ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്-

പഴയങ്ങാടി: പഴയങ്ങാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപത്ത് ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുന്ന കാറും കൊല്ലൂര്‍ മുകാംബികയില്‍ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജിന് മുന്നില്‍ ഉപവാസ സമരം-

പരിയാരം: നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്‍വയണ്‍മെന്റ് മിഷന്‍ (എന്‍.എച്ച്.ആര്‍.ഇ.എം) സമര രംഗത്തേക്ക്. കണ്ണൂരിലെയും മംഗലാപുരത്തെയും സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി സ്ഥാപനത്തെ … Read More

ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരം നേടിയ കരിമ്പം.കെ.പി.രാജീവനെ പരിയാരം പ്രസ്‌ക്ലബ്ബ് അനുമോദിച്ചു.

പരിയാരം: മാധ്യമരംഗത്തെ നിദാന്ത ജാഗ്രതക്കും സത്യസന്ധതക്കുമുള്ള അംഗീകാരമാണ് മംഗളം തളിപ്പറമ്പ് ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് ലഭിച്ച ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയുമായ രാഘവന്‍ കടന്നപ്പള്ളി. പുരസ്‌ക്കാരം നേടിയ രാജീവന് പരിയാരം പ്രസ്‌ക്ലബ്ബ് നല്‍കിയ സ്വീകരണം ഉദ്ഘാടനം … Read More

അയ്യായിരം കാട്ടുതെച്ചിചെടികള്‍ പരിയാരത്ത് വളര്‍ത്തി ഔഷധിയുടെ വമ്പന്‍ പരീക്ഷണം

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പ്രകൃതിദത്തമായ രീതിയില്‍ 5000 കാട്ടുചെത്തിചെടികള്‍ വിജയകരമായി വളര്‍ത്തിയെടുത്ത് പരിയാരം ഔഷധി ഗാര്‍ഡന്‍ വിജയം കൊയ്തു. ചര്‍മ്മരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാന ചേരുവയാണ് ചെത്തിപ്പൂവ്. മുന്‍കാലങ്ങളില്‍ ഇതിന് കാട്ടുചെത്തിയാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ലഭിക്കാത്തതിനാല്‍ വലിയപൂക്കുലകളായി നില്‍ക്കുന്ന നാടന്‍തെച്ചിപ്പൂവുകളാണ് ഉപയോഗിക്കുന്നത്. … Read More

കാത്ത്‌ലാബ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ സി.ഡി.ആര്‍ പരിശോധന തുടങ്ങി.

പരിയാരം: കാത്ത്‌ലാബ് സംഭവത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പരിയാരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് ബലംപ്രയോഗിച്ച് തകര്‍ത്തതാണെന്ന് എഫ്.എസ്.എല്‍ ഊര്‍ജ്ജതന്ത്ര വിഭാഗം മേധാവി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്. പോലീസ് … Read More

തൃശൂര്‍ സ്വദേശിയെ പറശിനിക്കടവില്‍ കാണാതായി

വിവരം ലഭിക്കുന്നവര്‍ 9497964168 എന്ന നമ്പറില്‍ തളിപ്പറമ്പ് പോലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ തൃശൂര്‍സ്വദേശിയെ കാണാതായതായി പരാതി, പോലീസ് കേസെടുത്തു. ഇന്ന് രാവിലെ കുടുംബത്തോടൊപ്പം മുത്തപ്പന്‍ക്ഷേത്രത്തിലെത്തിയ എന്‍.കെ.മാങ്ങോടന്‍(70), തൃശൂര്‍ എന്നയാളെയാണ് കാണാതായത്. വൈകുന്നേരം നാലരയോടെ ക്ഷേത്രത്തില്‍ നിന്നും തിരിച്ചുപോകാന്‍ … Read More

മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം

തളിപ്പറമ്പ്:മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി. തളിപ്പറമ്പ് ചിന്മയമിഷന്‍ കോളേജ് 1984-87 വര്‍ഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് ചിന്മയ വിദ്യാലയ അങ്കണത്തില്‍ സംഗമിച്ചത്. പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. എം .കെ.പ്രകാശ് ക്ലാസെടുത്തു. … Read More

തളിപ്പറമ്പില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആശാരിപ്പണിക്കാരനായ പുഴക്കുളങ്ങരയിലെ വടക്കിനിപ്പുരയില്‍ കെ.ഷൈജു(45) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക എന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ശരീരത്തിലൂടെ പിറകിലെ ചക്രം കയറിയിറങ്ങുകയായിരുന്നു. … Read More

കനകരാജന്റെ കുടുംബം ഇനി സേവാഭാരതിയുടെ കാര്‍ത്തികയില്‍ താമസിക്കും

തളിപ്പറമ്പ്: കനകരാജന്റെ കുടുംബത്തിന് വീടൊരുങ്ങി. കരിമ്പത്ത് അസുഖബാധിതനായി അകാലത്തില്‍ മരണമടഞ്ഞ കനകരാജന്റെ കുടുംബത്തിന് വേണ്ടി തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റും സേവാഭാരതിയും ബഹ്‌റിന്‍ കേന്ദ്രമായുള്ള ആദ്ധ്യാത്മിക സമിതി റിയാദുമായിസഹകരിച്ച് പുതിയ വീട് നിര്‍മിച്ച് നല്‍കി. വീടിന്റെ താക്കോല്‍ദാന കര്‍മ്മം … Read More

എം.വി.ആറിന്റെ ഒരു ജന്‍മം മികച്ച ആത്മകഥാ പുസ്തകം–താനും ആത്മകഥാ രചനയിലെന്ന് പ്രഫ.ഇ.കുഞ്ഞിരാമന്‍-

തളിപ്പറമ്പ്: ആത്മകഥകളില്‍ എന്തൊക്കെ പറയണം, പറയാന്‍ പാടില്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എം.വി.രാഘവന്റെ ആത്മകഥയായ ഒരു ജന്‍മം എന്ന പുസ്തകമെന്ന് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന്‍. താനും ഒരു ആത്മകഥാരചനയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭാര്‍ഗവന്‍ പറശിനിക്കടവ് … Read More