പാണപ്പുഴ വില്ലേജിലെ മിച്ചഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നു. നവംബര്‍ ഒന്നിന് ഏര്യം പ്രദേശത്ത് സര്‍വേ തുടങ്ങും-

പരിയാരം: പാണപ്പുഴ വില്ലേജിലെ മിച്ചഭൂമിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു. പാണപ്പുഴ വില്ലേജില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിച്ചുകിട്ടിയ മിച്ചഭൂമി ഗുണ ഭോക്താക്കള്‍ക്ക് തങ്ങളുടെ പതിവ് വസ്തു അളന്നു കാണിച്ച് കൊടുക്കുന്നതിന്റെ ഭാഗമായി ഇന്ന്(ശനിയാഴ്ച്ച)കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്താഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഗുണഭോക്താക്കളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത … Read More

കെ.എന്‍.അഷറഫിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി-ഡെപ്പോസിറ്റില്ലാതെ ഡെപ്പോസിറ്റര്‍മാരുടെ സംവരണ സീറ്റില്‍ നിന്ന് ഡയരക്ടറായെന്ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനത്തേക്ക് കെ.എന്‍.അഷറഫ് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി. ബാങ്ക് മെമ്പറായ തൃച്ചംബരം സ്വദേശിയാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായി ബാങ്കില്‍ പരിശോധനക്കെത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. … Read More

തളിപ്പറമ്പ് നഗരസഭയുടെ ആധുനിക ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നവംബര്‍ 10 ന്-അഭിമാനത്തോടെ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് ഉല്‍ഘാടനത്തിന് ഒരുങ്ങുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച മനോഹരമായ ഹൈടെക് ഓഫീസ് അടുത്ത മാസം 10 ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 650 എം സ്‌ക്വയറില്‍ നിര്‍മ്മിച്ച ഓഫീസില്‍ എല്ലാ സേവനങ്ങള്‍ക്കും … Read More

തളിപ്പറമ്പില്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടതായ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്-ടി.കെ.ഹംസ-നടപടിയുണ്ടാകുമെന്നും വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ. തളിപ്പറമ്പ് ജുമാഅത്ത്പള്ളി കമ്മറ്റിയുടെ അധീനതയിലുള്ള ജുമാഅത്ത്പള്ളി, കബര്‍സ്ഥാന്‍, മല്‍സ്യമാര്‍ക്കറ്റ്, വിവാദമായ മലിനജല ശുചീകരണ പ്ലാന്റ് എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. തളിപ്പറമ്പില്‍ സി.അബ്ദുള്‍കരീം ചെയര്‍മാനായി … Read More

സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ മക്കള്‍ വിവാഹിതരായി-

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെയും കെ.ലീ നയുടെയും രണ്ട് ആണ്‍മക്കളായ സഞ്ജയ്, അജയ് എന്നിവര്‍ വിവാഹിതരായി. സഞ്ജയ്ടെ വധു തോട്ടടയിലെ കെ.കെ.സതീശന്‍-വി.വി.ദീപ ദമ്പതികളുടെ മകള്‍ സ്‌നിഗ്ദ്ധ. ഇരിവേരിയിലെ കെ.കെ.ബാലകൃഷ്ണന്‍-പി.പി.അനിത ദമ്പതികളുടെ മകള്‍ ശിവയാണ് അജയ്‌യുടെ വധു. നായനാര്‍ അക്കാദമിയില്‍ നടന്ന … Read More

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-

തലശ്ശേരി: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം ഏറനാട് നറുകര പട്ടര്‍കുളം സ്വദേശി അത്തിമണ്ണില്‍ വീട്ടില്‍ എ.എം.മുഹമ്മദ്അനീസിനെ(26)യാണ് റേഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. ദീപക്കും സംഘവും പിടികൂടിയത്.  സ്‌ട്രൈക്കിംഗ്  ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി … Read More

പിടികിട്ടാപ്പുള്ളിയായ ബി.ജെ.പിക്കാരന്‍ അറസ്റ്റില്‍-

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ പടികിട്ടാപ്പുള്ളി പിടിയില്‍. കണ്ണൂര്‍ അമ്പാടിമുക്കിലെ സി പി എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു തകര്‍ത്ത കേസില്‍ പ്രതിയായി വിദേശത്തേക്ക് മുങ്ങിയ ബി ജെ പി പ്രവര്‍ത്തകനായ ചാല സി.കെ.പുരത്തെ അജിത്തിന്റെ മകന്‍ തായമ്പള്ളി ഹൗസില്‍ ആകാശിനെയാണ് എസ്.ഐ.വി.ഹാരിസിന്റെ … Read More

പറശിനിക്കടവില്‍ യുവാവ് പുഴയില്‍ ചാടിയതായി സംശയം

പറശിനിക്കടവ് : നണിച്ചേരിക്കടവ് പാലത്തിന്റെ മുകളില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. ഇന്നലെ രാത്രിയാണ് സംഭവം. ആലക്കോട് വായാട്ട്പറമ്പ് സ്വദേശിയായ യുവാവാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. ഇദ്ദേഹത്തിന്റേതെന്നു കരുതുന്ന ബൈക്ക് പുഴക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണ്മാനില്ല.

  ചെറുവത്തൂര്‍: എക്‌സ-റേ ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുന്ന 18 കാരിയെ കാണ്മാനില്ലെന്ന് പരാതി. തൃക്കരിപ്പൂര്‍ നടക്കാവിലെ 18 കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് പിതാവ് പോലിസില്‍ പരാതി നല്‍കി. ചന്തേര പോലീസ് … Read More

കോണ്‍ഗ്രസ് നേതാവ് കെ.രമേശന്‍ യു.ഡി.എഫ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി-

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും നഗരസഭാ ഡെപ്യൂട്ടി ലീഡറുമായ കെ.രമേശന്‍ യു.ഡി.എഫ് പാര്‍ലെന്ററി പാര്‍ട്ടി യോഗം ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് കെ.രമേശന്‍ യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. ഇന്ന് വൈകുന്നേരം … Read More