പെരുമാറ്റചട്ട ലംഘനം: നിരീക്ഷണത്തിന് 24 മണിക്കൂര്‍ കാള്‍ സെന്റര്‍

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ ആരംഭിച്ചു. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് … Read More

മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബ്ബില്‍-

കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഇരുന്നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമെന്ന നേട്ടത്തിലെത്തി മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. മലയാളത്തിന് പുറമെ തമിഴ്നാട് അടക്കമുളള മറ്റ് സംസ്ഥാനങ്ങളിലും മികച്ച കയ്യടിയാണ് … Read More

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ചു.

തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത്(28) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സുജിത്തിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് … Read More

ജപ്തിഭീഷണി:പോലീസില്‍ ഫോണ്‍ ചെയ്തറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

പരിയാരം: ജപ്തിഭീഷണിയെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കുളങ്ങോട് സ്വദേശി ആര്യങ്കൊമ്പില്‍ ഷനോജ്(40)ആണ് മരിച്ചത്. പ്രവാസിയായിരുന്ന ഷനോജ് കോവിഡ് സമയത്താണ് നാട്ടിലെത്തിയത്. വിദേശത്ത് ജോലിയിരിക്കെ കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, പരിയാരം … Read More

വാരണാസി കൃഷ്ണന്‍ നമ്പൂതിരി നിര്യാതനായി.

ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 ന് ചെറുതാഴം യോഗക്ഷേമസഭ ശ്മശാനത്തില്‍. പിലാത്തറ:കുളപ്പുറത്ത് വാരണാസി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി (ഗുരുസ്വാമി-74) നിര്യാതനായി. റിട്ട. പഞ്ചായത്ത് ക്ലാര്‍ക്ക് ആയിരുന്നു. ഭാര്യ: ദേവകി അന്തര്‍ജനം. മക്കള്‍: വി.ആശ, ജയന്‍ വാരണാസി (തളിപ്പറമ്പ് നഗരസഭ), വിജയന്‍ … Read More

വി.വി.കുഞ്ഞിപ്പാര്‍വ്വതി അമ്മ നിര്യാതയായി.

സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ വി.വി.വിജയന്റെ അമ്മയാണ്. പരിയാരം: മേലതിയടത്തെ വടക്കന്മാര് വീട്ടില്‍ കുഞ്ഞിപ്പാര്‍വ്വതിയമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമ്പക്കര ഗോവിന്ദന്‍ നായര്‍. മകന്‍: റിട്ട. മുനിസിപ്പല്‍ ലൈബ്രേറിയന്‍ വി.വി.വിജയന്‍ (ജന. സെക്രട്ടറി, മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, ജില്ലാ സെക്രട്ടറി മാനവസംസ്കൃതി). … Read More

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ നോട്ടീസ് വിതരണം സി.പി.എം തടഞ്ഞതായി പരാതി.

തളിപ്പറമ്പ്: എന്‍.ഡി.എ സ്ഥാനര്‍ത്ഥിയുടെ അഭ്യര്‍ത്ഥന നോട്ടീസ് വിതരണം സി.പി.എം തടഞ്ഞതായി പരാതി. ഇന്ന് വൈകീട്ട് മാവിച്ചേരിയില്‍ സമ്പര്‍ക്കം ചെയ്യുകയായിരുന്ന ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസ്, ഏരിയ പ്രസിഡന്റ് വി.പി.കുഞ്ഞിരാമന്‍ എന്നിവരെ സി പി എം പഞ്ചായത്ത് മെമ്പര്‍ … Read More

ഇന്നത്തെ ഡോക്ടര്‍മാരെ വിശ്വസിക്കാനാവില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

പരിയാരം: ഇന്നത്തെ ഡോക്ടര്‍മാരെ വിശ്വസിക്കാനാവില്ലെന്ന് പ്രമുഖ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. നിരവധി ഡോക്ടര്‍മാര്‍ വേദിയിലും സദസിലും ഇരിക്കവെയാണ് കാനായിയുടെ രൂക്ഷ വിമര്‍ശനം. പണം മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് ഇന്ന് മുഖ്യമെന്നും, ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്ന സാധാരണക്കാരും പാവപ്പെട്ടവരും ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണെന്നും കാനായി … Read More

ഹിപ്പോക്രാറ്റസിന്റെ ശില്പം ഒരു ഓര്‍മ്മയും ഓര്‍മ്മപ്പെടുത്തലും-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ കുറിപ്പ്.

ഇന്നലെ അനാച്ഛാദനം ചെയ്യപ്പെട്ട കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ ഹിപ്പോക്രാറ്റസ് ശില്‍പ്പത്തെക്കുറിച്ചും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസിനെക്കുറിച്ചും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ കുറിപ്പ്. ചരിത്രം, കേവലം മഹാന്മാരായ വ്യക്തികളുടെ മാത്രം കഥയല്ല; എങ്കിലും മാനവചരിത്രത്തില്‍, പ്രതിസന്ധി ഘട്ടങ്ങളിലും … Read More

ഭൂമിക്കടിയിലെ രഹസ്യഅറയില്‍ മദ്യശേഖരം: യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹിമദ്യം എക്‌സൈസ് പിടിച്ചെടുത്തു, യുവാവ് അറസ്റ്റില്‍. മടക്കാംപൊയില്‍ സ്വദേശി പി.നന്ദു(28) ആണ് പിടിയിലായത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ … Read More