കരിമ്പം പാറക്കണ്ടത്തിലെ പാറയില്‍ പാറു (98 ) നിര്യാതയായി.

തളിപ്പറമ്പ്: കരിമ്പം പാറക്കണ്ടത്തിലെ പാറയില്‍ പാറു (98 ) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍ യശോദ, ശശിധരന്‍, ശ്യാമള. മരുമക്കള്‍ ബിന്ദു (കണ്ണാടിപറമ്പ്) രമേശന്‍ (കണ്ണാടിപറമ്പ്) പരേതനായ നാരായണന്‍(മുക്കുന്ന്).

മലയാളത്തിന്റെ ചെമ്മീന്‍ ഇന്ന് 58-ാം വര്‍ഷത്തിലേക്ക്-

     പത്തൊന്‍പതാമത്തെ വയസില്‍ സിനിമാ നിര്‍മ്മാതാവുക, ആ സിനിമ വലിയ അംഗീകാരങ്ങള്‍ നേടുക, 58-ാം വര്‍ഷത്തിലും ചര്‍ച്ച ചെയ്യപ്പെടുക, ഈ അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയാണ് ബാബു സേട്ട് എന്ന കണ്‍മണി ബാബു എന്ന ഇസ്മായില്‍ സേട്ട്. തീവ്രപ്രണയത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത വികാരം … Read More

ജാനു ഏട്ടി തിരക്കിലല്ല, കാത്തിരിപ്പിലാണ്-വരും ആരെങ്കിലും വരാതിരിക്കില്ല.

ധനഞ്ജയന്‍ പയ്യന്നൂര്‍. പയ്യന്നൂര്‍: പുതിയ ഫാഷന്‍ലോകത്ത് ഓണ്‍ലൈന്‍ കച്ചവടം തകര്‍ക്കുമ്പോഴും ജാനകിയമ്മ കാത്തിരിപ്പിലാണ്, വരും,ആരെങ്കിലും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ. കുപ്പിവളകള്‍ക്ക് പഴയ ഡിമാന്റില്ലെങ്കിലും ജാനകിയമ്മ ബിസിയാണ്. വയസ് എണ്‍പത്തിമൂന്നായെങ്കിലും ആകാവുന്നിടത്തോളം സ്വന്തം കാലില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുള്ള ജാനകിയമ്മ കര്‍മ്മനിരതയായി തുടരുന്നു. വിവിധ … Read More

കണ്ണൂര്‍ നഗരത്തില്‍ ഉപയോഗശൂന്യമായ ഭക്ഷണം പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ചിക്കന്‍, മല്‍സ്യം, ബീഫ്, പൊറോട്ട, തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് വെളളിയാഴ്ച്ച രാവിലെ നടന്ന പരിശോധനയില്‍ പിടിച്ചത്. എസ് എന്‍ പാര്‍ക്കിലെ കഫേ മൈസൂണ്‍, താവക്കരയിലെ ഫുഡ് വേ, കൊയിലിക്ക് … Read More

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍.പ്രശാന്തിനേയും ജന. സെക്രട്ടറിയായി സി.ആര്‍.ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു-പി.രമേശന്‍ വീണ്ടും ജോ.സെക്രട്ടെറി.

തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍.പ്രശാന്തിനേയും ജന. സെക്രട്ടറിയായി സി.ആര്‍.ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2023-2025 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് നടന്നത്. ഐകകണ്‌ഠേന നടന്ന തെരഞ്ഞെടുപ്പില്‍ താഴെ … Read More

സതീശന്‍ പാച്ചേനിയുടെ വീടിന് കട്ടിളവെപ്പ് കര്‍മ്മം നടന്നു.

പരിയാരം: പരേതനായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിക്ക് ഡി.സി.സി. നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിളവെപ്പ് കര്‍മ്മം ഇന്ന് രാവിലെ നടന്നു. അമ്മാനപ്പാറയിലാണ് പാച്ചേനിയുടെ സ്വന്തം സ്ഥലത്ത് 80 ലക്ഷം രൂപ ചെലവില്‍ വീട് വെച്ച് നല്‍കുന്നത്.ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന … Read More

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ യാത്രക്കാര്‍ക്കായി പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി പത്ത് പുതിയ ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. ഇന്നലെ രാത്രിയിലാണ് ഇവ സ്ഥാപിച്ചത്. ഇരിപ്പിടം ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് … Read More

കത്തുന്ന കാറുകള്‍ ഏത് കമ്പനിയുടേതെന്ന് വ്യക്തമാക്കണം. ജോസ് ചെമ്പേരി

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന കാറുകളില്‍ തീപിടിച്ച് കത്തുന്നതായ വാര്‍ത്തകള്‍ ദൃശ്യ- പത്രമാദ്ധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായിട്ടും, കത്തുന്ന വാഹനങ്ങള്‍ഏത് കമ്പമ്പിയുടേതാണെന്ന് മാത്രം പറയാറില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി. കൊറോണയ്ക്ക് ശേഷം കേരളത്തില്‍ ചെറുതോ വലുതോ ആയ … Read More

പയ്യന്നൂരില്‍ പരമ്പരാഗത-കാര്‍ഷിക വ്യവസായ ചന്ത 19 മുതല്‍ 28 വരെ.

റിപ്പോര്‍ട്ട്-ധനഞ്ജയന്‍ പയ്യന്നൂര്‍. പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലുള്ള പരമ്പരാഗത-കാര്‍ഷിക വ്യവസായ ചന്ത ആഗസ്ത് 19 മുതല്‍ 28 വരെ തീയതികളിലായി നടക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം ഷേണായി സ്‌ക്വയറില്‍ 19-ന് … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് അസോസിയേഷന്‍ പ്രസിഡന്റായി എം.കെ.സാഹിദ, സെക്രട്ടെറിയായി കെ.പ്രിയേഷ് എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് അസോസിയേഷനെ വീണ്ടും സാഹിദയും പ്രിയേഷും നയിക്കും. കേരള പോലിസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല 2023-25 പ്രസിഡന്റായി റൂറല്‍ വനിതാ സെല്ലിലെ എം.കെ.സാഹിദയേയും സെക്രട്ടറിയായി റൂറല്‍ ജില്ലാ ആസ്ഥാനത്തെ കെ.പ്രിയേഷിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി … Read More