ശാരദാംബരം—-അമലേന്ദു പാടി-സദസ് കോരിത്തരിച്ചു–

പരിയാരം: ശാരദാംബരം ചാരുചന്ദ്രികാ ധാരയില്‍ മുഴുകീടവേ…. പ്രാണനായകാ….പ്രാണനായകാ… പ്രാണനായകാ താവകാഗമ പ്രാര്‍ത്ഥിനിയായിരിപ്പൂ ഞാന്‍…ശാരദാംബരം ചാരുചന്ദ്രികാ ധാരയില്‍ മുഴുകീടവേ….സദസിനെ കയ്യിലെടുത്ത് അമലേന്ദുവിന്റെ മധുരഗാനം. ഇന്നലെ നടന്ന പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പാട്ടുപാടിയ അമലേന്ദു അക്ഷരാര്‍ത്ഥത്തില്‍ പരിയാരം സന്‍സാര്‍ ഹോട്ടല്‍ … Read More

സുധീഷിന്റെ കട്ടുകൊണ്ടുപോയ ബൈക്ക് കിട്ടി-കൂത്തുപറമ്പ്ന്ന്-

–പരിയാരം: വീട്ടിന് മുന്നിലെ പോര്‍ച്ചില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. പെട്രോള്‍ തീര്‍ന്നതിനാല്‍ ഇവിടെ ഉപേക്ഷിച്ച് മോഷ്ടാവ് സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ പോലീസ് കണ്ടെത്തിയ ബൈക്ക് രാവിലെ പരിയാരം … Read More

ട്രൈബ്യൂണല്‍ പറഞ്ഞത് 32 മാസത്തെ ശമ്പളം-കിട്ടിയത് വെറും 11 മാസത്തേത്–

പരിയാരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പറഞ്ഞത് 32 മാസത്തെ ശമ്പളം കൊടുക്കാന്‍, സര്‍ക്കാര്‍ കൊടുത്തത് 11 മാസത്തേത് മാത്രം. അധ്യാപകര്‍ വീണ്ടും  ട്രൈബ്യൂണലിനെ  സമീപിച്ചു. പരിയാരത്തെ സഹകരണ മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും 2019 ല്‍ ഏറ്റെടുത്തുവെങ്കിലും പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം … Read More

കുതിരവട്ടം കാഞ്ഞിരങ്ങാട്ടേക്ക് മാറ്റിയോ സാറമ്മാരെ–

തളിപ്പറമ്പ്: ബോര്‍ഡ് സ്ഥാപിച്ച സ്ഥലംമാറി, പ്രദേശവാസികള്‍ ദുരിതംപേറുന്നു. തളിപ്പറമ്പ് മന്ന-വായിക്കമ്പ മലയോര പാതയില്‍ കാഞ്ഞിരങ്ങാട് അടുത്തിടെ സ്ഥാപിച്ച ബോര്‍ഡാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണമായിരിക്കുന്നത്. ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡില്‍ ഒന്ന് കാഞ്ഞിരങ്ങാട് ടെസ്റ്റിങ്ങ് ഗ്രൗണ്ടിന്റേതാണ്. ടെസ്റ്റിങ്ങ് … Read More

പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനായി ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ച് മൂത്തേടത്ത് എന്‍ എസ് എസ്

തളിപ്പറമ്പ്: അതിജീവനം സപ്തദിന പകല്‍ ക്യാമ്പില്‍ വെച്ച് പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ചു തുടങ്ങി. വീടുകളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കഴുകി … Read More

സാമ്പത്തിക ഉയര്‍ച്ചതാഴ്ച്ചകളാണ് സമുദായങ്ങളുടെ ചരിത്രവും പൈതൃകവും നിര്‍ണയിക്കുന്നത്-ഡോ.ഗോപിനാഥ് രവീന്ദ്രന്‍–

കെ.വി.ബാബുവിന്റെ വടക്കേമലബാറിലെ തീയര്‍ പൈതൃകവും പ്രതാപവും ഇനി ചരിത്രമായി– പരിയാരം: സാമ്പത്തികമായ ഉയര്‍ച്ചതാഴ്ച്ചകളാണ് സമുദായങ്ങളുടെ ചരിത്രവും പൈതൃകവും നിര്‍ണയിക്കുന്നതിന്റെ പ്രധാനഘടകമായി വര്‍ത്തിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍. പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു രചിച്ച വടക്കേമലബാറിലെ തീയര്‍ പൈതൃകവും … Read More

പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയും കടന്ന് കയ്യെത്താദൂരത്തെ മോഹമില്ലാത്ത ലോകത്തേക്ക് കൈതപ്രം വിശ്വനാഥന്‍-

പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയും കടന്ന് കയ്യെത്താദൂരത്തെ മോഹമില്ലാത്ത ലോകത്തേക്ക് കൈതപ്രം വിശ്വനാഥന്‍- കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയുമെല്ലാം ഒന്നാണെങ്കിലും അതിന്റെ ഭാവങ്ങള്‍ പലതായി ആവാഹിച്ച സംഗീതകാരനായിരുന്നു കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം നല്‍കിയ സിനിമകളുടെയല്ലാം ഓര്‍ക്കസ്‌ട്രേഷന്‍ … Read More

തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ബഹു.തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പിലെ പട്ടയ ഭൂ പ്രശ്‌നം സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. … Read More

ഡയലോഗ് സെന്റര്‍ കേരള രചനാ പുരസ്‌ക്കാരം വാണിദാസ് എളയാവൂരിന്-

കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരളയുടെ രചനാ പുരസ്‌കാരം പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിന് നല്‍കാന്‍ തീരുമാനിച്ചതായി ഡയലോഗ് സെന്റര്‍ കേരള ഡയരക്ടര്‍ ശൈഖ്മുഹമ്മദ് കാരകുന്ന് അറിയിച്ചു. അധ്യാപകന്‍, പ്രഭാഷകന്‍,എഴുത്തുകാരന്‍, സാംസ്‌കാരിക നായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങള്‍ … Read More

കോണ്‍ഗ്രസ് പദയാത്ര തളിപ്പറമ്പില്‍ ശക്തിപ്രകടനമായി മാറി-137-ാം വാര്‍ഷിക പദയാത്ര സമാപിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പിനെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് പദയാത്ര. അടുത്തകാലത്തൊന്നും തളിപ്പറമ്പ് സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ശക്തിപ്രകടനമാണ് പദയാത്രക്ക് സമാപനം കുറിച്ച് ഇന്ന് തളിപ്പറമ്പില്‍ നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137-ാം വാര്‍ഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര മുന്‍ ഡി.സി.സി പ്രസിഡന്റ് … Read More