നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു.

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ഗുരുതരമായിരുന്നു. നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ … Read More

ഹോട്ടലിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ കേസെടുത്തു.

തളിപ്പറമ്പ്: ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ കാര്‍ റിവേഴ്‌സ് എടുക്കവെ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കെ.എല്‍.58 ഡബ്ല്യു-342 കാര്‍ ഡ്രൈവറുടെ പേരിലാണ് കേസ്. ഇക്കഴിഞ്ഞ ജൂലൈ-14 ന് വൈകുന്നേരം 6.20 നായിരുന്നു സംഭവം. കപ്പാലത്തെ കരീംസ് ഹോട്ടലില്‍ … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണം: എസ്.ഡി.പി.ഐ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പട്ട് എസ്ഡിപിഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ദിവസേന നൂറ് കണക്കിന് സാധാരണക്കാരായ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നു വിതരണം താമസിക്കുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഫാര്‍മസിയില്‍ … Read More

വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു.

മട്ടന്നൂര്‍:നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി റിയാസ് മന്‍സില്‍ നവാസ് (40), മകന്‍ യാസീന്‍ (7) എന്നിവരാണ് മരണപെട്ടത്. നവാസിന്റെ ഭാര്യ ഹസീറ, മക്കളായ റിസാന്‍,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴശിയില്‍ വിവാഹത്തില്‍ … Read More

കുര്‍ബാന്‍ അലി കുറുമാത്തൂരില്‍ ബ്രൗണ്‍ഷുഗറുമായി പിടിയില്‍.

തളിപ്പറമ്പ്: ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി അറസ്റ്റില്‍. കുറുമാത്തൂര്‍ പഴയ ഐ.ടി.ഐ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുര്‍ബാന്‍ അലി(23)നെയാണ് ഇന്നലെ വൈകുന്നേരം 6.15 ന് 0.09 ഗ്രാം ബ്രൗണ്‍ഷുഗറുമായി പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ്ടീം തളിപ്പറമ്പ് … Read More

പൂവ്വത്ത് കുട്ടിഡ്രൈവര്‍ പിടിയില്‍ രക്ഷിതാവിന് പിഴ-55,000 രൂപ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് ആര്‍.സി.ഉടമയായ രക്ഷിതാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പന്നിയൂര്‍ മദീനപള്ളിയിലെ പാറോട്ടകത്ത് വീട്ടില്‍ പി.നൂറുദ്ദീന്റെ(43)പേരിലാണ് കേസ്. ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കാനുള്ള പുതിയ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് ഉച്ചക്ക് 12.30 ന് … Read More

ആരോഗ്യവകുപ്പ് അധികൃതര്‍ വെള്ളം ശേഖരിച്ചു, പരിശോധനാഫലം വരുന്നതുവരെ കാരക്കുണ്ടിലേക്ക് പ്രവേശനമില്ല.

പരിയാരം: അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച കുട്ടി കുളിച്ച കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേത് ഉള്‍പ്പടെ മൂന്നിടങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കായി വെള്ളം ശേഖരിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ കുട്ടി രക്ഷിതാക്കളോടൊപ്പം കുളിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിലെ പഴയ കുളം, കുട്ടിയുടെ വീട്ടിലെ … Read More

മാനസിക വൈകല്യമുള്ള 12 കാരിയെ ബലാല്‍സംഗം ചെയ്ത നടുവില്‍ സ്വദേശിക്ക് മരണം വരെ ജയില്‍

തളിപ്പറമ്പ്: മാനസിക വെല്ലുവിളി നേരിടുന്ന 12 വയസുകാരിയായ കൂട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച നടുവില്‍ സ്വദേശിക്ക് ഇരട്ട ജീവപര്യന്തവും 60 വര്‍ഷം കഠിനതടവും മൂന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ ആക്കാട്ടെയില്‍ അലോഷ്യസ് എന്ന ജോസിനെയാണ്(65) തളിപ്പറമ്പ് … Read More

അനുവദിച്ച പണം തീര്‍ന്നു-ഹൈടെക് ജില്ലാ ജയിലിന്റെ പണി പാതിവഴിയില്‍ നിന്നു.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: അനുവദിച്ച പണം തീര്‍ന്നു, ഹൈടെക് ജില്ലാ ജയിലിന്റെ നിര്‍മ്മാണം മുടങ്ങി. പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജില്‍ കാഞ്ഞിരങ്ങാട്ട് നിര്‍മ്മിക്കുന്ന ജയിലിനായി ഇതേവരെ 11.03 കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി ചെലവഴിച്ചത്. ചുറ്റുമതിലും കെട്ടിടങ്ങളുടെ ഒന്നാംനിലകളും മാത്രമാണ് ഇതേവരെ പൂര്‍ത്തീകരിച്ചത്. … Read More

മുട്ട കട്ടത് ഞാനാണെന്ന് മാട്ടൂല്‍ ജോസ്.

കണ്ണൂര്‍: ‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയില്‍ ഒരു ശരി ചിഹ്നവും… പലതരത്തിലുള്ള കള്ളന്‍മാരുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും കവര്‍ച്ചയ്ക്ക് പിന്നാലെ ഡയറിയില്‍ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കള്‍ അധികമുണ്ടാകില്ല. സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന … Read More