കൊല്ലപ്പെട്ടത് കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിക്ക്.

പേരാവൂര്‍: നിടുംപൊയിലില്‍ കൊല്ലപ്പെട്ടത് കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിക്ക്. ലോറി ക്ലീനറായ സിദ്ദിക്കിനെ ഡ്രൈവര്‍ നിഷാദാണ് ജാക്കി ലിവര്‍ കൊണ്ട് അടിച്ചു കൊന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിടും പൊയില്‍ – മാനന്തവാടി ചുരം റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം  

വന്ദേഭാരതിന് നേരെ വളപട്ടണത്ത് കല്ലേറ്-

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്, വണ്ടിയുടെ ബോഗിയില്‍ നേരിയ പൊട്ടല്‍. ഇന്ന് വൈകുന്നേരം 3.27 ന് വളപട്ടണത്തുവെച്ചാണ് സംഭവം. കാസര്‍ഗോഡുനിന്നും തിരുവനന്തപരത്തേക്ക് പോകുന്ന 20633 നമ്പര്‍ വണ്ടിയുടെ ബോഗിയില്‍ തട്ടി കല്ല് തെറിക്കുകയായിരുന്നു. ഇത് കാരണം യാത്രക്കാര്‍ക്ക് പരിക്കില്ല. … Read More

നാസര്‍ പോലീസ് പിടിയിലെന്ന് സൂചന ?

കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസര്‍ എറണാകുളത്ത് പോലീസ് കസ്റ്റഡിയിലെന്ന് സൂചന. ഇദ്ദേഹത്തിന്റെ വാഹനം പോലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും ചില ബന്ധുക്കളും പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നേരത്തെ നാസര്‍ കീഴടങ്ങിയതായും വിവരം … Read More

പോലീസിന്റെ കഴുത്തിന് പിടിച്ച് ജീപ്പ് മറിച്ച പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്-

പെരിങ്ങോം: മദ്യപിച്ച് മരണവീട്ടില്‍ ബഹളം വെക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തതിന് ഐ.പി.സി 181 പ്രകാരം പിടികൂടിയ പ്രതി മെഡിക്കല്‍ പരിശോധന കഴിഞ്ഞ് മടങ്ങവെ പിന്‍സീറ്റില്‍ നിന്ന് പോലീസ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച സംഭവത്തില്‍ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് അപകടം സംഭവിച്ചതിനാല്‍ … Read More

പ്രതി ഡ്രൈവറുടെ കഴുത്തിന് പിടിച്ചു, നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറിഞ്ഞ് 2 പോലീസുകാര്‍ക്ക് പരിക്കേറ്റു

പെരിങ്ങോം: പ്രതി ഡ്രൈവറുടെ കഴുത്തിന് പിടിച്ചു, നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറിഞ്ഞ് 2 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപമാണ് സംഭവം. ഡ്രൈവര്‍ ഷംസുദ്ദീന്‍, എ.എസ്.ഐ ജില്‍സ്‌കുമാര്‍ എന്നിവര്‍ക്കാണ് പരിക്ക്. മദ്യപിച്ച് ബഹളമുണ്ടാക്കിയ കാങ്കോല്‍ കരിങ്കുഴിയിലെ … Read More

മധ്യവയസ്‌ക്കനെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് 5 പേര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് 5 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സീജു ആലക്കാടന്‍, സുജിത്ത്, സി.കെ.വല്‍സന്‍, കണ്ടാലറിയാവുന്ന 2 പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കോടല്ലൂര്‍ കോക്കാടന്‍ വീട്ടില്‍ കെ.വിജയകുമാറിന്റെ (59) പരാതിയിലാണ് കേസ്. ഏപ്രില്‍ 30-ന് രാത്രി … Read More

വനത്തിനകത്ത് യുവതിയെ കൊന്നുതള്ളി-കാമുകന്‍ അറസ്റ്റില്‍

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കാലടി സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശിയായ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റ് ജീവനക്കാരിയായിരുന്നു ആതിര. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. … Read More

പക്ഷിത്തീട്ടം കാരണം റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു-

പയ്യന്നൂര്‍: മഴയോടൊപ്പം പക്ഷിത്തീട്ടവും കൂടിയായതോടെ പയ്യന്നൂര്‍ രെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വഴുക്കില്‍ പെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ തെന്നിവീണു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടയോടെയാണ് സംഭവം. റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള റോഡിലാണ് കൂറ്റന്‍മരത്തില്‍ ചേക്കേറിയ പക്ഷികളുടെ വിസര്‍ജ്യങ്ങള്‍ വീണുകിടന്നിരുന്നത്. വിസര്‍ജ്യങ്ങള്‍ക്ക് മേല്‍ മഴകൂടി … Read More

മെഡിക്കല്‍ കോളേജ് പോര്‍ട്ടിക്കോയില്‍ കാറില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ അപകടനില തരണം ചെയ്തു.

പരിയാരം: ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിന്റെ പോര്‍ട്ടിക്കോയില്‍ കാറില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ചിറക്കല്‍ സ്വദേശിനിയായ 28 കാരിയാണ് 33 ആഴ്ച്ചകള്‍ മാത്രം വളര്‍ച്ചയെത്തിയ ഇരട്ടക്കുട്ടികളുമായി മെയ് 1 ന് പുലര്‍ച്ചെ 3.30 ന് … Read More

ഉമ്മറിന്റെ സത്യാഗ്രഹം 45 ദിവസം പിന്നിട്ടു, അനുരഞ്ജനചര്‍ച്ച ഉടക്കിപിരിഞ്ഞു.

  തളിപ്പറമ്പ്: ഉമ്മറിന്റെ സത്യാഗ്രഹം, അനുരഞ്ജന ചര്‍ച്ച പിണങ്ങിപ്പിരിഞ്ഞു, മെയ് എട്ടിന് വീണ്ടും തുടരും. ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഒരുവിഭാഗം ഇറങ്ങിപ്പോയി. കെട്ടിട നിര്‍മാണം നടത്തിയതിന് ലഭിക്കേണ്ട തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 45 … Read More