ആള്‍ക്കൂട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കും വിവാഹങ്ങളും ഉത്സവങ്ങളും രജിസ്റ്റര്‍ ചെയ്യണം:

കണ്ണൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍—–(24-1-22)

പരാതി പരിഹാര അദാലത്ത് കണ്ണൂര്‍ റീജിയണല്‍ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണര്‍ ഫെബ്രുവരി 10ന് രാവിലെ 10.30 മുതല്‍ ഉച്ച 12 മണി വരെ ‘നിധി താങ്കള്‍ക്കരികെ’ എന്ന പേരില്‍ ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് … Read More

കോവിഡ്: സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യം

കണ്ണൂര്‍: കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളും കിടക്ക സൗകര്യങ്ങളും നിലവിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ 10872 കോവിഡ് പോസിററീവ് കേസുകളില്‍ 369 രോഗികള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബാക്കിയുള്ളവര്‍ വീടുകളില്‍ … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-

എടക്കാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചെമ്പിലോട്ടെ രമിഷാനിവാസില്‍ പുതിയാണ്ടി പി.രമേശനെയാണ്(60) എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. കേരള ലോട്ടറി നടന്നു വില്‍ക്കുന്ന സബ്ബ് ഏജന്റായ ഇയാള്‍ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റനമ്പര്‍ എഴുത്ത് ലോട്ടറിയും … Read More

M D M A & കഞ്ചാവ്-കുപ്പക്കാരന്‍ അറസ്റ്റില്‍-

  തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവും സഹിതം ഒരാള്‍ എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും ഇന്നലെ നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാന്റിന് സമീപം വെച്ച് 100 മില്ലിഗ്രാം എംഡി.എം.യും 8 ഗ്രാം … Read More

കിണറ്റില്‍ വീണ മൂന്ന് ആടുകളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു-

തളിപ്പറമ്പ്: കിണറ്റിലകപ്പെട്ട മൂന്ന് ആടുകളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒന്‍പതിന് പന്നിയൂരിലെ ഇടുകുഴിയിലാണ് ആദ്യത്തെ സംഭവം. മിച്ചഭൂമിയായി മാറ്റിവെച്ച സ്ഥലത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ജലീല്‍ എന്നയാളുടെ രണ്ട് ആടുകളെയാണ് 30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയാണ് രക്ഷപ്പെടുത്തിയത്. രാവിലെ 11.40-നാണ് … Read More

കടന്നപ്പള്ളിക്കാര്‍ ചോദിക്കുന്നു? ഞങ്ങടെ നാട്ടിലൂടെ എന്ന് ബസ്സോടും

പരിയാരം: നല്ല വിശാലമായ റോഡുണ്ടെങ്കിലും പേരിന് പോലും ഒരു ബസില്ലാതെ കടന്നപ്പള്ളിക്കാര്‍. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ്, ഗവ: ആയുര്‍വ്വേദ കോളേജ്, സര്‍ക്കാര്‍ പോതുമേഖലാ സ്ഥാപനമായ ഔഷധി, ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങള്‍, പൊതു മേഖലാ സഹകരണ ബാങ്കുകള്‍ തുടങ്ങി നിരവധി … Read More

ആള്‍ക്കൂട്ടം തടയാനും കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ്-റവന്യൂ സംയുക്ത പരിശോധന-

കണ്ണൂര്‍: ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് തടയാനും കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ് പരിശോധനക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ … Read More

ഇനിയും മാറി നില്‍ക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ എടുക്കണം: ഡി.എം.ഒ

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് ലക്ഷ്യമിട്ട മുഴുവന്‍ പേര്‍ക്കും നല്‍കി 100 ശതമാനം ലക്ഷ്യം പൂര്‍ത്തീകരിച്ചു. ഒന്നാം ഡോസായി 20,76,863 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. എങ്കിലും ഒന്നാം ഡോസ് എടുക്കാത്തവര്‍ ഇനിയും നമ്മുടെ ഇടയിലുണ്ട്. വ്യക്തമായ കാരണമില്ലാതെ മാറി … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(22-1-2022)-

സൈനിക ക്ഷേമ ഓഫീസിലെ ഇന്റര്‍വ്യു മാറ്റി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഓഫീസ് താല്‍ക്കാലികമായി അടച്ചു. ഇതേത്തുടര്‍ന്ന് ജനുവരി 24ന് നടത്താനിരുന്ന ഇന്റര്‍വ്യു മാറ്റിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി … Read More