മധ്യവയസ്‌ക്കനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മന്ന-പാലകുളങ്ങര റോഡിലെ മേച്ചോത്ത് പുതിയപുരയില്‍ വീട്ടില്‍ സൈനുല്‍ ആബിദീന്‍(50)നെയാണ് മെയ്-5 ന് രാവിലെ 9.39 ന് വീട്ടില്‍ നിന്ന് പോയശേഷം കാണാതായതെന്നാണ് പരാതി. ഭാര്യ എം.സുമയ്യയുടെ പരാതിയില്‍ കേസെടുത്ത തളിപ്പറമ്പ് പോലീസ് … Read More

പ്രവാസശ്രീ മിഷന്‍ രൂപീകരിക്കണം: പ്രവാസി ലീഗ്

കണ്ണൂര്‍: പ്രവാസി പുനരധിവാസം കാര്യക്ഷമമായി നടപ്പാക്കണമെന്നും പ്രവാസി പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും പ്രവാസിലീഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. തിരിച്ചുവന്ന പ്രവാസികളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി കുടുംബശ്രീ മോഡലില്‍ പ്രവാസിശ്രീ മിഷന്‍ രൂപീകരിക്കണമെന്ന് പ്രമേയം മുഖേന സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രവാസികളുടെ ന്യായമായ … Read More

മുത്തലാഖ് ചൊല്ലിയതിനും ബ്ലഡ്കാന്‍സര്‍ രോഗിയായ ഭാര്യയെ  മാനസികമായി പീഡിപ്പിച്ചതിനും ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ബ്ലഡ് കാന്‍സര്‍ രോഗിയായ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിനും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുഷ്പഗിരി കൃസ്ത്യന്‍ പള്ളിക്ക് സമീപത്തെ സുബൈദ മന്‍സിലില്‍ കെ.ഖദീജയുടെ(32)പരാതിയിലാണ് കേസ്. ഭര്‍ത്താവ് മാടായി പുതിയങ്ങാടിയിലെ സമീര്‍ … Read More

നഗരസൗന്ദര്യവാദികള്‍ വായതുറക്കണം മറുപടി പറയണം, പൊതുപണമാണ്

തളിപ്പറമ്പ്: മല എലിയെ പ്രസവിച്ചത് കാണണമെങ്കില്‍ തളിപ്പറമ്പ് ചിറവക്ക് ജംഗ്ഷനില്‍ വന്നാല്‍ മതി. നഗരസൗന്ദര്യവാദികള്‍ തളിപ്പറമ്പിന്റെ മുഖം സുന്ദരമാക്കാനായി പൊളിച്ചുമാറ്റിയ മനോഹരമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് നിര്‍മ്മിച്ച പുതിയ ഷെല്‍ട്ടര്‍ കണ്ടാല്‍ ഇതിന് ഉത്തരംകിട്ടും. 2024 നവംബര്‍ 24 … Read More

തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍-പി.ബി.മനോജ് പ്രസിഡന്റ്, സക്കരിയ്യ കായക്കൂല്‍ സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പാനലിന് സമ്പൂര്‍ണ വിജയം. 2026-27 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലേക്കും ഒറ്റ പാനലില്‍ നിന്നും മത്സരിച്ചവര്‍ വിജയിക്കുന്നത്. ഭാരവാഹികളായി പി.ബി.മനോജ് (പ്രസിഡന്റ്), കെ.ഷീമ (വൈസ് … Read More

ഓട്ടോറിക്ഷ ഡ്രൈവര്‍ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: ഓട്ടോറിക്ഷ ഡ്രൈവറെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുയ്യം അടുക്കത്ത് താമസിക്കുന്ന തട്ടാന്‍ വളപ്പില്‍ ടി.വി.ഉബൈദ്(47)ആണ് മരിച്ചത്. തളിപ്പറമ്പ് ഏഴാംമൈലില്‍ ഓട്ടോഡ്രൈവറാണ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീടിന് പുറകിലെ റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍മരത്തില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. … Read More

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്-പേരാവൂര്‍ സ്വദേശിക്ക് 53,83,427 രൂപ നഷ്ടമായി.

തളിപ്പറമ്പ്: വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, പേരാവൂര്‍ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്ടപ്പെട്ടു. പേരാവൂര്‍ പെരുന്തോടിയിലെ പലേരി വീട്ടില്‍ പി.ഗിരീഷിന്റെ(48)പരാതിയില്‍ നാലുപേര്‍ക്കെതിരെ കണ്ണൂര്‍ റൂറല്‍ ജില്ലാ സൈബര്‍ക്രൈം പോലീസ് കേസെടുത്തു. രവികുമാര്‍, പാര്‍വതി, ഇസ്രായേലി കമ്പനിയായ ഇടോറോ, ലോകനാഥന്‍ എന്നിവരുടെ … Read More

ബൈക്കോടിച്ച് കുട്ടി, ആര്‍.സി ഉടമക്കെതിരെ പോലീസ് കേസ്

കുടിയാന്‍മല: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഇപ്പോള്‍ മാടത്തില്‍ താമസക്കാരനായ ആറളം കീഴ്പ്പള്ളി അത്തിക്കല്‍ വെളിമാനത്തെ ഇല്ലിപ്പറമ്പില്‍ വീട്ടില്‍ ജെയിംസ് അഗസ്റ്റിന്റെ(48)പേരിലാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം നാലിന് കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍ വാഹനപരിശോധനക്കിടയിലാണ് ചെമ്പേരി ബസ്റ്റാന്റ് … Read More

യുവതിക്ക് ശാരീകിക മാനസിക പീഡനം- ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്‌

പരിയാരം: ഭര്‍ത്താവും ബന്ധുവായ യുവതിയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു, പരിയാരം ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ പ്രിയ നിവാസില്‍ എ.പ്രിയയുടെ(27)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പരിയാരം തിരുവട്ടൂര്‍ പുളിയൂലിലെ മടക്കര വീട്ടില്‍ അനൂപ് പാണക്കാകന്‍(39), ബന്ധു അനില(37) എന്നിവര്‍ക്കെതിരെയാണ് … Read More

കുടിവെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞു, പരിഹാരം അകലെ

തളിപ്പറമ്പ്: സൗന്ദര്യവല്‍ക്കരണ വികസനം കാരണം വാട്ടര്‍ അതോറിറ്റി പൈപ്പ്‌ലൈന്‍ പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് ആഴ്ച്ചകളാളായിട്ടും നടപടിയില്ല. ദേശീയപാതയില്‍ തളിപ്പറമ്പ് ചിറവക്കിലാണ് വെള്ളം പൊട്ടിയൊഴുകി റോഡില്‍ പരക്കുന്നത്. നാട്ടുകാര്‍ നിരവധി തവണ വാട്ടര്‍ അതോറിറ്റിക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും സ്ഥലത്ത് വന്ന നോക്കാന്‍ പോലും തയ്യാറായില്ലെന്നാണ് … Read More