97.40 ലക്ഷം തട്ടിയെടുത്ത കോഴിക്കോട് സ്വദേശി അറസ്റ്റില്‍

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ തുക നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 97.40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം കക്കാട്ടെ നഗേരി വീട്ടില്‍ കെ.പി.മുഹമ്മദ് സലീമിനെയാണ് പയ്യന്നൂര്‍ പോലീസ്പിടികൂടിയത്. ഗോള്‍സ്‌മേന്‍ സാഷെ അസറ്റ് … Read More

തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് തുടങ്ങി.

തളിപ്പറമ്പ്: തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് തുടങ്ങി. ഇന്ന് ഉച്ചക്ക് അപൂര്‍വ്വമായ ഉച്ചബലി(ഒരേ സമയം രണ്ട് കോലങ്ങളും, കാരാഗണങ്ങളും)യുടെ അരങ്ങേറ്റത്തോടെ’യെയാണ് മലയറാട്ടിന് ആരംഭം കുറിച്ചത്. 18 ന് ഞായറാഴ്ച്ചയാണ് സമാപനം. മന്ത്രമൂര്‍ത്തി ഉപാസനാ പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതും പെരുംചെല്ലൂര്‍ ഗ്രാമത്തിലെ മന്ത്രശാലകള്‍ … Read More

ക്വാറി ഉത്പനങ്ങളുടെ വില നിത്യേന വര്‍ദ്ധിപ്പിച്ച് ക്രഷര്‍ ഉടമകള്‍ കുറുവ സംഘങ്ങളാകരുത്: ബിജെപി സെല്‍ കോ-ഓഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി

തളിപ്പറമ്പ്: ക്വാറി ഉത്പനങ്ങളുടെ വില നിത്യേന വര്‍ദ്ധിപ്പിച്ച് ക്രഷര്‍ ഉടമകള്‍ കുറുവ സംഘങ്ങളാകരുതെന്ന് ബി.ജെ.പി സെല്‍ കോ-ഓഡിനേറ്റര്‍ രമേശന്‍ ചെങ്ങുനി. ആയിരകണക്കിന് കുടുംബങ്ങള്‍ ബേങ്ക് ലോണുകളെടുത്ത് വീടെന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടിത്തീ പോലെ വീണ്ടും ഒരു വില വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. … Read More

മാരക മയക്കുമരുന്നുമായി പാപ്പിനിശേരിയില്‍ യുവതി അറസ്റ്റില്‍

പാപ്പിനിശേരി: മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍. പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പാപ്പിനിശ്ശേരിയില്‍ നിന്നാണ് മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്. അഞ്ചാംപീടിക ഷില്‍ന നിവാസില്‍ ടി.എം ശശിധരന്റെ മകള്‍ എ.ഷില്‍നയെ (32)യാണ് 0.459 … Read More

ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു

തൃശൂര്‍: ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ പാലക്കാട് നഗരസഭ ജീവനക്കാര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിനകത്തുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കുഴല്‍മന്ദം മന്ദീരാദ് വീട്ടില്‍ ബിന്ദുജ(36), ഇവരുടെ മകന്‍ … Read More

എ.കെ.പി.എ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി-

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടന ക്ലാസും സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കൂവോട്, സംസ്ഥാന … Read More

മൂത്തേടത്ത് ഹൈസ്‌കൂള്‍ 75-6 എസ്.എസ്.എല്‍.സി ബാച്ച് സംഗമം- അരനൂറ്റാണ്ടിനുശേഷം സഹപാഠികള്‍ ഒത്തുകൂടി.

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂള്‍ 1975-76 ബാച്ച് എസ്.എസ്.എല്‍.സി ബാച്ചിലെ സഹപാഠികള്‍ അരനൂറ്റാണ്ടിനുശേഷം ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു. തളിപ്പറമ്പ് റമീസ് റസിഡന്‍സില്‍ ചേര്‍ന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. അരനൂറ്റാണ്ടിന് മുമ്പ് പത്താംതരം പഠനം പൂര്‍ത്തിയാക്കിയവര്‍ വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് അനുഭവങ്ങള്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം വിളംബര രഥയാത്ര ശനി, ഞായര്‍ ദിവസങ്ങളില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര രഥയാത്രക്ക് ജനുവരി 10 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് കല്യാശ്ശേരി കാഞ്ഞിരംകുന്ന് പൊയില്‍ ശ്രീ ഭഗവതി( ദക്ഷിണ മൂകാംബിക ) ക്ഷേത്രത്തില്‍ … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നേട്ടം.

തളിപ്പറമ്പ്: 30 വര്‍ഷത്തിന് സേഷം ഐതിഹാസിക വിജയം നേടിയ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയം ആവര്‍ത്തിച്ചു. നാല് സ്ഥിരം സമിതിയിലേക്കും വോട്ടെടുപ്പ് നടന്നപ്പോഴാണ് യു.ഡി.എഫിന് തന്നെ വിജയം ലഭിച്ചത്. ധനകാര്യ സ്ഥിരം സമിതിയില്‍ വൈസ് പ്രസിഡന്റ് … Read More

മാടായി കോളേജില്‍ ബിരുദദാന ചടങ്ങ് തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

പഴയങ്ങാടി: മാടായി കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ബിരുദദാന ചടങ്ങ് തളിപ്പറമ്പ് നഗരസഭ അധ്യക്ഷന്‍ പി. കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം വകുപ്പ് അധ്യക്ഷ ഡോ:കെ.വി.സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി.ജോണി അധ്യക്ഷത വഹിച്ചു. മുന്‍ … Read More