്ഷിച്ചുവെങ്കിലും ഇനിയും തെളിയിക്കാന്‍ കേസുകളുടെ കൂമ്പാരം ബാക്കി.

പരിയാരം: ഒരു പ്രതിയെ പിടികൂടി പരിയാരം പോലീസ് തല്‍ക്കാലം മുഖം രക്ഷിച്ചുവെങ്കിലും സംഘത്തലവന്‍ സൊള്ളന്‍സുരേഷ്, ജെറാള്‍ഡ്, രഘു, അബു എന്നിവര്‍ എവിടെയെന്ന് പോലീസ് സംഘം വെളിപ്പെടുത്തിയിട്ടില്ല. ഇനി പിടികിട്ടാനുള്ള നാല് പ്രതികളില്‍ ചിലര്‍ മറ്റൊരു കേസില്‍ അകപ്പെട്ട് ജയിലിലാണെന്ന് സൂചനയുണ്ട്. പയ്യന്നൂര്‍ … Read More

വീണ്ടും കവര്‍ച്ച-ഇത്തവണ തകര്‍ത്തത് കാര്‍-74,400 രൂപ നഷ്ടപ്പെട്ടു-പോലീസ് ദേ വന്നില്ല-ദാ പോയില്ല.

പരിയാരം: പരിയാരത്ത് വീണ്ടും കവര്‍ച്ച, ഇത്തവണ കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായാണ് പരാതി. കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ്.പി.മുനീറിന്റെ കെ.എല്‍-59 ഇസഡ്-6663 സ്വിഫ്റ്റ് കാണാണ് ഇന്നലെ രാത്രി 11 ന് അടിച്ചുതകര്‍ത്ത് വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണം … Read More

പരിയാരം സ്‌ക്വാഡ് വരും, സി.സി.ടി.വി കാമറകള്‍ പരിശോധിക്കും-പോലീസിന്റെ പിടിപ്പുകേടെന്ന് ജനം.

പരിയാരം: പത്ത് കിലോമീറ്റര്‍ പരിധിയിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങല്‍ പരിശോധിക്കുമെന്നും, അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത. മോഷണം നടന്ന പരിയാരം ചിതപ്പിലെപൊയിലിലെ ഡോ.ഷക്കീര്‍അലിയുടെ വീട്ടില്‍സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോലീസ് മേധാവി. പരിയാരം പോലീസ് … Read More

കള്ളന്‍മാര്‍ എല്ലാം അറിയുന്നു-പോലീസാവട്ടെ ഒന്നുമറിയാതെ ഉറങ്ങുന്നു-പിന്നില്‍ എല്ലാമറിയുന്ന തദ്ദേശീയരായ മോഷ്ടാക്കളെന്ന് സൂചന.

പരിയാരം: ചിതപ്പിലെപൊയില്‍ കവര്‍ച്ചക്ക് പിന്നില്‍ തദ്ദേശീയരായ മോഷണസംഘമെന്ന് സൂചന. സപ്തംബര്‍ 29 ന് പളുങ്ക്ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ നടന്ന അതേ രീതിയിലുള്ള കവര്‍ച്ച തന്നെയാണ് ഡോ.ഷക്കീര്‍അലിയുടെ വീട്ടിലും നടന്നത് എന്നതിനാല്‍ ഒരേസ സംഘം തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. 29 … Read More

പരിയാരം പൊയിലില്‍ വീണ്ടും കവര്‍ച്ച-വയോധികയെ കെട്ടിയിട്ട് 9 പവനും 15,000 രൂപയും കവര്‍ന്നു.

  പരിയാരം: ചിതപ്പിലെപോയിലില്‍ വീണ്ടും പളുങ്ക്ബസാര്‍ മോഡല്‍ കവര്‍ച്ച. വയോധികയെ കെട്ടിയിട്ട് 9 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ച്ച ചെയ്തു. പൊയില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഡോ.കെ.എ.ഷക്കീര്‍അലിയുടെ വീട്ടിലാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഷക്കില്‍അലിയും ഭാര്യ … Read More

പരിയാരത്ത് വന്‍ കവര്‍ച്ച- 35 പവന്‍ സ്വര്‍ണ്ണവും പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.

പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച, 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പിടിച്ച രേഖകളും മോഷണംപോയി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്തപള്ളിയില്‍ നബിദിനാഘോഷ … Read More

ചന്ദന മോഷണസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍-രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു, 13.900 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു.

തളിപ്പറമ്പ്: ചന്ദനമോഷണസംഘത്തിലെ രണ്ടുപേര്‍ 13.900 കിലോ ചന്ദനവുമായി അറസ്റ്റില്‍, രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. പാടിയോട്ടുചാല്‍ പൊന്നംവയലിലെ പുതിയടവ് വീട്ടില്‍ പി.ജയനാരായണന്‍(43), പെരിങ്ങാലയിലെ പുത്തന്‍പറമ്പ് ഇ.ജെ.സണ്ണി പൗലോസ്(56)എന്നിവരെയാണ് തളിപ്പറമ്പ് ഫാറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് ശുദ്ധമായ ചന്ദനമുട്ടികളും മഴു … Read More