പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ് (79) നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ് (79) നിര്യാതയായി. ശവസംസ്‌ക്കാര കര്‍മ്മങ്ങള്‍ നാളെ (വെള്ളി 22.03.2024) രാവിലെ 09.30 ന് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. … Read More

രാമകൃഷ്ണന്‍മാര്‍ കൂടിപ്പിരിഞ്ഞു-തൃച്ചംബരം ഉല്‍സവം സമാപിച്ചു.

തളിപ്പറമ്പ്: രണ്ടാഴ്ച നീണ്ടു നിന്ന തൃച്ചംബരം ക്ഷേത്ര ഉത്സവം ഇന്ന് വൈകുന്നേരം നടന്ന ഭക്തി നിര്‍ഭരമായ കൂടിപ്പിരിയലോടെ സമാപിച്ചു. കൊടും ചൂടിനെ പോലും വകവയ്ക്കാതെ ഭക്തജനലക്ഷങ്ങള്‍ വടക്കന്‍ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഒഴുകുകയായിരുന്നു .രാമകൃഷ്ണലീലയുടെ ഐതിഹ്യം വിളിച്ചോതുന്നതാണ് തൃച്ചംബരം … Read More

ആയിരങ്ങള്‍ക്ക് ദാഹജലം പകര്‍ന്ന് ജയ്ഹിന്ദിന്റെ തണ്ണീര്‍പന്തല്‍.

തളിപ്പറമ്പ്: കനത്ത ചൂടില്‍ ആയിരങ്ങളുടെ ദാഹമകറ്റി ജയ്ഹിന്ദിന്റെ തണ്ണീര്‍പന്തല്‍. തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം കൂടിപ്പിരിയല്‍ ഉല്‍സവത്തോടനുനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി തണ്ണീര്‍പന്തലൊരുക്കിയത്. മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും തണ്ണിമത്തന്‍ ജ്യൂസ് വിതരണം ചെയ്തു. തളിപ്പറമ്പ സര്‍വ്വിസ് സഹകരണ … Read More

രഹസ്യം പുറത്തായിട്ട് 55 വര്‍ഷം.

കെ.പി.കൊട്ടാരക്കര കഥ, തിരക്കഥ, സംഭാഷണം എഴുതി ഗണേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയാണ് രഹസ്യം. 1969 മാര്‍ച്ച് 20 ന് 55 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ പ്രേംനസീര്‍, കെ.പി.ഉമ്മര്‍, … Read More

തലശേരിയില്‍ ആയുധധാരികളായി എത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ ബന്ദിയാക്കി കവര്‍ച്ച നടത്തി.

തലശ്ശേരി:ആയുധധാരികളായ രണ്ടംഗ സംഘം വീട്ടമ്മയെ ബന്ദിയാക്കി കവര്‍ച്ച നടത്തി. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചിറക്കര കെ.ടി.പി. മുക്കിലെ ചെറുവക്കര വീട്ടില്‍ അഫ്‌സത്തിന്റെ ഫിഫാസ് എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ വീട്ടില്‍ അഫ്‌സത്തും, മകള്‍ അന്‍സിനയും, മകളുമാണ് താമസിച്ചു വരുന്നത്. റംസാന്‍ … Read More

എന്ന് നിന്റെ മൊയ്തീന്റെ അഭിനയത്തിന് 43 തികയുന്നു.

എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലെ നായകന്‍ ബി.പി.മൊയ്തീന്‍ നിര്‍മ്മിച്ച സിനിമയാണ് അഭിനയം. 1981 മാര്‍ച്ച് 20 ന് റിലീസ് ചെയ്ത സിനിമക്ക് ഇന്നേക്ക് 43 വയസാവുന്നു. സിനിമയിലെ ഡ്യൂപ്പുകളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജയന്‍, വിധുബാല, അടൂര്‍ഭാസി, പ്രതാപചന്ദ്രന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, … Read More

മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പുതിയ പ്രതിവാര ട്രെയിന്‍.

കണ്ണൂര്‍: കേരളത്തിലൂടെ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ. മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സര്‍വീസാണ് പുതുതായി പ്രഖ്യാപിച്ചത്. പ്രതിവാര എക്‌സ്പ്രസായാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. പഴനി, മധുര, ഏര്‍വാഡി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതാണ് പുതിയ ട്രെയിന്‍. സര്‍വീസ് തുടങ്ങുന്ന തീയതി … Read More

കണ്ണൂരില്‍ ഇത്തവണ എം.വി.ജയരാജന്‍ വിജയിക്കുമെന്ന് മാതൃഭൂമി അഭിപ്രായ സര്‍വേ

തിരുവനന്തപുരം: കണ്ണൂരില്‍ ഇത്തവണ എം.വി.ജയരാജന്‍ വിജയിക്കുമെന്ന് മാതൃഭൂമി അഭിപ്രായ സര്‍വേ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് സര്‍വേ സൂചന നല്‍കുന്നു. മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സര്‍വ്വേ ഫലത്തിലാണിത്. ഫലം പ്രവചിച്ച തിരുവനന്തപുരം, കാസര്‍കോട്, ആറ്റിങ്ങല്‍, ചാലക്കുടി, … Read More

ശ്രീരാമരഥം തിരുവനന്തപുരത്തുനിന്നും കൊല്ലൂരിലേക്ക് പുറപ്പെട്ടു-22 ന് യാത്ര ആരംഭിക്കും.

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2024-ലെ ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും അനന്തപുരിയിലെ പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെത്തി(മാര്‍ച്ച് 19 ന് രാവിലെ 9.15ന്) നാളികേരമുടച്ച് കൊല്ലൂരിലേക്ക് തിരിച്ചു. പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രം മാനേജര്‍ വി.ഉണ്ണിക്കൃഷ്ണന്‍ … Read More

അടിമാലിയില്‍ വിനോദസഞ്ചാരികളുടെ വാന്‍ മറിഞ്ഞ് 3 പേര്‍ മരിച്ചു.

മൂന്നാര്‍:അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ … Read More