വിദ്യാര്‍ത്ഥിയെ കിഡ്‌നാപ്പ് ചെയ്യാന്‍ ശ്രമം.

തളിപ്പറമ്പ്: പതിമൂന്ന് വയസുകാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്  വൈകുന്നേരം മൂന്ന് മണിക്ക് ബദരിയാ നഗറിലായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ വരുന്നത് കണ്ട് സംഘം രക്ഷപ്പെടുകയായിരുന്നു. … Read More

മോഷണംപോയ സ്വര്‍ണമാല ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: വ്യായാമ പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിന് മോഷണംപോയ അഞ്ചുപവന്‍ സ്വര്‍ണമാല ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.  പിലാത്തറ ഭാരത് റോഡിലെ അപ്പാര്‍ട്ട്‌മെമെന്റില്‍ താമസിക്കുന്ന നിധിന്റെ ഭാര്യ അമൃത (28)യുടെ മാലയാണ് പിലാത്തറയിലെ പ്രാണാ ജിംനേഷ്യത്തിലെ ഡ്രസ്സിംഗ് റൂമില്‍ നിന്നും കണ്ടെത്തിയത്. അമൃതയുടെ പരാതിയില്‍ … Read More

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനം-സംഘാടകസമിതി രൂപീകരിച്ചു.

കണ്ണൂര്‍: എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ടി.സജുകുമാര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷ്, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു, കെ.ഷാജി, ബൈജു, കെ.പ്രജീഷ്, പി.അംബുജാക്ഷന്‍, സി.കെ.പവിത്രന്‍, സുജിത്ത്, എ.എസ്.പുരുഷോത്തമന്‍, … Read More

ശ്രീനാരായണ മഠത്തിന് അടിപ്പാത വേണം-സമരം ആറാം ദിവസത്തിലേക്ക് കടന്നു.

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് അടിപ്പാതക്കായുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ആറാം ദിവസം. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ പരിക്കേറ്റ മൂന്ന് സ്ത്രീകളും ആശുപതിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അവര്‍ ഇന്ന് സമരപ്പന്തലില്‍ … Read More

വിലക്കയറ്റം-സി.എം.പി മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

പിലാത്തറ: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ, നിത്യപയോഗ സാധങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നി മുദ്രാവാക്യവുമായി സി എം പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പിലാത്തറ മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണാ സമരം സഘടിപ്പിച്ചു. സി എം പി അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീര്‍ … Read More

ഓട്ടോഡ്രൈവര്‍ തുങ്ങിമരിച്ചു,സാമ്പത്തികപ്രയാസം കാരണമെന്ന് സൂചന.

തൃക്കരിപ്പൂര്‍: സാമ്പത്തികപ്രയാസം കാരണം ഓട്ടോഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങിമരിച്ചു. തൃക്കരിപ്പൂര്‍ നടക്കാവിലെ കെ.വി.വല്‍സരാജന്‍(55)ആണ് ഇന്നുച്ചയോടെ മരിച്ചത്. കുറച്ചുദിവസങ്ങല്‍ക്ക് മുമ്പ് വല്‍സരാജന്റെ ഓട്ടോറിക്ഷ ഒരാളുടെ കാറുമായി കൂട്ടിയിടിച്ചിരുന്നു. കാറിന് പറ്റിയ കേടുപാടുകള്‍ തീര്‍ക്കാര്‍ 40,000 രൂപ കൊടുക്കാന്‍ മധ്യസ്ഥ ശ്രമത്തില്‍ ധാരണയായിരുന്നെങ്കിലും പണം കൊടുക്കാന്‍ … Read More

സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ, മുന്‍ പ്രസിഡന്റ് ഒളിവില്‍, പ്രേരണാകുറ്റത്തിന് പോലീസ് കേസെടുത്തു.

പരിയാരം: സൈസൈറ്റി ജീവനക്കാരി സീനയുടെ ആത്മഹത്യ; മുന്‍ പ്രസിഡന്റ് ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ രമേശന്റെ പേരില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും നിലവില്‍ ഡയരക്ടറുമായ … Read More

ലീവ് സറണ്ടര്‍ ആനുകൂല്യവും പിടിക്ക് പുറത്ത്–പരിയാരത്ത് എന്‍.ജി.ഒ അസോസിയേഷന്‍ സത്യാഗ്രഹം നടത്തി.

പരിയാരം: ലീവ് സറണ്ടര്‍ ആനുകൂല്യങ്ങളില്‍ നിന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. ഡി.എ ഉള്‍പ്പെടെ തടഞ്ഞുവെക്കുകയും ഗ്രേഡ് പ്രമോഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ ശമ്പള … Read More

ഭര്‍തൃമതിയായ യുവതി കാമുകനോടൊപ്പം ഒളിച്ചോടി-

പരിയാരം: ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി. പാണപ്പുഴ പറവൂരിലെ പ്രവാസിയായ യുവാവിന്റെ ഭാര്യ കൂവേരി സ്വദേശിനിയായ സോണിയ(28) ആണ് കാമുകനോടൊപ്പം പോയത്. പറവൂരിലെ ഭര്‍തൃവീട്ടില്‍ നിന്നും വ്യാഴാഴ്ച്ച കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷമാണ് കാമുകനായ തേര്‍ത്തല്ലി കരിങ്കയം മണിക്കല്‍ സ്വദേശിയായ ശ്രീജിത്ത് എന്ന സുജിത്തിനോടൊപ്പം … Read More

കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം-സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം 21 ന് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.

പയ്യന്നൂര്‍: ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക്ശേഷം നടക്കുന്ന പയ്യന്നൂര്‍ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി ഓഫീസ് ആഗസ്ത് 21 ന് വൈകുന്നേരം 4 മണിക്ക് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍ പെരുമാളുടെ ഊര്‍വേലിക്കകത്ത് പെരുമ്പറ മുഴക്കാന്‍ അവകാശപ്പെട്ട … Read More