ആരെടാ ചോദിക്കാന്‍-ആളുണ്ടെന്ന് എക്‌സൈസ് വിനോദ് അകത്തായി.

തളിപ്പറമ്പ്: നാട്ടുകാരെ വെല്ലുവിളിച്ച് മദ്യവില്‍പ്പന നടത്തിവന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി. മടക്കാട്ടെ പുതിയപുരയില്‍ വീട്ടില്‍ പി.പി.വിനോദ്കുമാറാണ്(47) തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്റെയും സംഘത്തിന്റെയും പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ നാട്ടുകാരെയും, ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ചും, ഭീഷണി പെടുത്തിയും കുറെ … Read More

അപേക്ഷിക്കുകയാണ്, ഞങ്ങളെ ദ്രോഹിക്കരുത്–പ്ലീസ്–

തളിപ്പറമ്പ്: അയല്‍ജില്ലകളില്‍ നിന്നും വാഹനങ്ങളിലെത്തി താല്‍ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ച് കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത്. ആലക്കോട് സംസ്ഥാനപാത, തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത എന്നിവിടങ്ങളില്‍ വ്യാപകമായും മറ്റ് ചില റോഡുകളിലും ഇത്തരം താല്‍ക്കാലിക വ്യാപാരം സജീവമായത് നഗരത്തിലെ വ്യാപാരികളെ ദേഷകരമായി വ്യാപിച്ചുതുടങ്ങിയതോടെയാണ് … Read More

കേളപ്പജി ഉപ്പുസത്യാഗ്രഹസ്മൃതിയാത്ര ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു-23 ന് പയ്യന്നൂരില്‍ സമാപനം.

കോഴിക്കോട്: ഉപ്പുസത്യാഗ്രഹയാത്രക്ക് കോഴിക്കോട് തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായി നടക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി, അമൃത മഹോത്സവ സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1930 ഏപ്രില്‍ 13 ന് കേരള ഗാന്ധി കെ.കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂര്‍ ഉളിയത്ത്കടവിലേക്ക് നടന്ന … Read More

21 പവന്‍ മോഷണം-പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചെനവ്‌ന് പോലീസ്.

പരിയാരം: വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്. അന്വേഷണത്തിനെത്തിച്ച പോലീസ്‌നായ മണംപിടിച്ച് ഒരു … Read More

മംഗളം വാരികയുടെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി-

കോട്ടയം: ഒരു കാലഘട്ടത്തിന്റെ ജനപ്രിയ വാരികയായ മംഗളം വാരികയുടെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി. ന്യൂസ് പ്രിന്റിന്റെ വിലക്കയറ്റവും ക്ഷാമവും കാരണമാണ് പ്രസിദ്ധീകരണം നിര്‍ത്തിവെച്ചത്. മംഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പായി നിര്‍ത്തിയിരുന്നു. കന്യക, സിനിമാമംഗളം, ആരോഗ്യമംഗളം, ജ്യോതിഷഭൂഷണം എന്നിവയാണ് നിര്‍ത്തിയത്. വാരികയുടെ … Read More

കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം-സി.പി.ഐ മൊറാഴ ബ്രാഞ്ച് സമ്മേളനം-

മോറാഴ: ചെറുകുന്ന്തറ-ഒഴക്രോം-തളിപ്പറമ്പ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ മോറാഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗം ഒറക്കന്‍ കുഞ്ഞമ്പു രക്തപതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. സംസ്ഥാന കൗണ്‍സിലംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുണ്ട രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ കാരുണ്യത്തിന്റെ വടവൃക്ഷം-സജീവ് ജോസഫ് എംഎല്‍എ

തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നും ഭക്ഷ്യകിറ്റുകളും തുടര്‍ച്ചയായി വിതരണം ചെയ്യുന്ന ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ അതിന്റെ പ്രവര്‍ത്തനം പരിസര പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക വഴി കാരുണ്യത്തിന്റെ തണലേകുന്ന വടവൃക്ഷമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് സജീവ് ജോസഫ് എംഎല്‍എ. പ്രതിമാസ മരുന്ന് വിതരണവും വിഷു-റംസാന്‍കിറ്റ് വിതരണവും … Read More

എം.സി.ജോസഫൈനിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കും.

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ നിര്യാതയായ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് വിട്ടുനല്‍കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവരുടെ നേരത്തെയുള്ള ആഗ്രഹപ്രകാരമാണ് … Read More

എം.സി.ജോസഫൈന്‍ നിര്യാതയായി.

കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും മുന്‍ വനതി കമ്മീഷന്‍ ചെയര്‍പേഴ്‌സനുമായ എം.സി.ജോസഫൈന്‍ നിര്യാതയായി. ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണ ഇവരെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.  പുതിയ കേന്ദ്രകമ്മറ്റിയില്‍ പി.സതീദേവിയേയും സി.എസ്.സുജാതയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആ പ്രഖ്യാപനം നടക്കാനിരിക്കവെയാണ് അന്ത്യം.

വിശുദ്ധ മിഖായേല്‍ ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണം നടത്തി-ഓശാന ഞായര്‍ ആചരിച്ചു.

കുഞ്ഞിമംഗലം: ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിച്ചു. ജറുസലേമിലേക്ക് യേശുക്രിസ്തു നടത്തിയ യാത്രയുടെ സ്മരണകളുമായി നടന്ന ഓശാനാ ഞായറിന്റെ ഭാഗമായി കുഞ്ഞിമംഗലം വിശുദ്ധ മിഖായേല്‍ ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണം നടത്തി. രാവിലെ 7 30 ന് സെന്റ് … Read More