കണ്ണൂര്‍ റൂറല്‍ ജില്ലയ്ക്ക് വനിതാ പോലീസ് സ്റ്റേഷന്‍ അനുവദിക്കണം:

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി ആവശ്യമായ അംഗബലത്തോടു കൂടി വനിതാ പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സ്വന്തമായി കെട്ടിട സൗകര്യമില്ലാത്ത ചെറുപുഴ പോലീസ് … Read More

ആശുപത്രി കാന്റീനില്‍ തീപിടുത്തം-അഗ്‌നിശമനസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.

പയ്യന്നൂര്‍: സ്വകാര്യ ആശുപത്രിയുടെ കാന്റീനില്‍ തീപിടിച്ചു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം. പയ്യന്നൂര്‍ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ക്യാന്റീനില്‍ ഇന്നലെ രാത്രി 8.45 നാണ് അടുപ്പിന് സമീപത്തായി നിരത്തി വച്ച ഉണങ്ങിയ വിറകുകള്‍ക്ക് തീപിടിച്ചത്. കാന്റീന്‍ അടച്ച് ഉടമസ്ഥര്‍ വീട്ടില്‍ പോയ സമയത്താണ് … Read More

റോഡുകളും പാലങ്ങളും സ്‌ക്കൂള്‍ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളുമാണോ വികസനം.

കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണകാലഘട്ടം വികസനത്തിന്റെ കാലഘട്ടമാണെന്നാണ് പിണറായിയുടെ പാണന്‍മാര്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ പാടിനടക്കുന്നത്. ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം വികസനങ്ങള്‍ നടന്നിട്ടുണ്ട്. നല്ല റോഡുകളും പാലങ്ങളും സ്‌ക്കൂള്‍ കെട്ടിടങ്ങളും ഒക്കെയുണ്ട്. തമിഴ്‌നാടും കര്‍ണാടകയും … Read More

കടയില്‍ നിന്ന് സാധനം കടംവാങ്ങിയ പണത്തിന് ചേദിച്ച കടയുടമക്ക് മര്‍ദ്ദനം-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കടയില്‍ നിന്നും സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയെ കല്ല്‌കൊണ്ട് നെറ്റിയില്‍ അടിച്ചതിന് കേസ്. കുറുമാത്തൂര്‍ ഡയറിയിലെ രാജീവന്റെ(42)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഫിബ്രവരി 22 ന് രാത്രിഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡയറിയിലെ കടയുടമ പുതിയപുരയില്‍ വീട്ടില്‍ പി.അബ്ദുള്‍കലാമിനാണ്(53)പരിക്കേറ്റത്.

മണല്‍കടത്ത്‌ലോറി പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഉപേക്ഷിച്ചു.

തളിപ്പറമ്പ്: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഉപേക്ഷിച്ചു. കെ.എല്‍-18 ഡി-2555 ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ 3.40 നാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ടിപ്പര്‍ലോറി അയ്യന്‍കോവില്‍ കനാല്‍ ജംഗ്ഷന് സമീപംവെച്ച് കൈകാണിച്ച് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് … Read More

തളിപ്പറമ്പില്‍ കാറിന് തീപ്പിടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നു.

തളിപ്പറമ്പ്: കാറില്‍ നിന്ന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ ഒരു കുപ്പി നിറയെ പെട്രോള്‍ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ ടോപ്പ്‌മേറ്റ് ഉരുകിതാഴെ വീണ നിലയിലാണ്. തളിപ്പറമ്പ് പൂക്കോത്ത്‌തെരു സ്വദേശിയും തളിപ്പറമ്പ് … Read More

ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രവാസികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് പദ്ധതി ആവിഷ്‌ക്കരിക്കണം ഡോ.പി.പി.ബാലന്‍

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രവാസികളുടെ സംരംഭക സമ്മേളനം വിളിച്ചു ചേര്‍ത്ത് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് കില മുന്‍ ഡയരക്ടര്‍ ഡോ. പി.പി. ബാലന്‍. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ടൂറിസം വികസനത്തിനും ബ്ലോക്ക് പഞ്ചായത്തുകളും … Read More

ചവനപ്പുഴയിലെ തറമ്മല്‍ നാരായണന്‍(74)നിര്യാതനായി.

കരിമ്പം: ചവനപ്പുഴ ഒറ്റപ്പാലനഗറിലെ റിട്ട.സി.ആര്‍.പി.എഫ് ജീവനക്കാരന്‍ തറമ്മല്‍ നാരായണന്‍(74)നിര്യാതനായി. ഭാര്യ: സാവിത്രി (മഹിളാ പ്രധാന്‍ ഏജന്റ് ). മക്കള്‍:ലീന (കേരള ബാങ്ക്, ആലക്കോട്), ലിനീഷ് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: ഹരിദാസന്‍ (ഏരുവേശ്ശി), ലിജി(പൂമംഗലം). സഹോദരങ്ങള്‍: കരുണാകരന്‍ പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞമ്പു, കണ്ണന്‍, … Read More

പെരിങ്ങോത്ത് ചീട്ടുകളിസംഘം പോലീസ് പിടിയിലായി.

പെരിങ്ങോം: ചീട്ടുകളിസംഘം പോലീസ് പിടിയിലായി. വെള്ളോറ പെരുമ്പടവിലെ അബ്ദുല്‍ മുത്തലിബ്(29), അന്‍വര്‍ ഹുസൈന്‍(34) വെള്ളക്കടവിലെ ലാലെ(22), ആസാലി(32)എന്നിവരെയാണ് വെള്ളോറ കരിപ്പാല്‍റോഡിലെ പാലത്തിന് കീഴില്‍വെച്ച് പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കെ ഇന്നലെ രാത്രി 11.30 ന് പെരിങ്ങോം എസ്.ഐ പി.ജില്‍സ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഡ്രൈവര്‍ … Read More

ഇ.വി.ലളിതക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) യായ്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഓഫീസില്‍നിന്നും വിരമിച്ച എല്‍.ഡി.ക്ളര്‍ക്ക് ഇ.വി.ലളിതക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) രാജരാജേശ്വര യുണിറ്റ് യാത്രയയപ്പ് നല്‍കി. ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാലയില്‍ പി.വി. നാരായണ മാരാരുടെ അദ്ധ്യക്ഷതയില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. എം.ഡി.ഇ.യു ജില്ലാ വൈസ്. … Read More