14 ദിവസത്തിനുള്ളില്‍ നാലാമത്തെ പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ്.

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്. ഇതോടെ, ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 95.20 രൂപയായും പെട്രോള്‍ … Read More

ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ എട്ട് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്.

പെരിങ്ങോം: ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട് സി.പി.എമ്മുകാരുടെ പേരില്‍ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 10 മണിയോടെ ഏറ്റുകുടുക്കയിലാണ് സംഭവം. ആലപ്പടമ്പ് കുണ്ടൂളിലെ ചാലില്‍ വീട്ടില്‍ യു.ശ്രാവണിനാണ്(27)ആക്രമത്തില്‍ പരിക്കേറ്റത്. ഏറ്റുകുടുക്കയില്‍ വെച്ച് ജിഷ്ണു, ശ്രീജിത്ത്, ശരത്, അജിത് എന്നിവരും … Read More

കാറിനുള്ളിൽ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി.

കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിനുള്ളിൽ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് (38) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം … Read More

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മോഷണം.

തളിപ്പറമ്പ്: കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മോഷണം, 16,780 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. ഏപ്രില്‍ 11 ന് വൈകുന്നേരം നാലിനും 13ന് രാവിലെ 9 നും ഇടയിലായിരുന്നു കവര്‍ച്ച. ബി ബ്ലോക്കിലെ ലാബിന്റെ പൂട്ട് തകര്‍ത്ത് ട്രാന്‍സ്‌ഫോര്‍മര്‍, കോപ്പര്‍ വയറുകള്‍, ടൂള്‍സുകള്‍ എന്നിവയാണ് … Read More

തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറിന്റെ വാടക 1000- രൂപ വര്‍ദ്ധിപ്പിച്ചു, ഇനി 4000 രൂപ.

തളിപ്പറമ്പ്: ടൗണ്‍ സ്‌ക്വയറിന്റെ പ്രതിദിന വാടക 6000 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് 1000 രൂപയായി കുറച്ചു. നിലവില്‍ 3000 രൂപയാണ് വാടക. മാര്‍ക്കറ്റില്‍ പരിശോധയ്ക്ക് എത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ അക്രമിച്ച സംഭവത്തില്‍ നിയമ പ്രകാരമുള്ള നടപടികളുമായി … Read More

ദുബൈ തളിപ്പറമ്പ് മുനിസിപ്പല്‍ കെ.എം.സി.സി ഈദ് ഹദിയ; 125 പേര്‍ക്ക് പുത്തന്‍ വസ്ത്രങ്ങളും സമ്മാനങ്ങളും നല്‍കി

തളിപ്പറമ്പ്: ബലി പെരുന്നാളിാടനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭ പരിധിയിലെ അര്‍ഹതപ്പെട്ട 125 പേര്‍ക്ക് ദുബൈ കെഎംസിസിയുടെ ഈദ് ഹദിയ നല്‍കി. മുനിസിപ്പല്‍ കെ.എം.സി.സി പ്രസിഡന്റ് കെ.കെ.ഷബീറിന്റെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് നഗരസഭ ചെയപേഴ്‌സണ്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ … Read More

വാട്ടര്‍പ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിന് തീപിടിത്തം; വന്‍ അപകടം ഒഴിവായി

പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്‌സിഐ ഗോഡൗണിന് സമീപത്തെ മണക്കാടി എന്ന സ്ഥലത്ത് വാട്ടര്‍പ്രൂഫിങ് ജോലിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ വന്‍ ദുരന്തം ഒഴിവായി. സുഷമ എന്നവരുടെ വീടിന്റെ ടെറസില്‍ ബര്‍ജര്‍ ഹോം ഷീല്‍ഡിന്റെ പ്രോ ഷീല്‍ഡ് ബിറ്റുമിനസ് വാട്ടര്‍പ്രൂഫിങ് ഷീറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം. ഉയര്‍ന്ന … Read More

കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2025 വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കലണ്ടര്‍ വര്‍ഷമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അക്കാദമിയുടെവെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിത മാതൃകയില്‍ വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ കലാരംഗത്തെ പരിചയം തെളിയിക്കുന്നതിനായി തദ്ദേശ സ്വയംഭരണസ്ഥാപന അധികാരിയുടെ … Read More

റോട്ടറി ക്ലബ്ബ് പയ്യന്നൂരില്‍ തൊഴില്‍രഹിതരായ യുവതികള്‍ക്ക് 10 പിങ്ക് ഓട്ടോറിക്ഷകള്‍ നല്‍കുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ റോട്ടറിക്ലബ്ബും സാംപിയാജിയോയും സംയുക്തമായി നിര്‍ദ്ധനരും തൊഴില്‍രഹിതരുമായ 10 സ്ത്രീകള്‍ക്ക് പിങ്ക് ഓട്ടോറിക്ഷ നല്‍കുന്നു. വിലയുടെ ആദ്യഗഡുവായ 15% വരുന്ന (50,000/ രൂപവരെ) പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും സാം പിയാജിയോയുമായി ചേര്‍ന്ന് നല്‍കുന്നതാണ്. സാംപിയാജിയോയുടെ ഡീസല്‍, സിഎന്‍.ജി, വൈദ്യുതി എന്നിവകൊണ്ട് … Read More

മധ്യവയസ്‌ക്കനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മന്ന-പാലകുളങ്ങര റോഡിലെ മേച്ചോത്ത് പുതിയപുരയില്‍ വീട്ടില്‍ സൈനുല്‍ ആബിദീന്‍(50)നെയാണ് മെയ്-5 ന് രാവിലെ 9.39 ന് വീട്ടില്‍ നിന്ന് പോയശേഷം കാണാതായതെന്നാണ് പരാതി. ഭാര്യ എം.സുമയ്യയുടെ പരാതിയില്‍ കേസെടുത്ത തളിപ്പറമ്പ് പോലീസ് … Read More