പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: വെള്ളിക്കീലിലെ നൗഷാദ(40)നെ വെള്ളിക്കീല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ:സുലൈഖ. മക്കള്‍: ഹവ്വ, ഫാത്തിമ, ഉസൈറ. പുഞ്ചവയല്‍ സ്വദേശിയാണ്. മൃതദേഹം വെള്ളിക്കൂല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.    

11 കൃഷിഭവനുകളില്‍ നാളെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാര്‍ മാത്രം — ഉദ്യോഗസ്ഥര്‍ക്ക് തളിപ്പറമ്പ് എ.ഡി.ഓഫീസില്‍ ഓണാഘോഷം.

തളിപ്പറമ്പ്: കൃഷിഭവനുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ മാത്രം ഡ്യൂട്ടിയേല്‍പ്പിച്ച് നാളെ തളിപ്പറമ്പ് അസി ഡയരരക്ടര്‍ ഓഫീസില്‍ മര്‌റ് ജീവനക്കാര്‍ ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കാനുള്ള നീക്കം വിവാദമായി. തളിപ്പറമ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അസി.ഡയരക്ടര്‍ ഓഫീസിലാണ് 11 കൃഷിഭവനിലെ ജീവനക്കാര്‍ ഒത്തുചേര്‍ന്ന് … Read More

മെഡിക്കല്‍ കോളേജില്‍ നാളത്തെ ഒ.പി ബഹിഷ്‌ക്കരണം മാറ്റിവെച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ നടത്താനിരുന്ന ഒ.പി ബഹിഷ്‌ക്കരണസമരം മാറ്റിവെച്ചതായി ആംസ്റ്റ ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ പേ സ്‌ളിപ് തിങ്കളാഴ്ച്ച മുതല്‍ ലഭിച്ചുതുടങ്ങുമെന്ന ആരോഗ്യവകുപ്പു മന്ത്രിയുടെയും എം.വിജിന്‍ എംഎല്‍എയുടെയും ഉറപ്പിന്‍മേലാണ് സമരം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. … Read More

വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയെ പോലീസ് പിടികൂടി.

തളിപ്പറമ്പ്: വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയെ പോലീസ് പിടികൂടി. പടപ്പേങ്ങാട്ടെ പട്ടുവംവളപ്പില്‍ മന്‍സൂര്‍(40) ആണ് ഇന്ന് രാവിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നേരത്തെ മക്കുമരുന്ന് കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ പൊതുവെ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന ആളാണെന്ന് … Read More

സഹോദരന്റെ വഴിയെ മഹേഷും-യുവാവ് തൂങ്ങിമരിച്ചു.

കടന്നപ്പള്ളി: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറെകരയിലെ ഇടവന്‍ തോട്ടപ്രത്ത് രാഘവന്‍-വിമല ദമ്പതികളുടെ മകന്‍ പി.കെ.മഹേഷ( 32)നെയാണ് ഇന്നലെ രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ശവസംസ്‌കാരം ഇന്ന് (ഞായറാഴ്ച്ച) ഉച്ചയ്ക്ക് 12-മണിക്ക് സമുദായ ശ്മശാനത്തില്‍. മഹേഷിന്റെ സഹോദരന്‍ സജേഷ് … Read More

നാളെ(ആഗസ്ത്-21) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഒ.പി.ബഹിഷ്‌ക്കരിക്കും.

പരിയാരം: നാളെ ആരും ഒ.പി.പരിശോധനക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് വരേണ്ട, ആറ് മാസമായിശമ്പളം ലഭിക്കാത്ത ഡോക്ടര്‍മാര്‍ നാളെ(ആഗ്‌സ്ത്-21 )രണ്ട് മണിക്കൂര്‍ നേരം ഒ.പി.ബഹിഷ്‌ക്കരിച്ച് സമരം നടത്തും. ഡോക്ടര്‍മാരോട് അനുഭാവം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്‌ക്കരിക്കും. പ്രശ്‌നത്തിന് പരിഹാരം കാണാത്തപക്ഷം തിരുവോണനാളില്‍ പട്ടിണിസമരം … Read More

സി.ഐ.ഡി സിനിമകളുടെ തമ്പുരാന്‍ വേണു-രാത്രിയിലെ യാത്രക്കാര്‍-@47.

        മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ ജനകീയമാക്കിയ സംവിധായകനാണ് വേണു. ഡിറ്റക്ടീവ് 909 കേരളത്തില്‍, സി.ഐ.ഡി.നസീര്‍, ടാക്‌സികാര്‍, പ്രേതങ്ങളുടെ താഴ്‌വര, രാത്രിയിലെ യാത്രക്കാര്‍, ആള്‍മാറാട്ടം എന്നീ കുറ്റാന്വേഷണചിത്രങ്ങള്‍ ഒരുക്കിയ വേണു സംവിധാനം ചെയ്ത 19 സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. വേണു … Read More

പി.കൃഷ്ണപിള്ളയുടെ 75-ാം ചരമവാര്‍ഷികദിനം ആചരിച്ച് സി.പി.ഐ.

തളിപ്പറമ്പ്: സി.പി.ഐ.സ്ഥാപക സംസ്ഥാന സെക്രട്ടെരി പി. കൃഷ്ണപിള്ളയുടെ 75-ാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ … Read More

രവീന്ദ്രജയിന്‍-ആശാ ഭോസ്‌ളെ-ഹേമലത-ആദ്യമായി മലയാളത്തില്‍. സുജാത-@46.

  നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ഒരു സിനിമയാണ് 1977 ആഗസ്ത്-19 ന് റിലീസ് ചെയ്ത ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ സിനിമയായ സുജാത. ആശാഭോസ്ലേ, ഹേമലത എന്നീ ഹിന്ദി ഗായികമാരേയും രവീന്ദ്രജയില്‍ എന്ന സംഗീതസംവിധായകനെയും മലയാളത്തിന് പരിചയപ്പെടുത്തിയ സിനിമ. പ്രേംനസീര്‍, എം.ജി.സോമന്‍, ജയഭാരതി, … Read More

ഉദ്ഘാടനം ഗംഭീരം, പക്ഷെ, ലിഫ്റ്റ് ഇനിയും തുറന്നില്ല.

പരിയാരം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ട് 6 ദിവസമായിട്ടും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലിഫ്റ്റുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ആഗസ്റ്റ്  14 നാണ് മന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനിലൂടെ ലിഫ്റ്റുകളുടേത് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മൂന്ന് ലിഫ്റ്റുകളാണ് പുതുതായി ഏര്‍പ്പെടുത്തിയത്. രണ്ടെണ്ണം ആളുകള്‍ക്ക് … Read More