പ്രഥമ മോണ്‍. മാത്യു എം ചാലില്‍ എക്‌സലന്‍സ് അവാര്‍ഡ് വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിന്

കണ്ണൂര്‍: മലബാറിന്റെ സമഗ്ര വികസനത്തിനായി ആറു പതിറ്റാണ്ടിലധികം നിസ്തുല സേവനം ചെയ്ത അന്തരിച്ച മോണ്‍. മാത്യു. എം ചാലിലിന്റെ സ്മരണയ്ക്കായി ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിന്. മോണ്‍. ചാലിലിന്റെ … Read More

വീട്ടില്‍ നിന്ന് 20 പവന്‍ സര്‍ണം മോഷ്ടിച്ചതായി പരാതി.

തളിപ്പറമ്പ്: വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങല്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് മന്ന ചിന്‍മയാ റോഡിലെ എം.പി.ഹൗസില്‍ കെ.സഹീറിന്റെ പരാതിയിലാണ് കേസ്. 2023 ഡിസംബര്‍-25 ന് രാവിലെ 10 നും 2024 ഫെബ്രുവരി 15 … Read More

വില്ലേജ് ഓഫീസിന് മുന്നില്‍ വഴിമുടക്കിയായി തുരുമ്പിച്ച വാട്ടര്‍ ടാങ്ക്

പരിയാരം: വില്ലേജ് ഓഫീസിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തുരുമ്പിച്ച വാട്ടര്‍ടാങ്ക്. പരിയാരം വില്ലേജ് ഓഫീസിലേക്ക് കടന്നുപോകുന്ന വഴിയിലാണ് തുരുമ്പിച്ച വാട്ടര്‍ ടാങ്ക് വഴിമുടക്കിയായി നില്‍ക്കുന്നത്. വര്‍ഷങ്ങളായി ഈ വാട്ടര്‍ ടാങ്ക് ഒരു പുരാവസ്തു പോലെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പാണ് കുടി … Read More

തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്-കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍.

മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നടന്നിട്ടുള്ള താല്‍ക്കാലിക തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പ്രവൃത്തിയില്‍ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പങ്കുചേര്‍ന്ന എല്ലാവരോടും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭ്യമാകുന്ന മുറക്ക് … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് 2 ന് നാളെ.

തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച്- 2-ന് നാളെ രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതി മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

കണ്ണൂര്‍ റൂറല്‍ ജില്ലയിലെ വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സേനാംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടന്ന പരിപാടി കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി … Read More

അടിച്ചു പരിക്കേല്‍പ്പിച്ച സംഭവം-പ്രതി അറസ്റ്റില്‍.

പഴയങ്ങാടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുതിയങ്ങാടി പുതിയ വളപ്പിലെ ശ്രീജിത്ത്( 35)നെയാണ് പഴയങ്ങാടി എസ് ഐ കെ.കെ.തുളസിയും സംഘവും അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി പുതിയവളപ്പില്‍ പറമ്പിന്റെ അതിര്‍ത്തിയില്‍ കാറ്റാടി മരത്തിന്റെ കൊമ്പ് നാട്ടിയ … Read More

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു, 4 ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റതായി പരാതി. കൊളശ്ശേരി തളിയില്‍ സ്വദേശി അമല്‍ജിത്ത് (24) നാണ് മര്‍ദനമേറ്റത്. അമല്‍ജിത്തും സുഹൃത്തുക്കളും റെഡ്സ്റ്റാര്‍ ക്ലബില്‍ പ്രവര്‍ത്തിക്കുന്നതിന്റെ വിരോധം കാരണം കഴിഞ്ഞ ശനിയാഴ്ച്ച(24)രാത്രി ആന്തൂര്‍ കാവില്‍ ഉല്‍സവത്തിന് പോയപ്പോള്‍ കാവിന് മുന്‍പില്‍ വച്ച് ബിജെപി പ്രവര്‍ത്തകരായ … Read More

കേരള ഗ്രാമീണ്‍ ബാങ്ക് നിലപാടില്‍ പ്രതിഷേധം ശക്തം.

കണ്ണൂര്‍: ദിനനിക്ഷേപ ഏജന്റുമാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധേിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്ക് മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധം. സുപ്രീം കോടതി വിധി പ്രകാരം ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി പ്രഖ്യാപിച്ച ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടിയില്‍ ഇന്ന് കണ്ണൂര്‍ … Read More

കണ്ണൂര്‍ വ്യവസായ സംഗമം-2024 ഫിബ്രവരി-27 ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഹാളില്‍

കണ്ണൂര്‍: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ വ്യവസായ സംഗമം-2024 ഫെബ്രുവരി 27 ന് രാവിലെ 9.30 ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കും. സംസ്ഥാന ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് … Read More