തിരുവനന്തപുരത്തുനിന്നും അവര്‍ മൈസൂരുവിലേക്ക് കടന്നു-

തളിപ്പറമ്പ്: പോലീസ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ കമിതാക്കള്‍ മൈസൂരുവില്‍. കഴിഞ്ഞ ശനിയാഴ്ച്ച ആന്തൂര്‍ നഗരസഭാ പ്രദേശത്തുനിന്ന് കാണാതായ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനി മൈസൂരുവിലെന്ന് സൂചന. പോലീസ് ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരത്താണെന്ന് കണ്ട് അവിടെയെത്തിയപ്പോള്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയോടൊപ്പം മൈസൂരുവിലേക്ക് കടന്നതായാണ് വിവരം ലഭിച്ചത്. ആന്തൂര്‍ … Read More

തളിപ്പറമ്പ് നഗരസഭയിലെ മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നത് തടയണം-സി.പി.ഐ മണ്ഡലം സമ്മേളനം-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ മാലിന്യങ്ങളും മലിനജലവും ഓടകളിലൂടെ ഒഴുക്കിവിട്ട് പാളയാട് തോട് ഭാഗത്തെ കിണറുകളിലും, കീഴാറ്റൂര്‍ വയലിലും എത്തി പൊതുജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. സമ്മേളനത്തെ അഭിവാദ്യം ചെയത് സി.പി.ഐ ജില്ലാ സെക്രട്ടരി … Read More

പി.കെ.മുജീബ്‌റഹ്മാന്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി

തളിപ്പറമ്പ്: പി.കെ.മുജീബ്‌റഹ്മാനെ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലെ പി.വി.എസ്.നമ്പ്യാര്‍ നഗറില്‍ നടന്ന സമ്മേളനമാണ് മുജീബ്‌റഹ്മാനെ പുതിയ സെക്രട്ടെറിയായി തെരഞ്ഞെടുത്തത്. നിലവില്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗവും ആന്തൂര്‍ നഗരസഭാ കൗണ്‍സിലറുമാണ്. പ്രമുഖ സ്വാതന്ത്ര്യ … Read More

ദുബായിലും യു.കെ യിലുമായി മലയാളികളുടെ സംയുക്തസംരംഭം വരുന്നു-കെ.പി.മൊയ്തു പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍

ദുബായ്: യു.എ.ഇയിലെ പ്രമുഖ മലയാളി വ്യവസായികളുടെ സംയുക്തസംരംഭമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്പിറ്റല്‍, ഹോട്ടല്‍-ടൂറിസം തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ വരുന്നു. ദുബായിലും യു.കെ യിലുമായാണ് പ്രാഥമികഘട്ടത്തില്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാത്തില്‍ കഴിഞ്ഞ ദിവസം … Read More

500 തരാം-വരാമോ–കാറിലെത്തിയ സംഘം കുടുങ്ങി-ഒടുവില്‍ പിഴയടച്ച് തടിയൂരി.

പരിയാരം: കമന്റടിയുടെ പേരില്‍ വാക്കേറ്റം, ഒടുവില്‍ കമന്റടിച്ചതിന് പിഴയടപ്പിച്ച് പോലീസ്. പരിയാരം പോലീസ് സ്‌റ്റേഷന് സമീപത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ ഭക്ഷണം കഴിക്കാനെത്തിയ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളോടാണ് കാറിലെത്തിയ നാലംഗസംഘം നടന്നുവരുന്ന വഴിയില്‍ മോശമായി സംസാരിച്ചതത്രേ. ഇരുവിഭാഗവും പരിയാരത്തെ … Read More

അല്‍ സലം തീവ്രവാദികള്‍ കേരളത്തിലേക്ക്-

തിരുവനന്തപുരം: അല്‍സലം എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ 6 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ജാഗ്രതയില്‍. ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വലവിരിച്ചു. അല്‍സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്ക് പുറപ്പെട്ടുവെന്ന് … Read More

കേശദാനത്തിന് സ്ത്രീകള്‍ സന്തോഷത്തോടെ വരിനിന്നു-മാതൃകയായി കുറ്റ്യേരി ഗ്രാമം

തളിപ്പറമ്പ്: കാത്തുസൂക്ഷിച്ച് സംരക്ഷിച്ച  സ്ത്രീത്വത്തിന്റെ അഴകായ സ്വന്തം മുടി കീമോതെറാപ്പി നടത്തി മുടി നഷ്ടമായവര്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനായി മുറിച്ചുനല്‍കാന്‍ അവര്‍ സന്തോഷത്തോടെ വരി നിന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുറ്റ്യേരി ഈസ്റ്റ് വില്ലേജ്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജൂലായ് മൂന്നിന് … Read More

വയനാട്ടിലേത് വേണ്ടാത്തപണിയെന്ന് സി.എന്‍.ചന്ദ്രന്‍-സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം തുടങ്ങി.

തളിപ്പറമ്പ്: വയനാട്ടിലേത് വേണ്ടാത്ത പണിയായിപ്പോയെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എന്‍.ചന്ദ്രന്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയജാഗ്രതക്കുറവായി തന്നെ ഇത് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് അക്രമത്തെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. തളിപ്പറമ്പില്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ … Read More

കോണ്‍ഗ്രസ് സി.പിഎമ്മിന്റെ കാഡര്‍ ശൈലി ഏറ്റെടുത്ത് കരുത്താര്‍ജിക്കുന്നു, അണികളെ ചേര്‍ത്തുനിര്‍ത്തുമെന്ന സന്ദേശം വ്യക്തം-

  സുരേന്ദ്രദാസ് മുഴപ്പിലങ്ങാട്‌  കോണ്‍ഗ്രസ് പ്രസ്ഥാനം കേഡര്‍ ശൈലിയില്‍ കേരളത്തില്‍ കരുത്താര്‍ജിക്കുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിടുന്നുവെങ്കിലും കേരളത്തില്‍ വലിയ തോതില്‍ പാര്‍ട്ടി കരുത്താര്‍ജിക്കുന്ന കാഴ്ച്ചകളാണ് കാണുന്നത്. തുടര്‍ഭരണത്തിന്റെ മാറ്റ്‌നോക്കുന്നതെന്ന് സി.പി.എം തന്നെ ആവകാശപ്പെട്ട തൃക്കാക്കര തെരഞ്ഞെടുപ്പും, പിന്നാലെ വന്ന സ്വപ്‌നയുടെ … Read More

15 വയസുകാരിയെ കാണാതായി-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനിയെ കാണാതായി. ആന്തൂര്‍ നഗരസഭാ പരിധിയിലെ വീട്ടില്‍ നിന്നും 25 ന് (ശനി-ഇന്നലെ) രാവിലെ ഒന്‍പതോടെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. പരാതിയേതുടര്‍ന്ന് … Read More