മോറാഴ വീവേര്‍സിന് സമീപത്തെഎം.വി. പ്രഭാകരന്‍ (65) നിര്യാതനായി.

മോറാഴ: മോറാഴ വീവേര്‍സിന് സമീപത്തെഎം.വി. പ്രഭാകരന്‍ (65) നിര്യാതനായി. പരേതരായ എം.കൃഷ്ണന്‍ നമ്പ്യാര്‍-അമ്മു അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ എന്‍.വി. രതി. മക്കള്‍: അശ്വതി, അളക( ഇരുവരും ബാംഗളൂരു). മരുമക്കള്‍: മിഥുന്‍, ആദര്‍ശ്( ബംഗളൂരു). സഹോദരങ്ങള്‍: രാമചന്ദ്രന്‍ (റിട്ട. കൃഷി വകുപ്പ് … Read More

ആര്‍.എസ്.എസ്. നേതാവ് തലോറയിലെ കെ.പി.വിനോദ്കുമാര്‍ നിര്യാതനായി

തളിപ്പറമ്പ്: ആര്‍.എസ്.എസ്. നേതാവ് തലോറയിലെ കെ.പി.വിനോദ്കുമാര്‍ നിര്യാതനായി. ശവസംസ്‌ക്കാരം നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.

സ്‌ക്കൂളില്‍കയറി അക്രമംകാട്ടിയ യുവാക്കള്‍ റിമാന്‍ഡില്‍

പരിയാരം: സ്‌ക്കൂളില്‍ കയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പോലീസ് ഇന്നലെ അറസറ്റ് ചെയ്തത്. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി … Read More

പി.വി.രാജീവന്റെ തമ്പുരാന്‍ ലോട്ടറിയില്‍ ധനലക്ഷ്മിയുടെ കടാക്ഷം, ഒരുകോടി സമ്മാനം.

തളിപ്പറമ്പ്: ഇന്ന് നറുക്കെടുത്ത ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തളിപ്പറമ്പിലെ പി.വി.രാജീവന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന്‍ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിന് ലഭിച്ചു. DP-103715 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. തളിപ്പറമ്പ് കോര്‍ട്ട്‌റോഡ്, നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സ്, നാഷണല്‍ … Read More

വ്യാപാരിയുടെ സത്യസന്ധതക്ക് സംഘടനയുടെ ആദരം. വീ ടെക്‌സ് ടെക്‌സ്റ്റൈല്‍ ഉടമ ഷബീര്‍ ഇസ്മായിലിനെയാണ് ആദരിച്ചത്.

തളിപ്പറമ്പ്: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് നല്‍കി വ്യാപാരി ഷബീര്‍ ഇസ്മായില്‍ മാതൃകയായി. തളിപ്പറമ്പ് നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ചൊറുക്കളയിലെ ഒരു കുടുംബത്തിലെ അംഗത്തിന്റെ സ്വര്‍ണ്ണ കൈചെയിന്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് സമൂഹമാധ്യമത്തില്‍ സന്ദേശം നല്‍കിയപ്പോള്‍ … Read More

കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ഇന്ന് രാവിലെ മരിച്ചത്. മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ … Read More

ദേശീയപാതയിലെ ദുരന്തങ്ങള്‍-രണ്ടാം വയല്‍കിളിസമരം വരുന്നു–

തളിപ്പറമ്പ്: രണ്ടാം വയല്‍ക്കിളി സമരവുമായി ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. ഇതിന്റെ തുടക്കമായി നാളെ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥും കണ്‍വീനല്‍ നോബിള്‍ പൈകടയും അറിയിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ‘വയല്‍ക്കിളികള്‍’ … Read More

മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം കൃഷ്ണാലയത്തില്‍ റിട്ട. അദ്ധ്യാപിക എന്‍.കെ.ലക്ഷ്മി (കമല-80) നിര്യാതയായി

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് സമീപം കൃഷ്ണാലയത്തില്‍ റിട്ട. അദ്ധ്യാപിക എന്‍.കെ.ലക്ഷ്മി (കമല-80) നിര്യാതയായി. കടമ്പൂര് നോര്‍ത്ത് യു.പി.സ്‌ക്കൂള്‍, കടമ്പൂര്‍ എല്‍.പി.സ്‌ക്കൂള്‍, കുറ്റിക്കകം എല്‍.പി. സ്‌ക്കൂള്‍ അദ്ധ്യാപികയായിരുന്നു. ഭര്‍ത്താവ്: പരേതനായ കുണ്ടിലേക്കണ്ടി കൃഷ്ണന്‍. മക്കള്‍: എന്‍.കെ. ഉഷ (റിട്ട.അദ്ധ്യാപിക, കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി … Read More

നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.

പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.  കടന്നപ്പള്ളി കള്ളക്കാംതോട്ടിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ കെ.വി.സന്തോഷിനെയാണ്(42 പരിയാരം എസ്.ഐ സി.സനീതിന്റെ നേതൃത്വത്തില്‍ ഉച്ചയോടെ കടന്നപ്പള്ളിയില്‍ വെച്ച് പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 11.30 നാണ് കടന്നപ്പള്ളി കള്ളക്കാംതോട് … Read More

യാത്രക്കാരുടെ അടിയന്തിര ശ്രെദ്ധയ്ക്ക്

ചുഴലി: ചുഴലി-ചെങ്ങളായി റോഡില്‍ പനംങ്കുന്ന് കയറ്റത്തില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. റോഡ് പോലീസ് പൂര്‍ണ്ണമായും അടച്ചിട്ടു. വാഹനഗതാഗതം സാധ്യമല്ല. യാത്രക്കാര്‍ ശ്രദ്ധിക്കുക.